Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

സി.പി.എം ഭരിക്കുന്ന സര്‍വ്വകലാശാല സിന്‍ഡിക്കേറ്റുകളിലെ ക്രമക്കേടുകളും അഴിമതികളും പൊളിച്ചടുക്കി നേര്‍വഴിയിലാക്കാനും വിദ്യാര്‍ത്ഥി സംഘടനകളുടെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

04 JANUARY 2020 04:21 PM IST
മലയാളി വാര്‍ത്ത

സി.പി.എം ഭരിക്കുന്ന സര്‍വ്വകലാശാല സിന്‍ഡിക്കേറ്റുകളിലെ ക്രമക്കേടുകളും അഴിമതികളും പൊളിച്ചടുക്കി നേര്‍വഴിയിലാക്കാനും വിദ്യാര്‍ത്ഥി സംഘടനകളുടെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അരയും തലയും മുറുക്കി രംഗത്ത്. എം.ജി സര്‍വ്വകലാശാലയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയാണ് യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആദ്യ വെടിപൊട്ടിച്ചത്. ഇതോടെ കേരള, കണ്ണൂര്‍, കാലിക്കട്ട് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആശങ്കയിലാണ്. എം.ജിയില്‍ മാര്‍ക്ക് ദാനത്തിന് ഉള്‍പ്പെടെ നടത്തിയ അദാലത്ത് നടപടികള്‍ തെറ്റാണെന്ന് ഗവര്‍ണര്‍ തുറന്നടിച്ചതോടെ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി ജലീലും വെട്ടിലായി. ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നു എന്നല്ലാതെ ഉന്നയിച്ച കാര്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ സി.പി.എം തയ്യാറായിട്ടില്ല.

ഗവര്‍ണര്‍ക്ക് ഉന്നതവിദ്യാഭ്യാസ രംഗത്തെ വിദഗ്ധരുടെ പിന്തുണയുണ്ടെന്നും വ്യക്തമായി. സംസ്ഥാന സര്‍ക്കാരിന് യൂണിവേഴ്‌സിറ്റികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ അധികാരമില്ലെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അധ്യക്ഷന്‍ ഡോ. രാജന്‍ ഗുരുക്കള്‍ തന്നോട് പറഞ്ഞെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത് അതുകൊണ്ടാണ്. സര്‍ക്കാരോ ഉന്നതവിദ്യാഭ്യാസ മന്ത്രിയോ സര്‍വ്വകലാശാലയ്‌ക്കോ, സിന്‍ഡിക്കേറ്റിനോ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് ഭരണഘടനാപരമായി നിലനില്‍പ്പില്ല. സര്‍ക്കാരില്‍ നിന്നോ മന്ത്രിയില്‍ നിന്നോ എന്തൊക്കെ സമ്മര്‍ദ്ദങ്ങളുണ്ടായാലും നിയമവിരുദ്ധമായി ഒന്നും ചെയ്യരുതെന്നും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാണെങ്കില്‍ തന്നെ അറിയിക്കണമെന്നും എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു തോമസിന് നിര്‍ദ്ദേശം നല്‍കി.

പരീക്ഷകളും ഫലങ്ങളും അതത് സമയത്ത് നടത്തുകയും സര്‍ട്ടിഫിക്കറ്റുകള്‍ കൃത്യസമയത്ത് വിതരണം നടത്തുകയും ചെയ്യുന്നതില്‍ എം.ജി സര്‍വ്വകലാശാലയ്ക്ക് വീഴ്ച പറ്റിയെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. സര്‍വ്വകലാശാല സിന്‍ഡിക്കേറ്റും യൂണിയന്‍ഭരിക്കുന്ന വിദ്യാര്‍ത്ഥി സംഘടനകളും നടത്തുന്ന ക്രമക്കേടുകളും മറ്റും ഇനി നടത്താന്‍ അനുവദിക്കില്ലെന്ന ശക്തമായ സൂചനയാണ് ഗവര്‍ണര്‍ നല്‍കിയിരിക്കുന്നത്. പല കോളജുകളിലും എ.ബി.വി.പി അടക്കമുള്ള വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമില്ലെന്നും എസ്.എഫ്.ഐയുടെ ഏകാധിപത്യമാണ് ഭൂരിപക്ഷം കോളജുകളിലും നടക്കുന്നതെന്നും വ്യാപകപരാതിയുണ്ട്. ഇക്കാര്യങ്ങള്‍ ബി.ജെ.പി നേതാക്കള്‍ ഗവര്‍ണറെ ധരിപ്പിച്ചിട്ടുണ്ട്. മുന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തെ ഇക്കാര്യങ്ങള്‍ ബി.ജെ.പി നേതാക്കള്‍ നേരിട്ട്് അറിയിക്കുകയും പരാതി നല്‍കുകയും ചെയ്തിട്ട് യാതൊരു നടപടിയും എടുത്തിരുന്നില്ല.

എംജിയിലെ പ്രശ്‌നങ്ങളുടെ കാരണം ഭരണസംവിധാനത്തിലെ പിഴവാണെന്ന് ഗവര്‍ണര്‍ തുറന്നടിച്ചത് വൈസ്ചാന്‍സലര്‍ക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. ക്രീയാത്മക വിമര്‍ശനങ്ങളാണ് ഗവര്‍ണര്‍ണര്‍ നടത്തിയതെന്നും സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. പരീക്ഷാ നടത്തിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കാര്യക്ഷമമാക്കാന്‍ അധ്യാപകരുടെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ എല്ലാ തരത്തിലും അടിമുടിമാറ്റമാണ് ഗവര്‍ണര്‍ ലക്ഷ്യമിടുന്നത്. ഇത് സര്‍ക്കാരിനെയും സി.പി.എമ്മിനെയും മാത്രമല്ല കോണ്‍ഗ്രസിനെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. വര്‍ഷങ്ങളായി ഇവരുടെ നിയന്ത്രണത്തിലാണ് സംസ്ഥാനത്തെ സര്‍വ്വകലാശാലകള്‍. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (7 minutes ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (6 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (7 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (8 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (8 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (8 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (8 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (8 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (8 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (9 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (9 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (9 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (11 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (11 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (11 hours ago)

Malayali Vartha Recommends