പൊതുമരാമത്ത് വകുപ്പിന്റെ ഓഫീസ് തുറന്നിട്ടിട്ട് ജീവനക്കാര്‍ സ്ഥലം വിട്ടു; അര്‍ധരാത്രിയില്‍ പോലീസെത്തി പൂട്ടി

സര്‍ക്കാര്‍ ഓഫീസിന്റെ വാതില്‍ ജനങ്ങള്‍ക്കായി എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നുമുള്ള വാക്കുകള്‍ അന്വര്‍ത്ഥമാക്കുകയാണ് തലയോലപ്പറമ്പിലെ പൊതുമരാമത്ത് വകുപ്പ് ഓഫീസ്. പക്ഷേ അത് ജനസേവനത്തിനല്ലെന്നു മാത്രം അടയ്ക്കാന്‍ സൗകര്യപ്പെടില്ല അതാണ് കാരണം.
തലയോലപ്പറമ്പ് പള്ളിക്കവലയിലെ പൊതുമരാമത്ത് അസിസ്റ്റന്റ് എക്്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഓഫീസ് പൂട്ടാതെ ജീവനക്കാര്‍ സ്ഥലം വിട്ട സംഭവം വിവാദമായി.
പോലീസ് പട്രോളിംഗ് സംഘത്തിലെ സോമന്‍, നാരായണന്‍നായര്‍ എന്നീ പോലീസുകാരാണ് ഓഫീസ് പൂട്ടാതെ കിടക്കുന്ന വിവരം അറിഞ്ഞ് എത്തിയത്. പതിവില്ലാതെ ഓഫീസിനുള്ളില്‍ വെളിച്ചം കണ്ട് അവിടേക്ക് ചെന്നപ്പോള്‍ ആരുമില്ല. ഓഫീസ് തുറന്നു കിടക്കുന്നു. കുറെ നേരം കാത്തുനിന്നിട്ടും ആരെയും കാണാതെ വന്നപ്പോള്‍ ഓഫീസ് പൂട്ടാന്‍ മറന്നതാണെന്ന് മനസ്സിലായി. സംഭവം അറിഞ്ഞ് സമീപവാസികളും എത്തി.
ഓഫീസ് പൂട്ടാത്ത വിവരം പോലീസ് അറിഞ്ഞതിനാല്‍ ഇനി പൂട്ടാതെ പോകാനും വയ്യെന്നായി. ചില ജീവനക്കാരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കൃത്യമായ പ്രതികരണമുണ്ടായില്ല എന്നാണ് പോലീസ് പറഞ്ഞത്. താഴും താക്കോലും കതകിനടുത്ത് വച്ചിരുന്നു. തുടര്‍ന്ന് രാത്രി പതിനൊന്നരയോടെ പോലീസ് ഓഫീസ് പൂട്ടി താക്കോലുമായി മടങ്ങുകയായിരുന്നു. ഇന്നു രാവിലെ 9.35ന് ഒരു എല്‍ഡി ക്ലാര്‍ക്ക് എത്തി രേഖാമൂലം ആവശ്യപ്പെട്ടതനുസരിച്ച് പോലീസ് താക്കോല്‍ നല്കി.
അതേ സമയം എസ്റ്റിമേറ്റ് വര്‍ക്കുകള്‍ ചെയ്തു തീരാന്‍ വൈകിയെന്നും ഇടയ്ക്ക് വൈദ്യുതി പോയതിനാല്‍ പൂട്ടാന്‍ മറന്നു പോയതാണെന്നുമാണ് ഒരു ജീവനക്കാരനോട് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















