Widgets Magazine
23
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...


സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പുകളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...നിലവിൽ മത്സ്യത്തൊഴിലാളി ജാഗ്രതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്..


പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത..ഇതിനൊപ്പം ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യത..

സ്ത്രീ ശരീരം പിച്ചി ചീന്തുന്ന പുരുഷന്, അവന്റെ കാമം പൂര്‍ത്തിയാക്കാന്‍, വൈകല്യം തീര്‍ക്കാന്‍; ലൈംഗികമായി അക്രമം തുടങ്ങുമ്പോൾ, സ്ത്രീ ശാരീരികമായും മാനസികമായും തളരും.. ചെറുക്കാന്‍ അവള്‍ക്കു കരുത്തുണ്ടാകില്ല.. നിലവിളിക്കാന്‍ പോലും ആകില്ല.. ഒരു മനുഷ്യ ജീവിയുടെ നിലവിളികള്‍ക്കു നടുവില്‍ അവന്റെ അവയവം ഉദ്ധരിച്ചു തന്നെ നില്‍ക്കുമോ ? ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു

09 DECEMBER 2019 05:43 PM IST
മലയാളി വാര്‍ത്ത

ഒരു മനുഷ്യ ജീവി തന്റെ മാനത്തിന് വേണ്ടി നിലവിളിക്കുമ്പോൾ അവന്റെ അവയവം ഉദ്ധരിച്ചു തന്നെ നില്‍ക്കുമോ ? ബലാത്സംഗത്തിൽ അകപ്പെട്ട് പോകുന്ന സ്ത്രീകളുടെ അതി ദയനീയമായ അവസ്ഥ വരച്ചു കാട്ടുന്ന കല മോഹന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. കല മോഹന്റെ ഫേസ്ബുക്ക് കുറിപ്പ്:

ഞാനും ഓര്‍ക്കാറുണ്ട്. പുരുഷന്‍, എങ്ങനെ ആണ് ബലാത്സംഗം ചെയ്യുന്നത്? ഒരു മനുഷ്യ ജീവിയുടെ നിലവിളികള്‍ക്കു നടുവില്‍ അവന്റെ അവയവം ഉദ്ധരിച്ചു തന്നെ നില്‍ക്കുമോ എന്നൊക്കെ. പണ്ട്, ബസ് യാത്രകള്‍ കൂട്ടുകാരികള്‍ പറഞ്ഞു കേട്ടു മാത്രം അറിവുള്ള കാലങ്ങള്‍ ഉണ്ടായിരുന്നു.. കോളേജില്, കാറില്‍ കൊണ്ട് വിട്ടു തിരിച്ചു വിളിച്ചു കൊണ്ട് വരുകയായിരുന്നു പതിവ്.  ഒരുപാടു മോഹിച്ചു ഒരു ദിവസം അതിനൊരു അവസരം ഒത്തു.. തിരക്കുള്ള വണ്ടിയില്‍ ഇടിച്ചു കേറാന്‍ തന്നെ പാടായിരുന്നു.. കേറി കഴിഞ്ഞ് എവിടെ പിടിച്ചാണ് നില്‍ക്കുക എന്ന് തിട്ടം കിട്ടുന്നില്ല.. സ്ത്രീകള്‍ ഇരിക്കുന്ന സീറ്റിനു ഇടയില്‍ നീങ്ങാന്‍ ശ്രമിച്ചെങ്കിലും എവിടെയോ പെട്ടു.. ശ്വാസം മുട്ടുന്ന തിരക്കുകള്‍ക്ക് ഇടയില്‍ ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ അമര്‍ന്ന കൈകള്‍ ആരുടെ എന്ന് അറിയില്ല.. ഒരാള്‍ ആയിരുന്നില്ല എന്നറിയാം..

വേദനയും അപമാനവും ഒരേ പോലെ അറിഞ്ഞ നിമിഷങ്ങള്‍.. കണ്ണില്‍ ഇരുട്ട് കേറും മുന്‍പ്, ഒരു സ്ത്രീയുടെ തോളില്‍ കൈ അമര്‍ത്തി. എന്റെ മുഖഭാവം കണ്ടിട്ട് അവരെന്നെ ചേര്‍ത്ത് പിടിച്ചു.. കര്‍ബല ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയത് എങ്ങനെ എന്ന് ഓര്‍മ്മയില്ല.. അന്ന് ഇട്ടിരുന്ന ചുരിദാര്‍ പിന്നെ ഒരിക്കലും ഇട്ടിട്ടില്ല.. അത് ഊരി എറിയുമ്ബോ വല്ലാത്ത അറപ്പ്.. വൈകുന്നേരം, വീട്ടില്‍ എത്തും വരെ എന്റെ ശരീരത്തില്‍ നിന്നും എന്തൊക്കെയോ മനം പുരട്ടുന്ന ഗന്ധങ്ങള്‍ വമിച്ചിരുന്നു..

