തന്നെ പുഴു എന്നു വിളിച്ച ജഡ്ജിയെ ആരു ശിക്ഷിക്കും? ജഡ്ജിമാര്‍ തിണ്ണനിരങ്ങികളാണെന്നു പറഞ്ഞവര്‍ക്കെതിരെ ഒരു നടപടിയുമില്ല...

തന്നെ പുഴു എന്നു വിളിച്ച ജഡ്ജിയെ ആരു ശിക്ഷിക്കുമെന്ന് കോടതിയലക്ഷ്യക്കേസില്‍ ജയില്‍ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ സി.പി.എം. നേതാവ് എം.വി. ജയരാജന്‍. ശുംഭന്‍ പരാമര്‍ശത്തിന്റെ പേരില്‍ ജയില്‍വാസത്തിനുശേഷം പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വിട്ട അദ്ദേഹം കടുത്ത ഭാഷയിലാണ് കോടതിക്കെതിരേ പരാമര്‍ശം നടത്തിയത്.
ശുംഭന്‍ എന്നു വിളിച്ചതിന്റെ പേരില്‍ തന്നെ ശിക്ഷിച്ചത് പക്ഷപാതപരമായിട്ടാണ്. മുഖ്യമന്ത്രി അടക്കമുള്ള വമ്പന്‍മാരുടെ പേരുവിവരങ്ങളടങ്ങിയ പാറ്റൂര്‍ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ചവറ്റുകൊട്ടയിലാണ് ലോകായുക്ത തള്ളിയത്. ഈ നിലപാട് ആശ്ചര്യപ്പെടുത്തുന്നതാണെന്ന് സെന്‍ട്രല്‍ ജയിലിനു മുന്നില്‍ നല്‍കിയ സ്വീകരണത്തില്‍ ജയരാജന്‍ പറഞ്ഞു.
ജഡ്ജിമാര്‍ തിണ്ണനിരങ്ങികളാണെന്നു പറഞ്ഞവര്‍ക്കെതിരെ ഒരു നടപടിയുമില്ല. കമ്യൂണിസ്റ്റുകാരനായതുകൊണ്ടാണ് ശിക്ഷ അനുഭവിക്കേണ്ടിവന്നത്. കോടതികള്‍ ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നിലപാടുകള്‍ തിരുത്തണം. കോടതിയലക്ഷ്യ കേസില്‍ തടവുശിക്ഷ പൂര്‍ത്തിയാക്കിയ അദ്ദേഹം ഇന്നലെ പതിനൊന്നരയോടെയാണ് പുറത്തിറങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha