വിഎസിന്റെ കത്ത് പിബി പരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

വി.എസ്. അചുതാനന്ദന്‍ സി.പി.എം കേന്ദ്ര നേതൃത്വത്തിന് അയച്ച കത്ത് പോളിറ്റ് ബ്യൂറോ പരിശോധിക്കുമെന്നു പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. കത്ത് ഒരു പത്രം പ്രസിദ്ധീകരിച്ചതുകൊണ്ടാണു പ്രമേയം പാര്‍ട്ടി പരസ്യപ്പെടുത്തിയതെന്നായിരുന്നു വി.എസിനെതിരേയുള്ള പ്രമേയം പരസ്യപ്പെടുത്തിയതിനെക്കുറിച്ചുള്ള കോടിയേരിയുടെ പ്രതികരണം. വി.എസിനെതിരേയുള്ള പ്രമേയം നടപടിയല്ല. പ്രമേയം പ്രവര്‍ത്തനറിപ്പോര്‍ട്ടിന്റെ ഭാഗമാക്കുമോ എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.പിണറായി വിജയന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ പ്രമേയ വിശദീകരണങ്ങളിലൊന്നും വിഎസിനെതിരെയുള്ള നടപടികളെക്കുറിച്ച് പറയുന്നില്ലെന്നും കോടിയേരി പറഞ്ഞു. എന്നാല്‍ മാധ്യമങ്ങള്‍ അത് തെറ്റായി വ്യഖ്യാനിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha