ഓഖി ബാധിതരെ കയ്യൊഴിഞ്ഞ് ഫിഷറീസ് മന്ത്രി; രണ്ട് വര്ഷം കഴിഞ്ഞിട്ടും തീരം തിരിഞ്ഞുനോക്കാതെ അധികൃതർ, വാഗ്ദാനം ചെയ്ത ജോലി കത്ത് മത്സ്യത്തൊഴിലാളികൾ

ഒരു ദിവസത്തെ അന്നത്തിനായി സ്വന്തം ജീവൻ പണയം വച്ചുകൊണ്ട് കടയിലേക്ക് പോകുന്ന ഓരോരുത്തരെയും സംരക്ഷിക്കേണ്ട കർത്തവ്യം സർക്കാരിൽ നിഷിദ്ധമാണ്. എന്നാൽ ഓഖി തന്ന പാഠം തിരിച്ചായിരുന്നു. 143 പേരുടെ ജീവനെടുത്ത ഓഖി ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് പ്രഖ്യാപിച്ചിരുന്ന സ്ഥിരജോലി കാത്ത് തീരത്തുള്ളത് നൂറിലേറെ കുടുംബങ്ങലാണ്. ദുരിതത്തിൽ കഴിയുന്ന ഇവരെ ആരും തിരിഞ്ഞുപോലും നോക്കുന്നില്ല എന്നതാണ് യാഥാർഥ്യം. അതോടൊപ്പം തന്നെ ആശ്രിതർക്ക് ജോലി നൽകാൻ ലത്തീൻസഭയ്ക്കും ഉത്തരവാദിത്വമുണ്ടെന്ന് പറഞ്ഞ് ഓഖി ബാധിതരെ കയ്യൊഴിഞ്ഞിരിക്കുകയാണ് ഫിഷറീസ് മന്ത്രി.
പുറത്തു വന്ന കണക്കുകൾ അനുസരിച്ച് തിരുവനന്തപുരത്തെ പൂന്തുറയിൽ നിന്ന് മാത്രം ഓഖി കവർന്നത് 35 ജീവനുകളാണ്. ഇവരിൽ പത്തു പേരുടെ ആശ്രിതർക്ക് മുട്ടത്തറയിലെ മത്സ്യഫെഡ് നെറ്റ് ഫാക്ടറിയിൽ ജോലി ലഭിച്ചിരുന്നു. ബാക്കിയുള്ളവർ ഇന്നും വരുമാനത്തിനായുള്ള കാത്തിരിപ്പിലുമാണ്. രണ്ടു വർഷം കഴിഞ്ഞിട്ടും അർഹർക്ക് ജോലി കിട്ടാത്തതിന് കാരണം അന്വേഷിച്ചപ്പോൾ ഫിഷറീസ് മന്ത്രി പഴിചാരുന്നത് ലത്തീൻ സഭയെയാണ് എന്നതാണ്. ബിഎഡ് ഉൾപ്പെടെ പാസായവർ പട്ടികയിലുണ്ടെന്നും ഇവർക്ക് ലത്തീൻ സഭയുടെ കീഴിലുള്ള സ്കൂളുകളിൽ ജോലി നൽകാനാകുമെന്ന് പറഞ്ഞ ഫിഷറീസ് മന്ത്രി എല്ലാവർക്കും നേരിട്ട് ജോലി നൽകാൻ സർക്കാരിനാകില്ലെന്നും പറയുകയുണ്ടായി.
അതോടൊപ്പം തന്നെ നെറ്റ് ഫാക്ടറിയിൽ ജോലി നൽകിയത് 42 പേർക്കെന്നാണ് വിവരാവകാശരേഖയിലുള്ളത്. ഇതിൽ 32 പേർ നിലവിൽ ജോലി ചെയ്തു വരുകയാണ്. പതിനായിരം രൂപയാണ് ഇവർക്ക് ലഭിക്കുന്ന ശമ്പളം എന്നത്. ഇത് തങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നാണ് ഓഖിബാധിതർക്ക് പറയാനുള്ളത് മാത്രം. ഓഖി ആശ്രിതരിൽ നിന്ന് പത്താംക്ലാസ് പാസായ 13 പേർക്ക് സർക്കാർ ജോലി നൽകുമെന്ന വാഗ്ദാനത്തിനും രണ്ടു വർഷത്തെ പഴക്കമായിരുന്നു. ഓഖിയുടെ വാർഷികം പോലും മറന്ന സർക്കാർ തങ്ങളെ ഇനിയെങ്ങനെ ഓർക്കുമെന്നാണ് ഇവരുടെ ആശങ്ക എന്നത്.
https://www.facebook.com/Malayalivartha

























