സാന്തായോട് ക്രിസ്മസ് സമ്മാനം ആവശ്യപ്പെട്ട് ഏഴുവയസ്സുകാരൻ; ആവശ്യം അറിഞ്ഞ എല്ലവരും ഞെട്ടി; മകന്റെ കത്ത് വൈറലാകുന്നു

വണ്ടി നിറയെ ക്രിസ്മസ് സമ്മാനങ്ങളുമായി എത്തുന്ന ക്രിസ്മസ് പാപ്പാമാർ കൊച്ചു കുട്ടികളുടെ പ്രിയങ്കരനാണ്. തങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും വിവരിക്കുന്ന കത്തുകൾ അവർ എല്ലാ ഡിസംബറിലും തയ്യാറാക്കാറുണ്ട്. കത്തിലെ ആവശ്യങ്ങൾ യാഥാർഥ്യമാക്കാൻ ക്രിസ്മസ് പാപ്പാമാർ എത്തുന്നതും നോക്കി അവർ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. തങ്ങളുടെ കുട്ടികളെ വേദനിപ്പിക്കാതിരിക്കാൻ മാതാപിതാക്കൾ തന്നെ ക്രിസ്മസ് പപ്പാ തന്നതാണെന്ന പേരിൽ കുട്ടികൾക്ക് സമ്മാനം നൽകുകയാണ് പതിവ്. ക്രിസ്മസ് പാപ്പക്ക് ഒരു ഏഴുവയസ്സുകാരൻ എഴുതിയ കത്താണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം.
ടാരന്‍റ് കൗണ്ടിയിലെ ഒരു അഭയകേന്ദ്രത്തില്‍ നിന്നും ബ്ലേക്ക് എന്ന കുട്ടിയാണ് കത്തെഴുതിയിരിക്കുന്നത്. നല്ല ഒരു അച്ഛനെയാണ് ക്രിസ്മസ് സമ്മാനമായി കുഞ്ഞു ആവശ്യപ്പെടുന്നത്. തന്റെ അച്ഛന്ഭ്രാന്താണെന്നും അച്ഛൻ തങ്ങളെ ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും കുഞ്ഞു ബ്ലേക്ക് കത്തിൽ പറയുന്നു. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ദുരിതം സഹിക്കേണ്ടിവരുന്ന അമ്മയേയും കുഞ്ഞുങ്ങളേയും പാര്‍പ്പിക്കുന്ന SafeHaven of Tarrant County അഭയകേന്ദ്രത്തിലെ അന്തേവാസിയാണ് ഈ കുഞ്ഞുബാലൻ. അഭയകേന്ദ്രത്തിലെ അധികൃതർ തന്നെയാണ് കത്ത് സമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നതും. ബ്ലേക്ക് നമ്മുടെയൊരു അഭയകേന്ദ്രത്തിലെ ഏഴുവയസ്സുകാരനാണ് എന്നും കുറച്ച് ആഴ്‍ചകള്‍ക്ക് മുമ്പ് അവന്‍റെ അമ്മയാണ് അവന്‍റെ ബാക്ക്പാക്കില്‍നിന്നും സാന്തക്ക് അവനെഴുതിയ ഈ കത്ത് കണ്ടെത്തിയതെന്നും സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച ചിത്രത്തിൽ അടിക്കുറിപ്പായി നൽകിയിട്ടുണ്ട്.
സാന്തയെ അഭിസംബോധന ചെയ്‍തെഴുതിയ കത്തില്‍ അച്ഛന്‍ ഒരു ഭ്രാന്തനെപ്പോലെ ആയിരുന്നുവെന്നാണ് ബ്ലേക്ക്എഴുതിയിരിക്കുന്നത്. അവര്‍ക്കെപ്പോഴും അയാളെ പേടിയായിരുന്നു എന്നും അയാളെ പേടിച്ചാണ് അവര്‍ കഴിഞ്ഞിരുന്നത് എന്നും കത്തിൽ പറയുന്നു. ഒരുദിവസം അവന്‍റെ അമ്മ തന്നെയാണ് അവനെ അച്ഛനെ ഭയക്കേണ്ടതില്ലാത്ത ഈ സ്ഥലത്തേക്ക് കൊണ്ടുവന്നത്. ഇവിടെ സുരക്ഷിതസ്ഥാനത്ത് അച്ഛനെ ഭയക്കാതെ കഴിയാമായിരുന്നു എന്നും അവനെഴുതിയിരിക്കുന്നു. തന്നെ എപ്പോഴും ഭയപ്പെടുത്തിയിരുന്ന ആ കാലമെല്ലാം മറക്കാന്‍ ശ്രമിക്കുകയാണെന്നും ബ്ലേക്ക് കത്തിൽ പറയുന്നു. കത്തിന്റെ അവസാനം ക്രിസ്‍മസിന് തനിക്കെന്താണ് വേണ്ടതെന്നും അവനെഴുതിച്ചേര്‍ക്കുന്നുണ്ട്. കുറച്ച് ചാപ്‍റ്റര്‍ ബുക്ക്, ഒരു നിഘണ്ടു, ഒരു കോമ്പസ്, ഒരു വാച്ച്... പിന്നെ ഒരു വളരെ വളരെ വളരെ നല്ല അച്ഛനെയും തനിക് നൽകണം എന്ന് കുഞ്ഞു ബ്ലേക്ക് കത്തിൽ ആവശ്യപ്പെടുന്നു.
സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഉടനെത്തന്നെ കത്തിന് വികാരഭരിതമായ നിരവധി പ്രതികരണങ്ങൾ ലഭിച്ചിരുന്നു. വായിച്ചവരുടെയെല്ലാം കണ്ണ് നനയിച്ചിരിക്കുകയാണ് കുഞ്ഞു ബാലന്റെ കത്ത്. പലരും ബ്ലേക്ക് ആവശ്യപ്പെട്ടിരുന്ന സമ്മാനങ്ങള്‍ എത്തിക്കാമെന്ന് കമ്മന്റ് ചെയ്തു. ചിലരാകട്ടെ ആ അഭയകേന്ദ്രത്തില്‍ കഴിയുന്ന മറ്റ് കുട്ടികള്‍ക്ക് കൂടിയുള്ള സമ്മാനങ്ങളും എത്തിക്കാമെന്ന് വാഗ്ദാനം ചെയ്തു. തങ്ങളെ പിന്തുണക്കുന്നവര്‍ നേരത്തെ ഈ കത്തിനെ കുറിച്ച് അറിഞ്ഞിരുന്നുവെന്നും വളരെ നല്ല പ്രതികരണങ്ങളാണ് കത്തിന് ലഭിച്ചതെന്നും അഭയകേന്ദ്രത്തിന്‍റെ നടത്തിപ്പുകാര്‍ പറഞ്ഞു. അച്ഛന്‍റെ ഉപദ്രവം സഹിക്കേണ്ടി വരുന്ന കുഞ്ഞുങ്ങളുടേയും ഭര്‍ത്താക്കന്മാരുടെ ഉപദ്രവം സഹിക്കേണ്ടിവരുന്ന.ഭാര്യമാരുടെയും ദയനീയത വെളിപ്പെടുത്തുന്നതാണ് കുഞ്ഞു ബ്ലേക്ക് എഴുതിയ ഈ കത്ത്.
ഇത്തരത്തിൽ നിരവധി പേരാണ് ബാലപീഡനങ്ങളും ക്രൂരമായ ഗാർഹിക പീഡനങ്ങളും സഹിക്കാൻ കഴിയാതെ വീടുവിട്ടിറങ്ങുന്നത്. ഇത്തരക്കാർ അനാഥമന്ദിരങ്ങളിലും അഭയകേന്ദ്രങ്ങളിലും ആശ്രയം കണ്ടെത്തുകയാണ് ചെയ്യുന്നത്. അച്ഛന്റെ ക്രൂര പീഡനം ഏൽക്കേണ്ടി വന്ന ബാലന്റെ വിലാപമാണ് കത്തിൽ പ്രകടമാകുന്നത്. ഇത്തരം കുഞ്ഞുങ്ങൾ മാനസികമായും നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. മറ്റുള്ളവരുമായി കൂട്ടുകൂടാനോ സമ്പർക്കം പുലർത്താനോ ഇത്തരം കുഞ്ഞുങ്ങൾക്ക് കഴിയാതെ വരുന്നു. ഞാനിപ്പോഴും നിരാശനാണെന്നും എനിക്ക് മറ്റുള്ളവരോട് സംസാരിക്കാൻ കഴിയുന്നില്ലായെന്നും കുഞ്ഞു ബ്ലേക്ക് പറയുന്നതിൽ നിന്നും ഇത് വ്യക്തമാണ്. ഇത്തരം ഗാർഹിക പീഡനങ്ങൾക്കു അറുതി വരുത്തിയെ മതിയാകൂ. ഇല്ലെങ്കിൽ അവ സാരമായി ബാധിക്കുന്നതു കുഞ്ഞു മനസ്സും അവരുടെ ഭാവിയെയുമായിരിക്കും.
https://www.facebook.com/Malayalivartha

























