വിഎസിനെ തൊട്ടതില്‍ പിബിയ്ക്ക് അതൃപ്തി, പ്രവര്‍ത്തന റിപ്പോര്‍ട്ടിലും വിമര്‍ശനം, സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്ര നേതാക്കള്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു

സിപിഎം മുതിര്‍ന്ന അംഗവും പ്രതിപക്ഷ നേതാവുമായ വിഎസ് അച്യുതാനന്ദനെതിരെ പരസ്യ പ്രസ്ഥാനവന നടത്തിയതില്‍ പിബിയക്ക് അതൃപ്തി. ചില കേന്ദ്ര നേതാക്കള്‍ പരസ്യമായി സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചതായാണ് സൂചന. എന്നാല്‍ കഴിഞ്ഞ ദിവസം പിണറായി വിജയന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലും വിഎസിനെതിരെ രൂക്ഷ ഭാഷയിലാണ് വിമര്‍ശനമുള്ളത്. വി.എസ്. പാര്‍ട്ടി വിരുദ്ധ മാനസിക നിലയിലേക്ക് തരംതാഴ്ന്നുവെന്ന ആരോപണം സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ തലേന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയതില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയാണുള്ളത്. ഈ പ്രയോഗം തെറ്റായിപ്പോയെന്ന വിലയിരുത്തലാണ് നേരത്തേ പരസ്യ പ്രസ്താവനയ്ക്ക് അനുമതി നല്‍കിയ പി.ബി അംഗങ്ങള്‍ക്കടക്കം ഉള്ളതെന്ന് അറിയുന്നു.
വി.എസ് പാര്‍ട്ടി വിരുദ്ധനാണെന്ന് ആരോപിക്കുന്ന പ്രമേയം പാസാക്കുകയും അത് മാദ്ധ്യമങ്ങളെ അറിയിക്കുകയുമാണ് സെക്രട്ടേറിയറ്റ് ചെയ്തത്. പ്രമേയത്തിന്റെ ഉള്ളടക്കം അറിയിച്ചാല്‍ കേന്ദ്ര നേതൃത്വത്തില്‍ നിന്ന് അത് മയപ്പെടുത്താനുള്ള നിര്‍ദ്ദേശം ഉണ്ടാകാനുള്ള സാദ്ധ്യത മുന്നില്‍ കണ്ടാണ് ഉടന്‍ വാര്‍ത്താസമ്മേളനം നടത്തി പ്രമേയം പുറത്തു വിട്ടതെന്നും സൂചനയുണ്ട്.
കഴിഞ്ഞ സമ്മേളന റിപ്പോര്‍ട്ടില്‍ വി.എസിനെതിരായി ഉള്‍പ്പെടുത്തിയ പല ഭാഗങ്ങളും കേന്ദ്ര കമ്മിറ്റി ഇടപെട്ട് പിന്നീടു തിരുത്തിയിരുന്നു.
പരസ്യ ശാസനയുടെ സ്വഭാവവും കടക്കുന്നതാണ് സെക്രട്ടേറിയറ്റിന്റെ നടപടിയെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. കേന്ദ്ര കമ്മിറ്റി അംഗത്തിന് എതിരെ ഇത്തരം ഒരു നടപടി സ്വീകരിക്കും മുമ്പ് കേന്ദ്ര കമ്മിറ്റിയുടെ അനുമതി ആവശ്യമാണ്. നടപടി എടുത്തതിലെ സംഘടനാ വീഴ്ച ചൂണ്ടിക്കാട്ടി വി.എസ് പരാതി ഉന്നയിച്ചാല്‍ അതിന് കേന്ദ്ര കമ്മിറ്റിയില്‍ മറുപടി പറയുക പ്രയാസമാകും. പാര്‍ട്ടിയില്‍ ഇതിന് മുമ്പ് ഇത്തരം ഒരു സാഹചര്യം ഉണ്ടായിട്ടില്ലാത്തതിനാല്‍ പരിഹാരത്തിന് കീഴ്‌വഴക്കങ്ങളുമില്ല.
പുറത്താക്കലില്‍ താഴെയുള്ള അച്ചടക്ക നടപടി സ്വീകരിക്കുന്ന പാര്‍ട്ടി അംഗത്തിന് എതിരെ പാര്‍ട്ടി വിരുദ്ധനെന്ന വിശേഷണം പാര്‍ട്ടി ഉപയോഗിക്കാറില്ല. പാര്‍ട്ടി വിരുദ്ധനാണെന്ന് വിലയിരുത്തിയാല്‍ പിന്നീട് പാര്‍ട്ടി അംഗത്വത്തില്‍ നില നിറുത്താനും കഴിയില്ല. പാര്‍ട്ടി വിരുദ്ധനെന്ന് പാര്‍ട്ടി സെക്രട്ടറി തന്നെ വിശേഷിപ്പിച്ച വി.എസിനെയാണ് സംസ്ഥാന സമ്മേളനത്തില്‍ പതാക ഉയര്‍ത്താന്‍ സെക്രട്ടറി ക്ഷണിച്ചത്. വി.എസ് തന്നെയാണ് പതാക ഉയര്‍ത്തിയതും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha