Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?

വരന്റെ ഭാര്യ ഒപ്പിച്ച പണി... സല്‍സ്വഭാവിയായ സാറിന്റെ കല്യാണം കാണാന്‍ വലിയ സന്തോഷത്തോടെ എത്തിയ എല്ലാവരേയും അമ്പരപ്പിച്ച് അധ്യാപകനെ കാണാനില്ല; വധുവിന്റെ ഫോണില്‍ അര്‍ധരാത്രി ഫോട്ടോയെത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് കണ്ടെത്തല്‍; അവസാനം സദ്യയൊരുക്കിയ വിവാഹം മുടങ്ങി

02 DECEMBER 2019 11:09 AM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ

സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ

ഞായറാഴ്ച എലിക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വലിയ ജനത്തിരക്കായിരുന്നു. വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട അധ്യാപകന്റെ വിവാഹകമായിരുന്നു നടക്കേണ്ടത്. അതിനാല്‍ തന്നെ സ്‌കൂളിലെ അധ്യാപകരും ചില വിദ്യാര്‍ത്ഥികളും എത്തിയിരുന്നു. എന്നാല്‍ അമ്പലത്തില്‍ ഒരുങ്ങിയെത്തിയപ്പോഴാണ് അറിയുന്നത് ഈ വവാഹം നടക്കില്ലത്രെ. കാരണം ചോദിച്ചപ്പോള്‍ പലരും കൈമലര്‍ത്തി. കോട്ടയം എലികുളത്താണ് നാടിനെ അമ്പരപ്പിക്കുന്ന സംഭവമുണ്ടായത്. ഞായറാഴ്ച എലിക്കുളം ക്ഷേത്രഓഡിറ്റോറിയത്തില്‍ നടത്താനിരുന്ന വിവാഹമാണ് മുടങ്ങിയത്. എലിക്കുളം സ്വദേശിനിയാണ് വധു. എലിക്കുളം പഞ്ചായത്തിലെതന്നെ വഞ്ചിമല കൂനാനിക്കല്‍താഴെ സനിലായിരുന്നു വരന്‍. സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ കൂടിയായിരുന്നു സനില്‍.

വരന്റെ വിവാഹഫോട്ടോ അര്‍ധരാത്രി വധുവിന്റെ വാട്‌സ് ആപ്പിലേക്ക് വന്നതോടെയാണ് സംഭവങ്ങള്‍ ക്ലൈമാക്‌സിലെത്തിച്ചത്. ഫോട്ടോ അയച്ചതാകട്ടെ ഭാര്യയും. അങ്ങനെ സദ്യയൊരുക്കി കാത്തിരുന്ന കല്യാണം ഇതോടെ മുടങ്ങി. വരന്‍ മുങ്ങുകയും ചെയ്തു. ഇയാളുടെ പേരില്‍ പോലീസ് കേസെടുത്തു.

വരന്റെയും വധുവിന്റെയും വീടുകളില്‍ ശനിയാഴ്ച രാത്രിയും ആഘോഷങ്ങളുണ്ടായിരുന്നു. ഇരുവീടുകളിലും ബന്ധുക്കള്‍ക്ക് സദ്യ നല്‍കുകയും ചെയ്തു. വരന്റെ വീട്ടില്‍ രാത്രി സദ്യ നടക്കുമ്പോള്‍ ഭാവഭേമില്ലാതെ ഇയാളും എല്ലാറ്റിനും മുന്‍നിരയിലുണ്ടായിരുന്നു. വധുവിന്റെ ഫോണിലേക്ക് ശനിയാഴ്ച രാത്രി 11 മണിയോടെയാണ് പെരിന്തല്‍മണ്ണ സ്വദേശിനിയുടെ ഫോണില്‍നിന്ന് വിളി വന്നത്. അവരുടെ അച്ഛന്റെ സഹോദരനാണ് വിളിച്ചത്. സനിലും പെരിന്തല്‍മണ്ണ സ്വദേശിനിയും മലപ്പുറം പെരിന്തല്‍മണ്ണയ്ക്കടുത്ത് സ്വകാര്യ സ്‌കൂളില്‍ അധ്യാപകരാണ്. ഇരുവരും 13 വര്‍ഷമായി ഒരുമിച്ചു ജീവിക്കുകയാണെന്നും വിവാഹിതരാണെന്നുമാണ് പറഞ്ഞത്.

വിവാഹം മുടക്കാന്‍ പലരും ശ്രമിക്കുമെന്ന് സനില്‍ പ്രതിശ്രുതവധുവിന് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ വിശ്വസിച്ചില്ല. പിന്നീട് വിവാഹഫോട്ടോ വാട്‌സ് ആപ്പില്‍ കിട്ടിയപ്പോഴും വിശ്വസിച്ചില്ല. രാത്രിതന്നെ സനിലിന് വധു ഈ ഫോട്ടോ അയച്ചുകൊടുത്ത് വിശദീകരണം തേടിയപ്പോള്‍ ഇയാള്‍ പ്രതികരിച്ചില്ല. ഫോണെടുക്കാതായതോടെ സംഭവം സത്യമാണെന്ന് സംശയമുയര്‍ന്നു. പുലര്‍ച്ചെ ഇയാള്‍ ബൈക്കില്‍ വീട്ടില്‍നിന്ന് യാത്രയാവുകയും ചെയ്തു.

ഇരുകൂട്ടരുടെയും ബന്ധുക്കള്‍ കാലങ്ങളായി പരസ്പരം അറിയുന്നവരാണ്. വധുവിന്റെ വീടിനടുത്ത് സനിലിന്റെ കുടുംബക്കാര്‍ പലരുമുണ്ട്. നേരം പുലര്‍ന്നപ്പോള്‍ സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടു. അപ്പോഴേക്കും ചോറൊഴികെ സദ്യവട്ടങ്ങളെല്ലാം കാലമായി. ബന്ധുക്കള്‍ പലരും വിവാഹത്തില്‍ പങ്കെടുക്കാനെത്തി തുടങ്ങുകയും ചെയ്തു.

വധുവിന്റെ വീട്ടുകാര്‍ പൊന്‍കുന്നം പോലീസില്‍ പരാതി നല്‍കി. വിവാഹം മുടങ്ങിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. സത്യം മറച്ചുവെച്ച് വീണ്ടും വിവാഹത്തിനൊരുങ്ങിയതിന് സനിലിന്റെ പേരില്‍ കേസെടുത്തു. സനിലിനെ കാണ്മാനില്ലെന്ന് കാട്ടി ബന്ധുക്കളും പൊന്‍കുന്നം പോലീസില്‍ പരാതി നല്‍കി. സനിലിന്റെ മുന്‍വിവാഹത്തിന്റെ കാര്യം അറിയില്ലെന്ന് ബന്ധുക്കളും പറഞ്ഞു. വിവരം അറിഞ്ഞപ്പോള്‍ വരന്റെ ഇളയസഹോദരന്‍ ബോധരഹിതനായി. ഇദ്ദേഹത്തെ പൊന്‍കുന്നത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സനിലുമായി പെരിന്തല്‍മണ്ണ സ്വദേശിനിയുടേത് പുനര്‍വിവാഹമായിരുന്നു. 13 വര്‍ഷമായി ഒരുമിച്ചു ജീവിച്ച ഇവര്‍ കഴിഞ്ഞയാഴ്ചയാണ് ചേര്‍ത്തലയിലെ ക്ഷേത്രത്തില്‍ ഔദ്യോഗികമായി വിവാഹിതരായത്. ഈ ബന്ധം വീട്ടിലറിയിച്ചിട്ടില്ലെന്ന് സനില്‍ യുവതിയോട് പറഞ്ഞിരുന്നു.

അവര്‍ വേറെ വിവാഹം നിശ്ചയിക്കാന്‍ സാധ്യതയുണ്ടെന്ന് സനില്‍ പറഞ്ഞപ്പോഴാണ് യുവതിയുടെ വീട്ടുകാര്‍ ഇടപെട്ട് ചേര്‍ത്തലയില്‍ വിവാഹം നടത്തിയത്. എലിക്കുളം സ്വദേശിനിയുമായുള്ള വിവാഹക്കാര്യം ഇവര്‍ അറിയാതിരിക്കാന്‍ ഇയാള്‍ ശ്രദ്ധിച്ചിരുന്നു. പക്ഷെ എല്ലാം പാളിപ്പോകുകയായിരുന്നു.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (57 minutes ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (1 hour ago)

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (2 hours ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (2 hours ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (2 hours ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (2 hours ago)

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (2 hours ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (3 hours ago)

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (3 hours ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (3 hours ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്... പവന് 1,120രൂപയുടെ കുറവ്  (3 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഗതാഗത മന്ത്രിക്ക് നിവേദനം നൽകി ബസ് ഉടമകൾ....  (4 hours ago)

സഞ്ജുവിനെ ഒതുക്കുമ്പോൾ... സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയ രാത്രി തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് ​ഗംഭീർ  (4 hours ago)

Malayali Vartha Recommends