ആഭ്യന്തരമന്ത്രി നിങ്ങള്‍ ആരെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്? ചന്ദ്രബോസ് മുഖ്യമന്ത്രിയോടും ബന്ധുക്കളോടും സംസാരിച്ചിരുന്നതായി ഭാര്യ

വ്യവസായി മുഹമ്മദ് നിസാമിനെ രക്ഷിക്കാന്‍ ഉന്നതര്‍ ശ്രമിക്കുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നു. ചന്ദ്രബോസിന് ബോധമില്ലാതിരുന്നത് കൊണ്ടാണ് മൊഴിയെടുക്കാന്‍ കഴിയാത്തതെന്നായിരുന്നു പോലീസിന്റെ വാദം. ഇതിനെ ന്യായീകരിച്ചായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രസ്ഥാവനയും. എന്നാല്‍ ആശുപത്രിയില്‍ കഴിയുന്ന വേളയില്‍ ചന്ദ്രബോസിന് ബോധം ഉണ്ടായിരുന്നതായി ഭാര്യ ജമന്തി വെളിപ്പെടുത്തി. ആശുപത്രിയില്‍ കാണാനെത്തിയ മുഖ്യമന്ത്രിയോടും ബന്ധുക്കളോടും,ഡോക്ടര്‍മാരോടും ചന്ദ്രബോസ് സംസാരിച്ചിരുന്നതായും ജമന്തി പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും അതിസമ്പന്നനായ നിസാമിനെ രക്ഷിക്കുന്നതിനായി ഇറങ്ങിയെന്ന ആരോപണം ശരിവെയ്ക്കുന്നതാണ് ജമന്തിയുടെ വെളിപ്പെടുത്തല്‍.
ചന്ദ്രബോസ് തന്നോട് സംസാരിച്ചതായി മുമ്പ് ചികിത്സിച്ച ഡോക്ടര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പോലീസിന്റെ വാദം കളവാണെന്ന് തെളിഞ്ഞത്. എന്നാല്‍ പോലീസിനെ ന്യായീകരിച്ചാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസാരിച്ചത്.
\'ആശുപത്രിയില്‍ മുഖ്യമന്ത്രിയോട് ബോസേട്ടന്‍ സംസാരിച്ചിരുന്നു. എന്നോടും മക്കളോടും അമ്മയോടും സഹോദരങ്ങളോടും പലവട്ടം സംസാരിച്ചു. ബോധമില്ലായിരുന്നെന്ന് പൊലീസ് പറയുന്നത് കളവാണെന്നാണ് ഭാര്യ ജമന്തി പറഞ്ഞത്. ആക്രമണം നടന്ന 29ന് രാവിലെ തന്നെ സഹോദരന്‍ എന്നെ ആശുപത്രിയിലെത്തിച്ചു. ഉച്ചയ്ക്ക് ശേഷമാണ് ബോസേട്ടനെ കണ്ടത്. എന്നെ കണ്ടയുടന്‍ ബോസേട്ടന്‍ ചിരിച്ചു. കുടിക്കാന്‍ വെള്ളം ചോദിച്ചു. മകനെ ചോദിച്ചു. പേടിക്കേണ്ട, എനിക്കൊന്നുമില്ലെന്നാണ് പറഞ്ഞത്. അടുത്ത ദിവസമാണ് മുഖ്യമന്ത്രി കാണാന്‍ വന്നത്. സംസാരിച്ചുവെന്നും കുഴപ്പമൊന്നുമില്ലെന്നുമാണ് മുഖ്യമന്ത്രി എന്നോടും ബോസേട്ടന്റെ അമ്മയോടും പറഞ്ഞത്.
ഫെബ്രുവരി അഞ്ചിനായിരുന്നു ഞങ്ങളുടെ 20ാം വിവാഹവാര്‍ഷികം. അന്ന് രാവിലെ രാവിലെ കാണാന്‍ ചെന്ന എനിക്ക് ബോസേട്ടന്‍ വിവാഹാശംസകള്‍ നേര്‍ന്നു. ചെന്നൈയില്‍ നിന്നെത്തിയ സഹോദരി ലതയോടും ഹൈദരാബാദില്‍ നിന്നെത്തിയ സഹോദരന്‍ സതീശനോടും സംസാരിച്ചു. ഭയമുണ്ടെന്നും ഉടന്‍ തിരിച്ചു പോകരുതെന്നും അവരോട് പറഞ്ഞു. ഒരിക്കല്‍ പോലും മൊഴിയെടുക്കാന്‍ ബോസേട്ടന്റെ അടുത്തേക്ക് പൊലീസ് എത്തിയത് കണ്ടിട്ടില്ലെന്നാണ് ജമന്തി പറയുന്നത്. ഇതുവരെ സംഭവത്തെക്കുറിച്ച് പൊലീസ് ഞങ്ങളോടൊന്നും ചോദിച്ചിട്ടില്ല. പൊലീസിന്റെ അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ലെന്നും ജമന്തി പറയുന്നു.
ഇതോട് കൂടി പൊലീസിന് മൊഴിയെടുക്കാന്‍ കഴിഞ്ഞില്ലെന്നത് കേസൊതുക്കാനുള്ള ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്. ആഭ്യന്ത മന്ത്രിയുടെ പ്രസ്ഥാവന ജനങ്ങളുടെ മുന്നില്‍ നല്ലപിള്ള ചമയയുന്നതിന് വേണ്ടിയാണെന്നും ആരോപണമുയരുന്നുണ്ട്. ചികിത്സയില്‍ കഴിയുന്ന വേളയില്‍ പൊലീസ് മൊഴിയെടുത്തില്ലെഭ്കിലും ഇത് കേസിനെ ബാധിക്കില്ലെന്നാണ് ഇപ്പോള്‍ അന്വേഷണ ചുമതലയുള്ള പി നിശാന്തിനി ഐപിഎസ് പറയുന്നത്. മുന്‍ സിറ്റി പൊലീസ് മേധാവി ജേക്കബ് ജോബ് പ്രതി മുഹമ്മദ് നിസാമിനെ രഹസ്യമായി ചോദ്യം ചെയ്തതും വിവാദത്തിലായിരിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരില്‍ പലരും പണം ആവശ്യപ്പെട്ടതായി നിസാം ചോദ്യം ചെയ്യലില്‍ പറഞ്ഞുവെന്നായിരുന്നു ജേക്കബ് ജോബ് അറിയിച്ചത്. മറ്റ് അന്വേഷണ ഉദ്യോഗസ്ഥരെയെല്ലാം മാറ്റി നിര്‍ത്തിയായിരുന്നു സിറ്റി പൊലീസ് കമ്മിഷണറായിരുന്ന ജേക്കബ് ജോബിന്റെ ചോദ്യംചെയ്യല്‍. നിസാമിനെ കസ്റ്റഡിയിലെടുത്തതായി രേഖ തയാറാക്കുന്നതിനു മുന്‍പായിരുന്നു ഇത്.
ഇതേക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാനാണ് എഡിജിപിയുടെ നിര്‍ദ്ദേശം. ഇവിടെയെത്തി അന്വേഷണ പുരോഗതി വിലയിരുത്തിയ എഡിജിപി ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. 90 ദിവസത്തിനുള്ളില്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കത്തക്ക നിലയില്‍ അന്വേഷണം പുരോഗമിപ്പിക്കാനാണ് നിര്‍ദ്ദേശം. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയാല്‍ അന്വേഷണ സംഘത്തില്‍ മാറ്റം വരുത്തുകയോ പുതിയ സംഘത്തെ നിയോഗിക്കുകയോ ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha