ലോകത്തിലെ ഏറ്റവും വലിയ ഉത്സവമായിട്ടുള്ള കലോത്സവം ഗിന്നസ് റെക്കോര്‍ഡില്‍ വരണം; ആഗ്രഹം വെളിപ്പെടുത്തി സിനിമ താരം വിന്ദുജ മേനോന്‍

കലാതിലകം കലാപ്രതിഭ പട്ടങ്ങള്‍ തിരിച്ചു കൊണ്ടു വരണമെന്ന് സിനിമ താരം വിന്ദുജ മേനോന്‍. മുന്‍ കലാതിലകവും കൂടിയാണ് വിന്ദുജ. കേരള സംസ്ഥാന കലോത്സവ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു വിന്ദുജ. 2005ന് ശേഷം അതായത് കലാതിലാപ്രതിഭ , തിലകം പട്ടം എടുത്ത് മാറ്റിയതിന് പിന്നാലെ ആരും പ്രതിഭയും തിലകവും അല്ലാതായിക്കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് കാണുന്നതെന്ന് അവർ പറഞ്ഞു.
കലാതിലകം എന്ന നിലയില്‍ തനിക്ക് കിട്ടിയ പ്രോത്സാഹനവും ബഹുമാനവും സന്തോഷവും എത്ര വലുതാണെന്ന് മനസിലാക്കിയ വ്യക്തിയാണ് താനെന്നും ആ നിലയില്‍ എനിക്ക് സര്‍ക്കാരിനോടും വിദ്യാഭ്യാസ മന്ത്രിയോടും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരോടുമള്ള അഭ്യര്‍ഥന കലാതിലകം കലാപ്രതിഭ പട്ടം തിരിച്ചു കൊണ്ടുവരണം എന്നതാണെന്നും പറഞ്ഞു. മാത്രമല്ല ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളും തിരികെ കൊണ്ടു വരണമെന്നും വിന്ദുജ പറഞ്ഞു. മാത്രമല്ല ലോകത്തിലെ ഏറ്റവും വലിയ ഉത്സവമായിട്ടുള്ള കലോത്സവം ഗിന്നസ് റെക്കോര്‍ഡില്‍ വരണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അതൊരു അഭ്യര്‍ഥനയാണെന്നും വിന്ദുജ പരിപാടിയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha