രഹസ്യാനേഷണ ഏജന്‍സി എന്തെന്ന് വ്യക്തമാക്കി കരസേന മേധാവി; മിലിട്ടറി ഓപ്പറേഷനു മുന്‍പായി നമ്മുടെ ശത്രുക്കളെ സംബന്ധിക്കുന്ന വിവരങ്ങള്‍ ശേഖരിച്ചു നല്‍കുന്നത് രഹസ്യാന്വേഷണ വിഭാഗമാണ്; അധികമാരും കാണാത്തതും കേള്‍ക്കാത്തതുമായ നിരവധി കാര്യങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികളില്‍ നടക്കുന്നുണ്ട്

ഇന്ത്യന്‍ സൈനിക പദ്ധതികളുടെ വിജയങ്ങള്‍ക്കു പിന്നിലെ സൂത്രധാരന്മാര്‍ രഹസ്യാന്വേഷണ വിഭാഗമാണെന്നു നിയുക്ത കരസേനാ മേധാവി ജനറല്‍ മനോജ് നാരവനെ. സിനിമയില്‍ കാണുന്നത് പോലെ ജെയിംസ് ബോണ്ട് കഥാപാത്രവും, തോക്കുകളും, ഗിറ്റാറുകളും, സുന്ദരികളായ സ്ത്രീകളുമൊന്നുമല്ല രഹസ്യാന്വേഷണ ഏജന്‍സികള്‍. വന്‍ തോതിലുള്ള വിവരങ്ങളുടെ ശേഖരണവും, വിശകലനവുമാണവിടെ നടക്കുന്നത്. സൈനിക ഓപ്പറേഷനുകളും, ഇന്റലിജന്‍സും പരസ്പരം കൈ കോര്‍ത്താണ് പ്രവര്‍ത്തിക്കുന്നത്. മിലിട്ടറി ഓപ്പറേഷനു മുന്‍പായി നമ്മുടെ ശത്രുക്കളെ സംബന്ധിക്കുന്ന വിവരങ്ങള്‍ ശേഖരിച്ചു നല്‍കുന്നത് രഹസ്യാന്വേഷണ വിഭാഗമാണ്.
അധികമാരും കാണാത്തതും, കേള്‍ക്കാത്തതും അറിയാത്തതുമായ നിരവധി കാര്യങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികളില്‍ നടക്കുന്നുണ്ട്
രാജ്യത്തിന്റെ സുരക്ഷയ്ക്ക് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ സംഭാവനയ്ക്ക് സായുധ സേന കടപ്പെട്ടിരിക്കുന്നു. റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗ് ഉള്‍പ്പെടെയുള്ള വിവിധ രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് ഞങ്ങള്‍ക്ക് പിന്തുണ ലഭിച്ചിരുന്നില്ലെങ്കില്‍ ഞങ്ങളുടെ സൈനിക നടപടികളൊന്നും വിജയിക്കില്ലായിരുന്നെന്നും മനോജ് നാരവനെ പറഞ്ഞു. ലോകത്തിലെ ഏറ്റവും കഴിവുള്ള രഹസ്യാനേഷണ ഏജന്‍സികളില്‍ ഒന്നായ റിസര്‍ച് ആന്റ് അനാലിസിസ് വിംഗും, ഇന്ത്യന്‍ ആഭ്യന്തര സുരക്ഷാ സേനയായ എന്‍.എസ്. ജിയും സ്ഥാപിച്ച ആര്‍. എന്‍ കാവോയെക്കുറിച്ചുള്ള പുസ്തകമാണ് 'ആര്‍.എന്‍ കാവോ: ജെന്റില്‍മാന്‍ സ്‌പൈ മാസ്റ്റര്‍'.
https://www.facebook.com/Malayalivartha

