അമ്മയോടോ അല്ലേല്‍ മറ്റാരോടെങ്കിലുമോ അതേ കുറിച്ചു പറയാന്‍ പോലും ഭയമായിരുന്നു.. ആ ബസ് യാത്രയില്‍, അല്പം നേരം ഞാന്‍ അനുഭവിച്ചത് എന്നും തെളിഞ്ഞു നില്‍ക്കുന്ന പൊള്ളുന്ന ഓര്‍മ്മയാണ്.. ഓര്‍ക്കാന്‍ ഇഷ്ടമില്ല എങ്കില്‍ കൂടി ബലാത്സംഗം എന്ന് കേള്‍ക്കുമ്ബോഴൊക്കെ എന്റെ ഉള്ളില്‍ ആ യാത്ര കടന്ന് വരും.. എന്തൊക്കെയോ വൃത്തികെട്ട ഗന്ധങ്ങളും..ലൈംഗികമായി അക്രമം തുടങ്ങുമ്ബോ, സ്ത്രീ ശാരീരികമായും മാനസികമായും തളരും.. ചെറുക്കാന്‍ അവള്‍ക്കു കരുത്തുണ്ടാകില്ല.. നിലവിളിക്കാന്‍ പോലും ആകില്ല..,, asphyxication മൂലം..!. ( ശ്വാസം മുട്ടിക്കുമ്ബോള്‍ ) പ്രതീക്ഷിക്കാത്ത ആക്രമണം ആണേല്‍ കൂടുതല്‍ തളരും.. കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെടുന്ന അവസ്ഥ ചിന്തിക്കുമ്ബോള്‍ തന്നെ, ശ്വാസം വിലങ്ങും.. ചെയ്യുന്ന പുരുഷനോ, ഒറ്റയ്ക്ക് എന്നതിനേക്കാള്‍ ഹരമാകും കൂട്ടത്തോടെ ആക്രമിക്കുമ്ബോള്‍..

പകുതി ബോധം പോലും ഉണ്ടാകാതെ ക്രൂരതകള്‍ക്ക് അവള്‍ വിധേയമായി കൊണ്ടിരിക്കും.. അവളുടെ ശരീരത്തിന് അതിനേ ശേഷിയുണ്ടാകു.. എത്രയോ കേസുകളില്‍ ഔദ്യോഗിക ജീവിതത്തിലെ ഈ ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്ക് ഇടയ്ക്ക്, പല സ്ത്രീകളുടെ അനുഭവങ്ങള്‍ കേട്ടിരിക്കുന്നു.. ആ കേട്ടിരിക്കുന്ന സമയങ്ങള്‍ ഞാനും ഇരയാക്കപ്പെടുക ആണ്.. അന്ന് ഭക്ഷണം ഇറങ്ങില്ല.. ഉറക്കം വരില്ല.. ശ്വാസം മുട്ടുന്ന പോലെ തോന്നും.. സ്ത്രീ ശരീരം പിച്ചി ചീന്തുന്ന പുരുഷന്, അവന്റെ കാമം പൂര്‍ത്തിയാക്കാന്‍, വൈകല്യം തീര്‍ക്കാന്‍, അവളുടെ നിസ്സഹായാവസ്ഥയില്‍ കൂടുതല്‍ ഹരമേറും. പുരുഷന്റെ ലിംഗം അല്ലേല്‍ അങ്ങനെ എന്തെങ്കിലും ഒന്ന്,അവളുടെ സ്വകാര്യ ഭാഗത്തു കുത്തികേറ്റുന്ന പ്രക്രിയ എന്നത് അല്ല ബലാത്സംഗം.. അതിനു മുന്‍പാണവള്‍, ആക്രമിക്കപ്പെടുന്നത്.. ചുണ്ടുകള്‍ കടിച്ചു പൊട്ടിക്കുകയും, മാറിടങ്ങങ്ങളില്‍ ഇടിക്കുകയും, മുലക്കണ്ണില്‍ കടിക്കുകയും, സിഗരറ്റ് വെച്ചു പൊള്ളിച്ചു രസിക്കുകയും ചെയ്യുന്ന ക്രൂരമായ ലൈംഗിക പീഡനം, വിവാഹജീവിതത്തില്‍ നേരിടുന്ന എത്രയോ സ്ത്രീകളുണ്ട് . അവര്‍ നിരന്തരം ബലാത്സംഗത്തിനു ഇരയായി കൊണ്ടിരിക്കുന്നു..

