ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹര്‍ജികള്‍ സുപ്രീം കോടതിയുടെ ഏഴംഗ ബഞ്ച് ജനുവരിയില്‍ പരിഗണിക്കും

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹര്‍ജികള്‍ സുപ്രീം കോടതിയുടെ ഏഴംഗ ബഞ്ച് ജനുവരിയില്‍ പരിഗണിക്കും. കക്ഷികള്‍ നാല് സെറ്റ് രേഖകള്‍ കൂടി കോടതിയില്‍ നല്‍കണമെന്ന് രജിസ്ട്രയുടെ നോട്ടീസ് പറയുന്നു. ഉടന്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശം.യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് എഴുപതോളം ഹര്‍ജികളാണ് സുപ്രീം കോടതി ഏഴംഗ ബെഞ്ച് പരിഗണിക്കുന്നത്.
2008 സെപ്റ്റംബര്‍ 28ന് പുറപ്പെടുവിച്ച വിധിക്കെതിരെയുള്ള പുനഃ പരിശോധനാ ഹര്‍ജികളും 2006ല്‍ യുവതി പ്രവേശനം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷനും നല്‍കിയ ഹര്‍ജിയാണ് ജനുവരിയില്‍ പരിഗണിക്കുക എന്ന് സുപ്രീം കോടതി അഡീഷണല്‍ രജ്സട്രാര്‍ കേസിലെ കക്ഷികള്‍ അയച്ച നോട്ടീസില്‍ പറയുന്നു. വിധി നടപ്പാക്കുന്നതിന് സാവകാശം തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ സാവകാശ അപേക്ഷയും ഏഴംഗ ബെഞ്ചിന് മുന്‍പാകെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാല്‍ ഏഴംഗ ബെഞ്ചിന് ഇതുവരെ ചീഫ് ജസ്റ്റിസ് രൂപികരിച്ചിട്ടില്ല. ജനുവരി ആദ്യ വാരം ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കാം. ഏഴംഗ ബെഞ്ചില്‍ ചീഫ് ജസിറ്റിസും ഭാഗമാകും. വിഷയം അടിയന്തരമായി പരിഗണിക്കുമെന്ന് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























