കൊല്ലം ജില്ലാ കോടതിയില്‍ അഭിഭാഷകരുടെ പ്രതിഷേധം തുടരുന്നു... പ്രതിഷേധത്തിന്റെ ഭാഗമായി ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ കോടതി ബഹിഷ്‌കരിച്ചു

ജില്ലാ കോടതിയില്‍ അഭിഭാഷകരുടെ പ്രതിഷേധം തുടരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ കോടതി ബഹിഷ്‌കരിച്ചു. ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ ബഹിഷ്‌കരണത്തില്‍ പങ്കെടുക്കാത്ത 32 പേരെ പുറത്താക്കാന്‍ തീരുമാനമായി. ഈ മാസം 14ന് നടന്ന ലോക് അദാലത്ത് കേരളത്തിലെ 13 ജില്ലകളിലും അഭിഭാഷകര്‍ ബഹിഷ്‌കരിച്ചിരുന്നു.
കൊല്ലത്ത് അദാലത്ത് നടത്താനുള്ള ജില്ലാ ജഡ്ജിയുടെ ശ്രമത്തിനെതിരെ പ്രതിഷേധമുണ്ടായി. നിയമ പരിജ്ഞാനമില്ലാത്തവരെ കൊണ്ടാണ് അദാലത്ത് നടത്തുന്നത് എന്നാരോപിച്ചായിരുന്നു പ്രതിഷേധം. തുടര്‍ന്ന് അദാലത്ത് ജനുവരിയിലേക്ക് മാറ്റുകയും ചെയ്തു. ഇന്നലെ കോടതി ബഹിഷ്‌കരിക്കാന്‍ കൊല്ലം ബാര്‍ അസോസിയേഷനിലെ അഭിഭാഷകര്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ ആള്‍ ഇന്ത്യ യൂണിയന്‍ ജില്ലാ കമ്മിറ്റി സമരത്തില്‍ പങ്കെടുക്കില്ല എന്നറിയച്ചതോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. സംഘടനയുടെ ജില്ലാ കമ്മിറ്റിക്കുള്ളില്‍ തന്നെ ഇതില്‍ ഭിന്നാഭിപ്രായമുണ്ടായി. സമരത്തില്‍ പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ച് കൊല്ലം യൂണിറ്റ് പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ രാജി വച്ച് ബാര്‍ അസോസിയേഷന്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.
"
https://www.facebook.com/Malayalivartha

























