മീനിലെ ഫോര്‍മലിന്‍: മീനില്‍ ഫോര്‍മലിന്‍ ഇല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്; നഗരസഭക്കെതിരെ പരാതിയുമായി മത്സ്യത്തൊഴിലാളികള്‍

തിരുവനന്തപുരത്ത് നഗരസഭക്കെതിരെ പരാതിയുമായി മത്സ്യത്തൊഴിലാളികള്‍ രംഗത്ത്. നഗരസഭ പിടിച്ചെടുത്ത മീനില്‍ ഫോര്‍മലിന്‍ ഇല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പരാതിയുമായി മത്സ്യത്തൊഴിലാളികള്‍ എത്തിയത്. നഗരസഭക്കെതിരെ മുഖ്യമന്ത്രിക്ക് മത്സ്യത്തൊഴിലാളികള്‍ പരാതി നല്‍കി. അതേസമയം മീനില്‍ ഫോര്‍മലിന്‍ ഉണ്ടെന്ന് മേയര്‍ ആവര്‍ത്തിച്ചു.
തിരുവനന്തപുരത്ത് കര്‍ണാടകയില്‍ നിന്നെ് കണ്ടെയ്‌നര്‍ വഴി എത്തിയ 2500 കിലോ മീന്‍ വ്യാഴാഴ്ചയാണ് നഗരസഭ ആരോഗ്യവിഭാഗം പിടിച്ചെടുത്തത്. സ്ട്രിപ്പ് ഉപയോഗിച്ചുള്ള പരിശോധനയില്‍ ഫോര്‍മാലിനും അമോണിയയും അടക്കമുള്ള രാസവസ്തുക്കള്‍ കലര്‍ത്തിയിട്ടുണ്ട് എന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ ഈ മീനുകളില്‍ രാസവസ്തുക്കള്‍ കലര്‍ന്നിട്ടില്ലെന്നും സ്ട്രിപ്പ് ഉപയോഗിക്കാന്‍ നഗരസഭയിലെ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് അറിയില്ലെന്നുമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് വാദം. ഇതോടെ മത്സ്യത്തൊഴിലാളികള്‍ നഗരസഭക്കെതിരെ പരാതിയുമായെത്തി. എന്നാല്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും മത്സ്യത്തൊഴിലാളികളുടേയും വാദം നഗരസഭ തള്ളി.
ക്രിസ്മസ്സും പുതുവത്സരവും അടുത്തിരികെ വ്യാപക പരിശോധനയാണ് നഗരസഭ ആരോഗ്യവകുപ്പ് നടത്തുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടോടെ നഗരസഭ സമ്മര്‍ദ്ദത്തിലായി. പരിശോധനയെകുറിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാര്‍ ഇനി വിശദമായ പരിശോധിക്കും. പാങ്ങോട് മത്സ്യകേന്ദ്രത്തിലേക്ക് എത്തിച്ച അഞ്ച് ലക്ഷം രൂപയുടെ മത്സ്യമാണ് നഗരസഭ പിടിച്ചെടുത്ത് നശിപ്പിച്ചത്.
https://www.facebook.com/Malayalivartha

























