മറ്റൊരു ഉന്നാവ്... ലൈംഗികാതിക്രമണ പരാതിയില്‍ പോലീസ് നടപടി സ്വീകരിച്ചില്ലെന്നാരോപിച്ചുകൊണ്ട് ഉന്നാവിലെ എസ്പി ഓഫീസിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു; പോലീസ് കേസെടുത്തെങ്കിലും പ്രതി കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടി രക്ഷപ്പെട്ടു

ഏറെ ദയനീയമായ മറ്റൊരു ലൈംഗികാത്രിക്രമ വാര്‍ത്ത കൂടി. ലൈംഗികാതിക്രമണ പരാതിയില്‍ പോലീസ് നടപടി സ്വീകരിച്ചില്ലെന്നാരോപിച്ചുകൊണ്ട് ഉന്നാവിലെ എസ്പി ഓഫീസിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. കാണ്‍പൂരിലെ ലാലാ ലജ്പത്‌റായി ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവെയാണ് 23കാരിയായ യുവതി മരണത്തിന് കീഴടങ്ങിയത്. 70 ശതമാനത്തിലധികം പൊള്ളലേറ്റ നിലയിലാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഡിസംബര്‍ 16നാണ് സംഭവം. മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ ശേഷം എസ്പി ഓഫീസിലേക്ക് യുവതി ഓടിക്കയറുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരാണ് തീകെടുത്തിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവദേശ് സിങ് എന്നയാള്‍ക്കെതിരെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തെങ്കിലും പ്രതി കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഇതേ തുടര്‍ന്നാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്.
https://www.facebook.com/Malayalivartha

























