ഇനി കോടിയേരിയ്ക്ക് ജയ് വിളിക്കാം... കോടിയേരി ബാലകൃഷ്ണന്‍ സി.പി.എമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറിയാകുമെന്ന് ഉറപ്പായി

പിണറായി വിജയന്റെ പിന്മാഗിമായി കോടിയേരി ബാലകൃഷ്ണന്‍ സി.പി.എമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറിയാകുമെന്ന് ഉറപ്പായി. സംസ്ഥാന സമ്മേളനത്തിനിടെ ഇക്കാര്യത്തില്‍ കേന്ദ്ര നേതാക്കള്‍ക്കിടയില്‍ ധാരണയായി. 23നാണ് പുതിയ സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത്. കോടിയേരി അല്ലാതെ മറ്റുപേരുകളൊന്നും ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടില്ല. കോടിയേരി സംസ്ഥാന സെക്രട്ടറി പദത്തിലെത്തുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു.
https://www.facebook.com/Malayalivartha