സിപിഎം സമ്മേളനത്തില്‍ സിനിമാക്കാരുടെ നീണ്ടനിര, എല്ലാവരെയും ആദരിച്ച് പിണറായി

സാഹിത്യകാരന്‍മാര് പോട്ടേ, സിനിമാക്കാര്‍ക്കെന്താ സമ്മേളനത്തില്‍ കാര്യം... സിപിഎം സമ്മേളന പ്രധിനികളുടെ ഇടയിലെ ചില കടുത്ത കമ്യൂണിസ്റ്റ് സഖാക്കള്‍ മുറുമുറുക്കുന്നുണ്ടായിരുന്നു. സിനിമാക്കാര്‍ക്കെന്താ ഇവിടെ കാര്യം... അല്ല... ആരാ ഇവരെ ക്ഷണിച്ചത്, കൊളളാലോ ഇവരൊക്കെ കമ്യൂണിസ്റ്റുകാരായിരുന്നോ? ഇന്നസെന്‍്, പ്രതാപ് പോത്തന്‍, മുകേഷ്, പ്രേംകുമാര്‍, രഞ്ജി പണിക്കര്‍ തുടങ്ങിയ താരനിരയെ കണ്ട് പ്രധിനിധികളില്‍ പലരും ഞെട്ടി. പാര്‍ട്ടിക്കുവേണ്ടി രക്തസാക്ഷിത്വം വഹിച്ച വീര സഖാക്കള്‍ക്കുള്ള അനുശോചന പ്രമേയം രണ്ടുവാക്കില്‍ പിണറായി അവസാനിപ്പിച്ചെങ്കില്‍ സിനിമാക്കാരെ പുകഴ്ത്താന്‍ പിണറായി മണിക്കൂറുകളോളമെടുത്തു.
സി.പി.എം. സമ്മേളനത്തിലേക്ക് പാര്‍ട്ടി വിരുദ്ധരെപ്പോലും ക്ഷണിച്ചുവരുത്തി ഗ്ലാമര്‍ പരിവേഷമുണ്ടാക്കാന്‍ ശ്രമിച്ചത് സമ്മേളന വേദിയില്‍ തന്നെ വലിയ ചര്‍ച്ചയായി. സമീപകാലത്തായി കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച എഴുത്തുകാരെയും സിനിമാ പ്രവര്‍ത്തകരെയും ക്ഷണിച്ചുവരുത്തി സമ്മേളനം കൊഴുപ്പിക്കാന്‍ ശ്രമിച്ചതാണ് വിമര്‍ശിക്കപ്പെട്ടത്. സംഘപരിവാര്‍ പ്രസിദ്ധീകരണമായ കേസരിയില്‍ ഘര്‍ വാപസിയെ അനുകൂലിച്ച് അഭിമുഖം നല്‍കിയ കഥാകൃത്ത് ടി. പത്മനാഭനും വി.എസ്. അച്യുതാനന്ദനെ ഇകഴ്ത്തിക്കാണിക്കാന്‍ മാത്രമായി സിനിമയെടുത്ത രഞ്ജി പണിക്കരും അടക്കമുള്ളവര്‍ സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്നലെ സി.പി.എമ്മിന്റെ ആദരം ഏറ്റുവാങ്ങിയവരില്‍പ്പെടുന്നു. സമ്മേളനത്തിലേക്കു ക്ഷണിക്കാന്‍മാത്രം ഇവര്‍ക്കൊക്കെ എന്തു കമ്യൂണിസ്റ്റ് പാരമ്പര്യമാണ് ഉള്ളതെന്നാണു പല പ്രധിനിധികളുടേയും ചോദ്യം.
ടി. പത്മനാഭന്‍ ഘര്‍ വാപസിയെ അനുകൂലിക്കുക മാത്രമല്ല, സംഘപരിവാര്‍ സംഘടനയായ തപസ്യയുടെ ആദരവ് ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. മലയാള സിനിമയെ ഹൈന്ദവവത്കരിക്കുന്നതിലും യാഥാസ്ഥിതിക നിലപാടുകളിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതിലും പങ്കുവഹിച്ചെന്ന് ഇടതു നിരൂപകര്‍ മുദ്രകുത്തിയ സംവിധായകനായ രജ്ഞിത്തിനെയും ആദരിക്കാനായി ക്ഷണിച്ചിരുന്നു.
സി.പി.എം. ഔദ്യോഗിക നിലപാടുകളെ തള്ളിപ്പറഞ്ഞ് സിനിമയെടുത്ത പ്രിയനന്ദനനും സമീപകാലത്ത് ഇടതു നിലപാടുകളൊന്നും പ്രകടമാക്കിയിട്ടില്ലാത്ത പ്രതാപ് പോത്തനുമെല്ലാം സി.പി.എം. സമ്മേളനത്തിനെത്തി ആദരവ് ഏറ്റുവാങ്ങിയവരുടെ കൂട്ടത്തിലുണ്ട്. വി.എസിനെ വിമര്‍ശിച്ച് സിനിമയെടുത്തെന്നല്ലാതെ രഞ്ജി പണിക്കര്‍ ഇടതുപക്ഷ നിലപാടിനെ പിന്തുണച്ച് പ്രവര്‍ത്തിച്ചതായി അറിവില്ല.
ഇടതു സഹയാത്രികനെന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാനും സാധിക്കില്ല. ഇദ്ദേഹത്തെ പ്രശസ്തനാക്കിയ സുരേഷ് ഗോപി സിനിമകളൊക്കെയും നിയമ സംവിധാനത്തെ വെല്ലുവിളിക്കുന്നതും അരാജകത്വം നിറഞ്ഞ ഒറ്റയാള്‍ പോരാട്ടത്തിന്റെ വിജയാഘോഷവുമാണ്. വി.എസിനെ എതിര്‍ക്കാനാണ് സിനിമയെടുത്തതെന്ന് രഞ്ജി പണിക്കര്‍ തുറന്നുപറഞ്ഞിട്ടുമുണ്ട്.
കോളജ് പഠനകാലത്ത് എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിച്ചെന്ന് അവകാശപ്പെടുന്ന ആഷിക് അബു ഇപ്പോള്‍ ഫെയ്‌സ്ബുക്കിലാണു പോരാട്ടം. ന്യൂ ജനറേഷന്‍ സിനിമാ സംവിധായകനായ ആഷിക് അബുവിനെയും സമ്മേളനം ആദരിച്ചു. പത്രമേധാവി എന്ന നിലയിലാണ് എം.വി ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. ആദരമേറ്റുവാങ്ങാനായി എത്തിയതെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഏറെ ശ്രദ്ധേയമായ ഇടപെടലായാണ് രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നത്.
പിണറായിയോട് യുദ്ധം പ്രഖ്യാപിച്ച് എല്‍.ഡി.എഫില്‍ നിന്ന് പുറത്തുപോയ മുന്‍ ഘടകക്ഷിയുടെ എം.എല്‍.എ. എന്ന നിലയ്ക്കാണ് ശ്രേയാംസ്‌കുമാറിന്റെ സാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടത്. സി.പി.എം സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ഇന്നസെന്റ് സമ്മേളനത്തിലെത്തിയതോടെ ഗ്ലാമര്‍ സാന്നിധ്യമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha