പ്രണയം നടിച്ച് പെണ്‍കുട്ടിയെ കാമുകന്‍ ലോഡ്‌ജിലെത്തിച്ചത് ആൺവേഷം കെട്ടിച്ച്... പെൺകുട്ടിയെ മുറിയില്‍ പൂട്ടിയിട്ട് കൂട്ടുകാര്‍ക്കൊപ്പം മൂന്നുദിവസം ക്രൂരമായ പീഡനം; മറ്റൊരു സംഘത്തിന് വിൽക്കാൻ പ്ലാനിട്ടതോടെ പണി പാളി, വാതില്‍ ചവിട്ടിപ്പൊളിച്ച് പൊലീസ് സംഘം എത്തിയപ്പോൾ കണ്ട കാഴ്ച്ച ഭയാനകം; തിരുവനന്തപുരത്ത് സംഭവിച്ച ക്രൂരമായ പീഡനം പുറത്തറിഞ്ഞത് നാട്ടുകാരുടെ സഹായത്തോടെ...

തലസ്ഥാനത്തെ ഞെട്ടിച്ച് കൊണ്ടാണ് ക്രൂരമായ പീഡനവിവരം പുറത്ത് വരുന്നത്. ആദിവാസി പെണ്‍കുട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയ കാമുകന്‍ ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ട് കൂട്ടുകാര്‍ക്കൊപ്പം പീഡനത്തിന് ഇരയാക്കിയത് മൂന്നുദിവസം. കുട്ടിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിച്ചെത്തിയ പൊലീസ് സംഘം, ലോഡ്ജിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. മുറിയിലുണ്ടായിരുന്ന മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു.
പെരിങ്ങമ്മല ഒഴുകുപാറ മുനീറ മന്‍സിലില്‍ മുഹ്‌സീന്‍(19) ആണ് കൂട്ടുകാര്‍ക്കുവേണ്ടി കാമുകിയെ തട്ടിക്കൊണ്ടുപോയത്. കേസില്‍ മുഹ്‌സിനെ കൂടാതെ തമിഴ്‌നാട് മാര്‍ത്താണ്ഡം പൊങ്ങിന്‍കല പുത്തന്‍വീട്ടില്‍ ആസിന്‍ (21), കല്‍ക്കുളം തിരുവട്ടാര്‍ മാര്‍ത്താണ്ഡം കണ്ണന്‍കരവിളയില്‍വീട്ടില്‍ വിജയകുമാര്‍ (32) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 17 മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി രക്ഷിതാക്കള്‍ പാലോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. മലയോര ഹൈവേയുമായി ബന്ധപ്പെട്ട് ജോലി നടത്തുന്ന മണ്ണുമാന്തി യന്ത്രങ്ങളുടെ ഡ്രൈവര്‍മാരാണ് തമിഴ്‌നാട്ടുകാരായ ആസിനും വിജയകുമാറും. ഇടിഞ്ഞാറില്‍നിന്നു മുഹ്‌സിന്‍ പെണ്‍കുട്ടിയെ ആസിന്‍, വിജയകുമാര്‍ എന്നിവര്‍ വാടകയ്ക്കു താമസിക്കുന്ന താന്നിമൂട്ടിലെ ലോഡ്ജ് മുറിയിലെത്തിക്കുകയായിരുന്നു. ആണ്‍കുട്ടിയുടെ വേഷം ധരിപ്പിച്ചാണ് പെണ്‍കുട്ടിയെ ഇവിടെ താമസിപ്പിച്ചിരുന്നത്. മുഹ്‌സിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആസിനെയും വിജയകുമാറിനേയും കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഇവരുടെ ഫോണുകളെല്ലാം നന്ദിയോട് ടവറിനുകീഴില്‍ സ്വിച്ച് ഓഫായിരുന്നു.
ഇതാണ് വഴിത്തിരിവായത്. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്ന താന്നിമൂട്ടിലെ ലോഡ്ജ് മുറിയിലെത്തി വാതില്‍ ചവിട്ടിപ്പൊളിച്ചപ്പോള്‍ പെണ്‍കുട്ടിയും പ്രതികളും അകത്തുണ്ടായിരുന്നു. ലഹരിക്ക് അടിമയായിരുന്ന മുഹസിന് സ്ഥിരമായി കഞ്ചാവ് നല്‍കിയിരുന്നത് രണ്ടും മൂന്നും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് മുഹ്‌സിന്‍ ബെംഗളൂരുവില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി മജിസ്‌ട്രേട്ടിനു മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരേ പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ മാര്‍ത്താണ്ഡത്തെത്തിച്ച് മറ്റൊരുസംഘത്തിനു വില്‍ക്കാനുള്ള നീക്കത്തിനിടയിലാണ് പ്രതികള്‍ പിടിയിലായതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തമിഴ്‌നാട്ടുകാരായ കൂട്ടുകാര്‍ക്ക് പെണ്‍കുട്ടിയെ കൈമാറി വലിയതുക പറഞ്ഞുറപ്പിച്ചാണ് മുഹസിന്‍ പെണ്‍കുട്ടിയെ സംഘത്തിന്റെ കൈയിലേല്‍പ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
അതേസമയം കഴിഞ്ഞ ദിവസമാണ് പ്രായപൂർത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് പത്ത് വർഷത്തെ കഠിനതടവും ഇരുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. പൊറോട്ടയും മീന്‍കറിയും വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഇയാൾ പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചത്. 2014 ഡിസംബര്‍ അവസാന ആഴ്ച മുതല്‍ 2015 ജനുവരി 19 വരെയുള്ള കാലയളവിൽ പലതവണ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
അതേസമയം കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നെനാണു റിപ്പോര്‍ട്ടുകൾ. പതിനായിരത്തിലേറെ കേസുകളാണ് ഇക്കഴിഞ്ഞ സെപ്തംബര്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. എറണാകുളം സിറ്റിയിലും റൂറലിലുമായി മാത്രം 1500ലധികം കേസുകള്‍ ചാര്‍ജ് ചെയ്യപ്പെട്ടു. ഈ വര്‍ഷം സെപ്തംബര്‍ വരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബലാത്സംഗ കേസുകള്‍ 1537 എണ്ണമാണ്. പീഡനോദ്ദേശ്യത്തോടെയുള്ള അതിക്രമങ്ങള്‍ 3351, തട്ടിക്കൊണ്ട് പോകല്‍ കേസുകള്‍ 167, പിന്തുടര്‍ന്നുള്ള ശല്യം ചെയ്യലിന് 309 കേസുകളും ഇക്കാലയളവില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. സ്ത്രീധന പീഡനത്തില്‍ വെറും 4 കേസുകള്‍ മാത്രമാണ് 9 മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍ ഭര്‍തൃവീടുകളിലെ പീഡനം സംബന്ധിച്ച് 2190 പരാതികളാണ് ലഭിച്ചിട്ടുള്ളത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ചാര്‍ജ് ചെയ്ത 2958 കേസുകള്‍ കൂടി ചേരുമ്പോള്‍ ആകെ കേസുകള്‍ 10516 ആകും.
https://www.facebook.com/Malayalivartha

























