മരടിലെ ഫ്‌ലാറ്റുകളില്‍ നിയന്ത്രിത സ്‌ഫോടനം നടത്താന്‍ ഇനി ഇരുപതു ദിനങ്ങള്‍ മാത്രം...

മരടിലെ ഫ്‌ലാറ്റുകളില്‍ നിയന്ത്രിത സ്‌ഫോടനം നടത്താന്‍ ഇരുപത് ദിവസങ്ങള്‍ മാത്രം ബാക്കി. ഫ്‌ലാറ്റുകള്‍ പൊളിക്കാനായി നിയന്ത്രിത സ്‌ഫോടനം നടത്തുക രണ്ട് ദിവസങ്ങളിലായാണ്. ജനുവരി 11, 12 തീയതികളിലാണ് ഫ്‌ലാറ്റുകള്‍ പൊളിക്കുക. ജനുവരി 11ന് ആല്‍ഫ, എച്ച് ടി ഒ ഫ്‌ലാറ്റുകളും ജനുവരി 12ന് ജെയ്ന്‍, ഗോള്‍ഡന്‍ കായലോരം ഫ്‌ലാറ്റുകളുമാണ് പൊളിക്കുക.ജനുവരി 11ന് രാവിലെ 10 മണിയോടെയാടെ ഹോളി ഫെയ്ത്ത് ഫ്‌ലാറ്റില്‍ നിയന്ത്രിത സ്‌ഫോടനം നടത്തും.
ഉച്ചയ്ക്കുശേഷമാണ് ആല്‍ഫാ സെരിന്‍ ഫ്‌ലാറ്റില്‍ നിയന്ത്രിത സ്‌ഫോടനം. ഏറ്റുവും കൂടുതല്‍ വീടുകള്‍ ആല്‍ഫാ സെരിന്റെ ചുറ്റുമാണ്. എന്നാണ് ഇവിടെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെയാണ് പൊളിക്കല്‍.ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിനായി 200 മീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങളെ ഒഴിപ്പിക്കും. അതേസമയം, ഇന്‍ഷുറന്‍സ് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ജനസാന്ദ്രത കുറഞ്ഞ ഇടങ്ങളിലുള്ള ഗോള്‍ഡന്‍ കായലോരത്തിലും, ജെയിന്‍ കോറല്‍കോവിലും ആദ്യം സ്‌ഫോടനം നടത്താന്‍ നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
L
https://www.facebook.com/Malayalivartha

























