മുക്കം സദാചാര ഗുണ്ടാ ആക്രമണം; പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസ്

കൊടിയത്തൂരില്‍ സദാചാര ഗുണ്ടകള്‍ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പ് മുക്കത്ത് സഹോദരങ്ങള്‍ക്കുനേരെ ആക്രമണം. സദാചാര ഗുണ്ടാ ആക്രമണത്തില്‍ പ്ലസ്ടു വിദ്യാര്‍ഥിനിക്കും സഹോദരനുമാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്.
വലിയപറമ്പ് സ്വദേശി സലാമിനും സഹോദരിക്കുമാണ് പരിക്കേറ്റത്. ഇവര്‍ മണാശേരി കെഎംസിടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരെ ആക്രമിച്ചത് എട്ടംഗ സംഘമാണെന്നാണ് ലഭ്യമായ വിവരം. പ്രതികള്‍ ഒളിവിലാണ്. പ്രതികള്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ ആനയാകുന്ന് അങ്ങാടിയില്‍വച്ചാണ് സഹോദരങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായത്.
കമിതാക്കളെന്ന്് തെറ്റിദ്ധരിച്ചാണ് ആക്രമണമെന്നാണ് പറയുന്നത്. അങ്ങാടിയില്‍ ചുറ്റിതിരിയുന്ന ചിലരാണ് ഇതിന് പിന്നിലെന്ന്് നാട്ടുകാര്‍ പറയുന്നു. ഒരു തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തകരാണ് ഇവരെന്നും ആരോപണമുണ്ട്. സ്‌കൂള്‍ വിട്ടു വരികയായിരുന്ന സഹോദരിയെ വഴിയില്‍ കണ്ടപ്പോള്‍ സഹോദരന്‍ സംസാരിച്ചത് കണ്ടതോടെ സാമൂഹിക വിരുദ്ധര്‍ ഇവരെ വളഞ്ഞ് മര്‍ദിക്കുകയായിരുന്നു. തങ്ങള്‍ സഹോദരങ്ങളാണെന്ന് പറഞ്ഞിട്ടുപോലും അക്രമികള്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha