ഇത് ഇവിടെ പറയാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ എവിടെ പറയും, തന്നെ അഴിമതിക്കാരനും കൊലപാതകിയുമായി ചിത്രീകരിക്കാന്‍ വിഎസ് ശ്രമിച്ചതായി പിണറായി വിജയന്‍

ഇത് ഇവിടെ പറയാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ എവിടെ പറയും. എനിക്ക് കിട്ടിയ അവസാന അവസരമെന്നുള്ള നിലയിലാണ് പറയുന്നത്. വിഎസ് തന്നെ അഴിമതിക്കാരനും കൊലപാതകിയുമാക്കാന്‍ ശ്രമിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുന്ന വേളയിലാണ് പിണറായി വിജയന്‍ വിഎസിനെതിരെ ആഞ്ഞടിച്ചത്. ഇതൊന്നും സമ്മേളന പ്രതിനിധികളുടെ മുന്നില്‍ പറയേണ്ടെന്ന് കരുതിയതാണ്.എന്നാല്‍ തനിക്ക് പറയാനുള്ള അവസാന അവസരം എന്ന നിലയിലാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ പറയുന്നതെന്നും പിണറായി വിജയന്‍ പഞ്ഞു. വിഎസിനെതിരെ 56 പേജുകളുള്ള റിപ്പോര്‍ട്ടില്‍ 52 ഇടത്താണ് വിഎസിന്റെ അച്ചടക്കലംഘംനം അക്കമിട്ട് നിരത്തിയത്.
വിവാദ കത്ത് മനോരമയ്ക്ക് ചോര്‍ത്തി നല്‍കിയത് വി എസ് തന്നെയെന്ന് സമ്മതിച്ചതായും പിണറായി പറഞ്ഞു.ഇതിന് തനിക്ക് നല്‍കിയ കത്തില്‍ ചെറിയ മാറ്റം മാത്രം വരുത്തിയാണ് വി എസ് ചോര്‍ത്തി നല്‍കിയതെന്നാണ് പരാമര്‍ശിക്കുന്നത്. എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ലാവ്‌ലിന്‍ അഴിമതി കേസില്‍ വി എസ് കുടുക്കാന്‍ ശ്രമിച്ചു എന്നാണ് പ്രധാന വിമര്‍ശനം. ഈ ആക്ഷേപം സാധൂകരിക്കുന്ന പി.കരുണാകരന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് സഹിതമാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
ലാവ്‌ലിന്‍, കൂടങ്കുളം, ടി.പി വധക്കേസ് വിഷയങ്ങളില്‍ പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായ നിലപാടാണ് വി എസ് സ്വീകരിച്ചത്. ലാവ്‌ലിന്‍ കേസില്‍ പാര്‍ട്ടിയെ മറികടന്ന് പിണറായി പ്രതിയാണെന്ന് വി എസ് നിലപാട് എടുത്തത് കടുത്ത അച്ചടക്ക ലംഘനമാണ്. പരസ്യ ശാസന അടക്കമുള്ള അച്ചടക്ക നടപടി ഉണ്ടായതിനെ തുടര്‍ന്ന് വി എസ് തെറ്റുകള്‍ ഏറ്റുപറഞ്ഞു. എന്നാല്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം വി എസ് വീണ്ടും അച്ചടക്ക ലംഘനം തുടര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടി.പി വധക്കേസില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും വി.എസിന് അതിന് വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മൂന്നു വര്‍ഷക്കാലം വി എസ് നടത്തിയ അച്ചടക്ക ലംഘനങ്ങള്‍ അക്കമിട്ട് നിരത്തുന്നതാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട്.
പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയെയും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. കൊല്ലം ലോക്‌സഭാ സീറ്റില്‍ തോറ്റതിനെ തുടര്‍ന്ന് നിയമസഭയില്‍ ഹാജരാവാതിരുന്ന ബേബിയുടെ നടപടി ശരിയായില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. പോളിറ്റ്ബ്യൂറോ അംഗമായ ബേബിയില്‍ നിന്ന് ഇത്തരമൊരു നിലപാട് പ്രതീക്ഷിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha