പ്രണയം ചോദ്യം ചെയ്തതിന്റെ പേരിൽ യുവാവിന് ക്രൂര മർദ്ദനം; മുഖത്തു മൂത്രം ഒഴിച്ചും പീഡനം

സഹോദരിയുടെ പ്രണയം ചോദ്യം ചെയ്ത യുവാവിന് സംഘം ചേർന്ന് ക്രൂര മർദ്ദനം. യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നു. ഒഡീഷയിലെ ഖുര്‍ദയിലാണ് ബംഗിഡ സ്വദേശിയായ യുവാവിനെ മൂന്നുപേരടങ്ങുന്ന സംഘം മരത്തില്‍ കെട്ടിയിട്ട് ആക്രമിച്ചത്.
ബുധനാഴ്ചയാണ് കേസിനു ആസ്പദമായ സംഭവം നടന്നത്. യുവാവിന്‍റെ ബന്ധുവായ പെണ്‍കുട്ടിയുമായി പ്രതികളുടെ സുഹൃത്ത് പ്രണയത്തിലായിരുന്നു.ഈ ബന്ധം ചോദ്യം ചെയ്തതിന്റെ പേരിലാണ് യുവാവിനെ മരത്തില്‍ കെട്ടിയിട്ട് സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ അവശനായ യുവാവ് വെള്ളം ചോദിച്ചപ്പോള്‍ പ്രതികള്‍ ഇയാളുടെ മുഖത്ത് മൂത്രമൊഴിച്ചു. തുടർന്ന് അസഭ്യം പറയുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. മര്‍ദ്ദനത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഖുര്‍ദ പൊലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തതായും ഖുര്‍ജ എസ്പി പ്രതാപ് സ്വെയ്ന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























