കണ്ണില്‍ ചോരയില്ലാത്ത മനുഷ്യ ജീവിതങ്ങള്‍

കായംകുളത്ത് അപകടത്തില്‍ പെട്ട യുവാവിന് ചികിത്സ ലഭിക്കാന്‍ കയറിയിറങ്ങിയത് മൂന്നു ജില്ലകളിലെ സര്‍ക്കാര്‍ ആശുപത്രിയില്‍; അടിയന്തര ചികിത്സ ലഭിക്കുന്നത് 18 മണിക്കൂറിനു ശേഷം. അപകടത്തില്‍പ്പെട്ട യുവാവിന് ചികിത്സ നിഷേധിച്ച് ആശുപത്രികള്‍. അപകടത്തിനുശേഷമുള്ള വിലപ്പെട്ട ഗോള്‍ഡന്‍ അവേഴ്‌സ് സമയത്താണ് അധികൃതരുടെ ഭാഗത്തുണ്ടായ കടുത്ത അനാസ്ഥ.
അപകടത്തില്‍ തലയ്ക്കും ഹൃദയത്തിനും ഗുരുതരമായി പരിക്കേറ്റ യുവാവിനു ചികിത്സ ലഭിച്ചത് 18 മണിക്കൂറിനു ശേഷം. കായംകുളം ചാരുംമൂട് താമരക്കുളം വിഷ്ണുഭവനില്‍ വിഷ്ണുവിനാണ്(22) ഈ ദുരനുഭവം. കായംകുളത്തു വച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ വിഷ്ണുവിനെ കായംകുളം താലൂക്ക് ആശുപത്രി, വ ണ്ടാനം മെഡിക്കല്‍ കോളജ്, കോട്ടയം മെഡിക്കല്‍ കോളജ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് എന്നിവയടക്കം അഞ്ച് ആശുപത്രികളിലെത്തിച്ചെങ്കിലും ആരും ചികിത്സിക്കാന്‍ തയാറായില്ല.
ഒടുവില്‍ പോങ്ങുംമൂട് ശ്രീ ഉത്രം തിരുനാള്‍ റോയല്‍ ആശുപത്രിയാണ് വിഷ്ണുവിനു ചികിത്സ ലഭ്യമാക്കിയയത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിഷ്ണു ഇപ്പോള്‍ വെന്റിലേറ്ററിലാണ്. ചൊവ്വാഴ്ചയായിരുന്നു അപകടം. ശിവരാത്രി ആഘോഷത്തിനായി അമ്പലത്തിലേക്കു പോയ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ വിഷ്ണുവിനെ വൈകുന്നേരം ആറോടെ മല്ലയമുക്കില്‍വച്ചു കെഎസ്ആര്‍ടിസി ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ സുഹൃത്തുക്കള്‍ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വേണ്ടത്ര ചികിത്സാ സൗകര്യമില്ലാത്തതിനാല്‍ വ ണ്ടാനം മെഡിക്കല്‍ കോളജിലേക്ക് അയച്ചു. എന്നാല്‍, ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിട്ടും വിഷ്ണുവിനെ അഡ്മിറ്റ് ചെയ്യുന്നതിനു വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ തയാറായില്ല. അവിടെ വെന്റിലേറ്റര്‍ ഒഴിവില്ലെന്നു പറഞ്ഞു കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍, ഒരു ആംബുലന്‍സ് വിട്ടുനല്‍കുന്നതിനു പോലും വണ്ടാനത്തെ ആശുപത്രി അധികൃതര്‍ തയാറായില്ല. മാത്രമല്ല, അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ വളരെ മോശമായാണു പെരുമാറിയതെന്നും വിഷ്ണുവിന്റെ സുഹൃത്തുക്കള്‍ പറയുന്നു.
പിന്നീടു കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും അവിടെ വെന്റിലേറ്റര്‍ ഒഴിവില്ലെന്നു പറഞ്ഞ് ഒഴിവാക്കി. ഇടയ്ക്ക് ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവര്‍ പ്രാഥമിക ചികിത്സ പോലും നല്‍കാതെ ചികിത്സയ്ക്കായി 10 ലക്ഷം രൂപ യാണ് ആവശ്യപ്പെട്ടത്. ആദ്യം 50,000 രൂപ കെട്ടിവയ്ക്കണമെന്നും പറഞ്ഞു. പിന്നീട് ആലുവയില്‍നിന്നു വിളിച്ചു വരുത്തിയ ഒരു ആംബുലന്‍സിലാണു വിഷ്ണുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. എന്നാല്‍, അവിടെയും വെന്റിലേറ്റര്‍ ഒഴിവില്ലെന്ന മറുപടിയാണു കിട്ടിയത്. അഡ്മിറ്റ് ചെയ്യാമെന്നും എന്നാല്‍, രോഗിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതു നിങ്ങള്‍ സഹിക്കണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ പ്രതികരണം.
രണ്ടു മണിക്കൂറോളം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എന്തു ചെയ്യണമെന്നറിയാതെ അവര്‍ നിന്നു. പിന്നീട് ഒരു ഹോട്ടല്‍ ജീവക്കാരന്‍ പറഞ്ഞതനുസരിച്ചാണു വിഷ്ണുവിനെ പോങ്ങുംമൂട് എസ്‌യുടി റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും അപകടം നടന്ന് 18 മണിക്കൂര്‍ കഴിഞ്ഞിരുന്നു. നാലു തവണ ആംബുലന്‍സില്‍ കയറ്റുകയും ഇറക്കുകയുംചെയ്തു. എസ്‌യുടി റോയല്‍ ആശുപത്രിയിലെ സീനിയര്‍ ന്യൂറോ സര്‍ജന്‍ ഡോ.സുല്‍ഫിക്കര്‍ അഹമ്മദ് ആണ് വിഷ്ണുവിനെ ഇപ്പോള്‍ ചികിത്സിക്കുന്നത്. വെന്റിലേറ്ററിലായതിനാല്‍ 24 മണിക്കൂറും എല്ലാ സജ്ജീകരണങ്ങ ളും ഒരുക്കി ഡോക്ടറും സംഘ വും വിഷ്ണുവിനൊപ്പമുണ്ട്. വിഷ്ണുവിന്റെ പിതാവ് ശരീരത്തിന്റെ ഒരു വശം തളര്‍ന്നു ചികിത്സയിലാണ്. അച്ഛനും അമ്മയും അനിയനും അടങ്ങുന്ന കുടുംബം വിഷ്ണുവിന്റെ സംരക്ഷണയിലാണു കഴിയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha