ഭാര്യയയുടെ മരണം സഹിക്കാനായില്ല, രണ്ടു ദിവസം മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് ഭര്‍ത്താവ്... ഒടുവിൽ നാട്ടുകാർ വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച്ച ഭയാനകം... ഭാര്യയുടെ മൃതദേഹം കട്ടിലില്‍, ശ്രീധരൻ തൂങ്ങി മരിച്ചനിലയിൽ... മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയില്‍ വളർത്ത് നായ; ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതോടെ പുറത്ത് വരുന്നത്... സംഭവം പെരിന്തല്‍മണ്ണയിൽ

കഴിഞ്ഞ ദിവസമാണ് നാട്ടുകാരെ ഞെട്ടിച്ച് ആ വാർത്ത പുറത്ത് വന്നത്. ഭാര്യയുടെ മൃതദേഹം 2 ദിവസം വീട്ടില്‍ സൂക്ഷിച്ച ഭര്‍ത്താവ് വളര്‍ത്തുനായയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. കുന്നപ്പള്ളി വായനശാലാ പരിസരത്തെ പടിക്കല്‍പുരയ്ക്കല്‍ ശ്രീധര(65)നെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യ സരോജിനി(മണി-68)യുടെ മൃതദേഹം തൊട്ടടുത്ത മുറിയിലെ കട്ടിലില്‍ കണ്ടെത്തി. സരോജിനിയുടേത് സ്വാഭാവിക മരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയില്‍ വീടിനു പിന്നിലാണ് വളര്‍ത്തു നായയെ കണ്ടെത്തിയത്. ശ്രീധരന്റെ പോക്കറ്റില്‍നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഭാര്യ നെഞ്ചുവേദന വന്നു മരിച്ചെന്നും ഇനി തനിക്ക് ആരും ഇല്ലാത്തതിനാല്‍ വളര്‍ത്തുനായയെ കൊന്നശേഷം ആത്മഹത്യ ചെയ്യുന്നതായുമാണ് കത്തില്‍ പറയുന്നത്. 15 വര്‍ഷമായി ശ്രീധരനും സരോജിനിയും കുന്നപ്പള്ളിയില്‍ താമസമാക്കിയിട്ട്. വീട്ടിലുണ്ടായിരുന്ന തിരിച്ചറിയല്‍ രേഖകളും ആധാരവും മറ്റും കത്തിച്ച നിലയിലാണ്.
https://www.facebook.com/Malayalivartha

























