മീരയെ നല്‍കിയ ശേഷം പി.ജെ ജോസഫ് എം.എല്‍.എ 1.25 ലക്ഷം കൊടുത്ത് ഭാനുമതിയെ സ്വന്തമാക്കി

മീരയെ നല്‍കി ഭാനുമതിയെ സ്വന്തമാക്കി പി.ജെ ജോസഫ് എം.എല്‍.എ. ഇടുക്കി ജില്ലാ ജയിലില്‍ പാലിന്റെ ലഭ്യത ഉറപ്പാക്കാന്‍ മീരയെന്ന പശുവിനെ നല്‍കിയ പി.ജെ. ജോസഫ് ഭാനുമതിയെന്ന മറ്റൊരു പശുവിനെ കാലിപ്രദര്‍ശനത്തില്‍ നിന്നുമാണ് സ്വന്തമാക്കിയത്. കോടിക്കുളത്ത് നടന്ന ബ്ലോക്ക് ക്ഷീര സംഗമത്തോടനുബന്ധിച്ച് നടത്തിയ കാലി പ്രദര്‍ശനത്തില്‍ പങ്കെടുത്ത പശുവിനെ വിലക്കു വാങ്ങിയാണ് ഉദ്ഘാടകന്‍ കൂടിയായ ജോസഫ് മടങ്ങിയത്. വാങ്ങിയ പശുവിന് ഭാനുമതിയെന്ന് പേരു വിളിച്ചാണ് സദസ്സിനെ എം.എല്‍ എ പരിചയപ്പെടുത്തിയത്. 1.25 ലക്ഷം രൂപാ നല്‍കിയാണ് വണ്ണപ്പുറം സ്വദേശി സജിയുടെ സഹിവാള്‍ ഇനത്തില്‍ പെട്ട പശുവിനെ മീരയ്ക്കു പകരം എം.എല്‍.എ സ്വന്തമാക്കിയത്.
കോടിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ആന്റണി അദ്ധ്യക്ഷത വഹിച്ച ക്ഷീരകര്‍ഷകസംഗമം പി.ജെ. ജോസഫ് എം.എല്‍.എ. ഉദ്ഘാടനം നിര്‍വ്വഹിച്ചു.പൊതുസമ്മേളനം അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. വണ്ണപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി റെജി, ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മനോജ് തങ്കപ്പന്‍, ബ്ലോക്ക് മെമ്പര്‍മാരായ എം.മോനിച്ചന്‍, ബിന്ദു പ്രസന്നന്‍, രാജീവ് ഭാസ്‌കരന്‍ ,പി.ഐ മാത്യൂ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷാജി തങ്കപ്പന്‍, കെ.എ. അന്‍ഷാദ്, സിന്ദു സുനില്‍, ഉഷ തോമസ്, ജോര്‍ജ്ജ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
സ്വാഗതസംഘം ചെയര്‍മാന്‍ എ.ജെ മാനുവല്‍ അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളനം ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാര്‍ട്ടില്‍ മാത്യൂ ഉദ്ഘാടനം ചെയ്തു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജിജാ സി. കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. പശു പരിപാലനത്തിലെ ആധുനിക പ്രവണതകള്‍ എന്ന വിഷയത്തില്‍ ക്ഷീര വികസന സെമിനാര്‍ വാത്തിക്കുടി ക്ഷീര വികസന ഓഫീസര്‍ വി.വിനോദ് നേതൃത്വം നല്‍കി. ഡയറി ക്വിസ് മത്സരങ്ങള്‍ ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ എം.പി. സുധീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജിജി സുരേന്ദ്രന്‍, ലൂസി ജെയിംസ്,ബേസില്‍ ജോണ്‍, ദിനു കെ ദിവാകര്‍, ഡോ.ജസ്റ്റിന്‍ ജേക്കബ്ബ്, എ.അനീഷ, സുജിത് പി രാഘവന്‍, ഡിനു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.മികച്ച ക്ഷീര വികസന ഓഫീസറായി തെരെഞ്ഞെടുത്ത ഇളംദേശം ക്ഷീര ഓഫീസര്‍ എം.പി സുധീഷിന് ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ ഉപഹാരം പി.ജെ.ജോസഫ് എംഎല്‍എ നല്‍കി.
https://www.facebook.com/Malayalivartha

























