മുല്ലപ്പള്ളി ഒറ്റപ്പെടുന്നു... എല്‍ഡിഎഫുമായി യോജിച്ച സമരമാണ് വേണ്ടതെന്ന് മജീദ്; പൗരത്വ നിയമ ഭേദഗതിക്കെതിരെ സി. പി.എമ്മുമായി യോജിച്ച പ്രക്ഷോഭം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തലയുടേത് ശരിയായ നിലപാട്

അവസാനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മുസ്ലീം ലീഗും. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മുസ്ലിം ലീഗ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സി. പി.എമ്മുമായി യോജിച്ച പ്രക്ഷോഭം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തലയുടേത് ശരിയായ നിലപാടാണെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ് വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതുമുന്നണിയുമായി യോജിച്ച സമരമാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തത് ശരിയായ നിലപാടാണെന്നും കെ.പി.എ മജീദ് പറഞ്ഞു. വിഷയത്തില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ചാണ് പ്രക്ഷോഭം നടത്തുന്നത്. മുസ്ലിം ലീഗ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെനിലപാടിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുല്ലപ്പള്ളിയുടെ നിലപാട് തള്ളി സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റും രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് സിപിഎം സഹകരണത്തെ വിമര്‍ശിച്ച മുല്ലപ്പള്ളിയുടെ നടപടി അങ്ങേയറ്റം സങ്കുചിതമാണെന്നായിരുന്നു സിപിഎം സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തിയിരുന്നത്. മുല്ലപ്പള്ളിയെ വിമര്‍ശിച്ച് വി.ഡി. സതീശനും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒന്നിച്ചു സമരം ചെയ്തതില്‍ തെറ്റില്ലെന്നും ഒരുമിച്ചു നില്‍ക്കേണ്ടിവന്നാല്‍ ഇനിയും ഒന്നിക്കുമെന്നും സതീശന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























