പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്ക് മേല്‍ ചാഞ്ഞാല്‍ വെട്ടണം... ഇതും ഞാന്‍ കേട്ടിരിക്കണോ? നേതാക്കളെ നിശബ്ദരാക്കി വിഎസ് അച്യുതാനന്ദന്‍ സമ്മേളന പടിയിറങ്ങി

സിപിഎം സംസ്ഥാനസമ്മേളനത്തില്‍ നിന്ന് വിഎസ് അച്യുതാനന്ദന്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ പൊതുചര്‍ച്ചക്കിടെയാണ് വിഎസ് പുറത്തുപോയത്.
കേന്ദ്രനേതാക്കളുടെ മുന്നില്‍വച്ചും ഔദ്യോഗികപക്ഷം ആക്രമണം അഴിച്ചുവിട്ടതോടെയാണ് പ്രതിഷേധമറിയിച്ച് വിഎസ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത്.
കണ്ണൂരില്‍ നിന്നുള്ള പ്രതിനിധികളാണ് വിഎസിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തിറങ്ങിയത്. പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്ക് മേല്‍ ചാഞ്ഞാല്‍ വെട്ടണമെന്ന് ഒരു പ്രതിനിധി ചോദിച്ചതോടയാണ് വി എസ് തന്റെ പ്രതിഷേധം അറിയിച്ച് വേദി വിട്ടത്. ഇങ്ങനെ വിമര്‍ശനം കേട്ടിരിക്കാന്‍ തനിക്ക് ആവില്ലെന്ന് പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ടിനോട് പറഞ്ഞ ശേഷമാണ് വി എസ് വേദിവിട്ട് പോയത്. അതേസമയം വി എസ് ഇറങ്ങിപ്പോയ ശേഷവും അദ്ദേഹത്തിന് എതിരെ കടുത്ത വിമര്‍ശനങ്ങള്‍ സമ്മേളന പ്രതിനിധികള്‍ തുടര്‍ന്നു.
ഇന്നലെ പിണറായി വിജയന്‍ അവതരിപ്പിച്ച സംസ്ഥാന സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വി എസിനെതിരേ കടുത്ത വിമര്‍ശനമാണുണ്ടായത്. വി എസ് പാര്‍ട്ടിവിരുദ്ധനെപ്പോലെ പെരുമാറുന്നെന്നായിരുന്നു റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഇന്നു രാവിലെ പൊതു ചര്‍ച്ചയിലും വിമര്‍ശനം തുടര്‍ന്നു. പ്രതിനിധികളില്‍ ഭൂരിപക്ഷവും വി എസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. പാര്‍ട്ടി നിലപാടുകളെ പരസ്യമായി വി എസ് തള്ളിപ്പറഞ്ഞിട്ടും കേന്ദ്രനേതൃത്വത്തിന്റെ ഭാഗത്തുനിന്ന് സംരക്ഷിക്കുന്ന നിലപാടാണുണ്ടാകുന്നതെന്ന് പ്രതിനിധികള്‍ ആക്ഷേപിച്ചു. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ പ്രതിനിധികളാണ് വിഎസിനെതിരേ കടുത്ത വിമര്‍ശനം ഉന്നയിച്ചത്.
വിമര്‍ശനങ്ങള്‍ പെരുകുമ്പോഴും പൊതു ചര്‍ച്ചയില്‍ കേന്ദ്ര നേതൃത്വം തനിക്ക് അനുകൂലമമായി രംഗത്തുവരുമെന്ന പ്രതീക്ഷയിലായിരുന്നു വി എസ്. എന്നാല്‍ കേന്ദ്ര നേതൃത്വവും മൗനം തുറന്നതോടെ വി എസ് വേദി വിട്ട് ഇറങ്ങുകയായിരുന്നു.
അതേസമയം വി എസ് അല്‍പ്പസമയങ്ങള്‍ക്കകം മാദ്ധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പാര്‍ട്ടി വിടില്ലെന്നും മുന്‍ പി എ സുരേഷ് പ്രതികരിച്ചു. വി എസ് പുറത്തിറങ്ങിയത് വിമര്‍ശനങ്ങള്‍ സഹിക്കാന്‍ കഴിയാത്തതു കൊണ്ടാണെന്നാണ് സുരേഷ് പറഞ്ഞു. വിഎസിനെ പുതിയ സംഭവവികാസങ്ങള്‍ സംസ്ഥാനത്തെ സിപിഎമ്മില്‍ സ്‌ഫോടനാത്മക സ്ഥിതിവിശേഷമുണ്ടാക്കുന്നതായാണ് റിപ്പോര്‍ട്ട്. വി എസ് കടുത്ത നിലപാട് സ്വീകരിക്കുമെന്നാണ് അറിയുന്നത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha