തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട... സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട. സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി. രണ്ടു യുവാക്കളെ പടിഞ്ഞാറേക്കോട്ടയിൽ വെച്ച് അറസ്റ്റ് ചെയ്തു.
കല്ലമ്പലം സ്വദേശി ആകാശ്, ചുള്ളിമാനൂർ സ്വദേശി അരവിന്ദ് എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നാണ് എംഡിഎംഎ തിരുവനന്തപുരത്ത് എത്തിച്ചത്. ഇത് കൊല്ലത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. തലസ്ഥാനത്ത് മൂന്നാഴ്ചയ്ക്കിടെ ഇത് മൂന്നാമത്തെ തവണയാണ് വലിയ അളവിൽ എംഡിഎംഎ പിടികൂടുന്നത്.
പിടിയിലായ യുവാക്കൾ ലഹരിമരുന്ന് കച്ചവടം നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ആന്റി നാർക്കോട്ടിക് സംഘത്തിന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്.
"
https://www.facebook.com/Malayalivartha

