ഇന്നലെ രാത്രിയും ഇന്ന് രാവിലെയും ഈ നിമിഷവും നേരിടുന്ന ഭാര്യമാര്‍ ഉണ്ട്.. പുറത്ത് പറയാനാകാതെ ഓരോ നിമിഷവും ഉരുകി മരണത്തെ തേടുന്നു.. കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ എന്നെയും വിളിച്ചിരുന്നു.. ഹൈദരാബാദ് പോലീസിന്റെ പ്രവൃത്തി ഞാന്‍ പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞു.. ' ഇവരാണോ സൈക്കോളജിസ്‌റ്. ഇവരുടെ ഭാര്തതാവിനെ ആരെങ്കിലും വെടി വെച്ചാലോ എന്നൊക്കെ ആരോ കമെന്റ് ഇട്ടു കണ്ടു.. നീതിന്യായ വ്യവവസ്ഥിതിയെ പുഛിച്ചതല്ല.. ഞാന്‍ ഒരു നിമിഷം അമ്മ മാത്രമായി.. സ്ത്രീ മാത്രമായി..
വ്യക്തിപരമായി എന്റെ ലൈംഗികത മനസ്സില്‍ സ്‌നേഹമുള്ള പുരുഷനോട് മാത്രം പറ്റുന്ന ഒന്നാണ്.. ലൈംഗികത ആസ്വദിക്കാന്‍ ഏതെങ്കിലും ആണൊരുത്തന്‍ പറ്റില്ല.. ഇതേ കാരണങ്ങള്‍, പല സ്ത്രീകളും പറഞ്ഞു കേട്ടിട്ടുണ്ട്.. എന്നിട്ടും, ഇത്തരം ഒരു ഘട്ടത്തില്‍ അത്തരം ചിന്തകളെ ഒക്കെ മറികടന്നു, ബുദ്ധിപരമായ നിലപാടുകള്‍ കൈക്കൊള്ളാന്‍ പറ്റുന്ന അവരോടു, ബഹുമാനം മാത്രം.. ബലാത്സംഗം നേരിടുമ്ബോള്‍ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ അസ്വസ്ഥതകളും, വേദനകളും പെണ്ണിനേക്കാള്‍ ആണിന് ഊഹിക്കാനാവില്ല… എന്നിരുന്നാലും, ശെരിയാണ്.. നിയമം വഴി തന്നെയാണ് ഓരോ കേസുകളും മുന്നോട്ടു നീങ്ങേണ്ടത്..

എന്നാല്‍, നിയമത്തിന്റെ മുന്നില് എത്ര കേസുകള്‍ എത്തുന്നുണ്ട്? രാഷ്ട്രീയം കലരാതെ നീതി നടപ്പിലാക്കാന്‍ എത്ര കേസുകളില്‍ സാധിക്കുന്നുണ്ട്? കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും മടുത്തിരുന്ന സാഹചര്യത്തില്‍, പെട്ടന്ന് ഇത്തരം ഒരു കാര്യം അറിഞ്ഞപ്പോള്‍, സത്യം.. സമാധാനം തോന്നി.. പ്രഫഷണല്‍ ചിന്ത ആയിരുന്നില്ല.. എനിക്ക് നേരിട്ട ആ ബസ് യാത്രയിലെ അനുഭവം പോലെ ഒന്നും ഒരിക്കലും എന്റെ മോള്‍ക്ക് ഉണ്ടാകരുത് എന്ന് വേവുന്ന അമ്മ മനസ്സായിരുന്നു.. അത്തരം അനുഭവം നേരിട്ട ഒരു സ്ത്രീയും പിന്നെ പ്രഫഷണല്‍ ആയി ചിന്തിച്ചു പോകില്ല..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോസ് കെ മാണിയെ യുഡിഎഫില്‍ എത്തിക്കണമെന്ന് രാഹുല്‍ ഗാന്ധി  (9 minutes ago)

വന്ദേഭാരത് തടയാന്‍ ട്രാക്കില്‍ മരത്തടികളും സിമന്റ് തൂണുകളും നിരത്തിവച്ച് അപകടമുണ്ടാക്കാന്‍ ശ്രമം  (21 minutes ago)

യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച 17 കാരി ഉള്‍പ്പെട്ട നാലംഗ സംഘം പിടിയില്‍  (30 minutes ago)

കെ.പി.ശങ്കരദാസ് മെഡിക്കല്‍ കോളജില്‍ നിന്ന് ജയില്‍ ആശുപത്രിയിലെ സെല്ലിലേക്ക്  (52 minutes ago)

ബിജെപിയിലെ ഗ്രൂപ്പിസമാണോ മേയറെ ഒഴിവാക്കുന്നതിന് പിന്നിലെന്ന് മന്ത്രി വി.ശിവന്‍കുട്ടി  (1 hour ago)

പാലക്കാട് യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്  (1 hour ago)

ഗണേഷ് കുമാറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍; ഗണേഷിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍  (2 hours ago)

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതില്‍ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയര്‍ വിവി രാജേഷ്  (3 hours ago)

പത്തനംതിട്ട കലക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു  (3 hours ago)

മകന്റെ ഭാര്യയെ ആക്രമിച്ച ഭത്തൃപിതാവ് എലിവിഷം കഴിച്ചു ജീവനൊടുക്കി  (3 hours ago)

തരുൺ മൂർത്തി-മോഹൻലാൽ ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്; തുടരും ടീം വീണ്ടും ചിത്രീകരണം ആരംഭിച്ചു!!!  (4 hours ago)

അമ്മയെ കമ്പിപ്പാരകൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ച മകള്‍ പിടിയില്‍  (4 hours ago)

റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബ  (5 hours ago)

സൗജന്യ മരുന്നിനായി അലയേണ്ട: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാതൃകാ ഫാര്‍മസി: ആരോഗ്യ ഇന്‍ഷുറന്‍സ് സംയോജിത ഫാര്‍മസി കൗണ്ടര്‍  (5 hours ago)

Malayali Vartha Recommends