ഹോളിഡേയ് പാക്കേജുമായി കേരള പോലീസ്; അമ്പരന്ന് ജനങ്ങൾ

കേരള പോലീസിന്റെ പുതിയ ഓഫർ കേരളീയജനതയെ മൊത്തത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ക്രിസ്മസ് വെക്കേഷന് തുടങ്ങിയപ്പോഴാണ് കേരള പോലീസിന്റെ പുതിയ പരസ്യം പ്രചരിക്കുന്നത്. എന്നാൽ രസകരമായ ഈ പാക്കേജ് എല്ലാവർക്കുമില്ല. മരിച്ചു കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് മാത്രമാണ് ഈ പാക്കേജ് ലഭ്യമാകുക .
കുറ്റകൃതൃങ്ങൾ ചെയ്യുന്നവർ ഒടുവിൽ അവധി ആഘോഷിക്കാൻ ജയിലിൽ എത്തുമെന്ന സന്ദേശമാണ് ഇത്തരമൊരു പരസ്യത്തിലൂടെ കേരളം പോലീസ് നൽകുന്നത്. കുറ്റകൃത്യം ചെയ്യുന്നതിനുമുമ്പ് ചിന്തിക്കു.. ഒടുവിലത്തെ ലക്ഷ്യസ്ഥാനം നിങ്ങളെ കാത്തിരിക്കുന്നു എന്ന കുറിപ്പോടെ കേരള പോലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ സംസാരവിഷയമാകുന്നത്. കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ അവസാനം ചെന്നെത്തുന്ന സ്ഥലങ്ങൾ എന്നുപറഞ്ഞു കണ്ണൂർ പൂജപ്പുര വിയ്യൂർ എന്നിവിടങ്ങളിലെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. കേരള പോലീസിന്റെ ഈ വ്യത്യസ്ത പോസ്റ്റ് വളരെയധികം ലൈക്കുകൾ നേടി.
https://www.facebook.com/Malayalivartha

























