ഞെട്ടിച്ച് ഗവർണർ; ഗവർണറെ തിരികെ വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരസിച്ച സംസ്ഥാന സർക്കാർ അവതരിപ്പിച്ച നയപ്രഖ്യാപനം പൂർണമായും വായിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അനുമതി കിട്ടിയത് ബിജെ പി കേന്ദ്ര നേത്യത്വത്തിൽ നിന്നാണെന്ന് വിശ്വസ്ത കേന്ദ്രങ്ങൾ

ഗവർണറെ തിരികെ വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരസിച്ച സംസ്ഥാന സർക്കാർ അവതരിപ്പിച്ച നയപ്രഖ്യാപനം പൂർണമായും വായിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അനുമതി കിട്ടിയത് ബിജെ പി കേന്ദ്ര നേത്യത്വത്തിൽ നിന്നാണെന്ന് വിശ്വസ്ത കേന്ദ്രങ്ങൾ.
ഡൽഹി രാഷ്ട്രീയം കളിച്ചുമറിഞ്ഞ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രീയമായി നടത്തിയ നല്ലൊരു നീക്കമാണ് നിയമസഭ കണ്ടത്. തന്റെ സത് പേരിന് കോട്ടം തട്ടാതെ തന്നെ അദ്ദേഹം പറയേണ്ടത് പറഞ്ഞു. മുഖ്യമന്ത്രി പുലർച്ചെ നൽകിയ കത്തിൽ നിന്നാണ് കാര്യങ്ങൾ ഗതിമാറിയത്. മന്ത്രിസഭ അംഗീകരിക്കുന്ന വിഷയങ്ങൾ നയപ്രഖ്യാപനമായി അവതരിപ്പിക്കാനുള്ള ധാർമ്മിക ബാധ്യത ഗവർണർക്കുണ്ടെന്നാണ് മുഖ്യമന്ത്രി കത്തിൽ എഴുതിയത്. അത് സർക്കാരിന് ഭരണഘടനാപരമായി ലഭിച്ചിരിക്കുന്ന അവകാശമാണെന്നും കത്തിൽ ചൂണ്ടിക്കാണിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തന്റെ നിലപാട് തിരുത്താൻ ഗവർണർ തയ്യാറായത്.
തുടർന്ന് കേന്ദ്ര നേതൃത്വവുമായി ഗവർണർ ചർച്ച ചെയ്തു. വിയോജിപ്പോടെ വായിക്കാൻ തയ്യാറാണെന്ന് പറയാൻ ഗവർണർക്ക് നിർദ്ദേശം കിട്ടി എന്നാണ് വിവരം. മുമ്പും ഗവർണർമാർ കേന്ദ്ര സർക്കാരിനെതിരായ പരാമർശങ്ങൾ വായിക്കാതെ വിട്ടിട്ടുണ്ട്. കഴിഞ്ഞ കേരള ഗവർണർ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്നു. ആർട്ടിക്കിൾ 176 അനുസരിച്ചാണ് നയപ്രഖ്യാപനം വായിക്കേണ്ടത്. എന്നാൽ എല്ലാ നിയമങ്ങളും അറിയാവുന്ന ജസ്റ്റിസ് പി.സദാശിവം കേന്ദ്രത്തിനെതിരായ പരാമർശങ്ങൾ വിട്ടുകളഞ്ഞു. ഒന്നും സംഭവിച്ചില്ല.
ഗവർണറുടെ വിയോജന പരാമർശം രേഖകളിൽ നിന്ന് ഒഴിവാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. അത് അംഗീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സ്പീക്കറാണ്. മുമ്പും അച്ചടിച്ച നയപ്രഖ്യാപനം മാത്രമാണ് നിയമസഭയുടെ ഭാഗമായി മാറാറുള്ളത്. ഗവർണർ വായിച്ചാലും ഇല്ലെങ്കിലും അതാണ് നിയമസഭാ രേഖകളുടെ ഭാഗമാകാറുള്ളത്. അതുകൊണ്ടു തന്നെ പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചേക്കും.
പിണറായിയും മോദിയും തമ്മിൽ അന്തർധാര ഉണ്ടെന്നത് പ്രതിപക്ഷം ഉന്നയിച്ച് കഴിഞ്ഞു. തന്റെ പ്രമേയം ചർച്ചക്ക് എടുക്കാത്തതിൽ കടുത്ത അമർഷമാണ് പ്രതിപക്ഷം വ്യക്തമാക്കിയത്. ഒരു ഘട്ടത്തിലും മോദിയെയും അമിത് ഷായെയും മുഖ്യമന്ത്രി വിമർശിച്ചിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷം ഗവർണറെ തടഞ്ഞപ്പോൾ വാച്ച് ആന്റ് വാർഡുമാരെ രംഗത്തിറക്കി.
എന്നാൽ ഇതിലും വലിയ പ്രതിഷേധങ്ങൾ താൻ കണ്ടിട്ടുണ്ടെന്ന് ഗവർണർ പറഞ്ഞു. തന്നെ വിരട്ടേണ്ടതില്ലെന്ന വ്യക്തമായ സൂചനയാണ് ഗവർണർ നൽകിയത്. ബി ജെ പിയുടെ ലക്ഷ്യം കേരളത്തിൽ വേരുറപ്പിക്കുക എന്നതാണ്. അതിന് മുഖ്യമന്ത്രിയായിരിക്കാൻ ഏറ്റവും അനുയോജ്യൻ പിണറായിയാണെന്ന് ബിജെപി കരുതുന്നു. പിണറായി ഭരണത്തിൽ നിന്ന് പിൻവാങ്ങിയാൽ ബി ജെ പിക്ക് സ്ഥാനം ഉറപ്പിക്കാൻ കഴിയില്ല. രമേശ് ചെന്നിത്തല അധികാരത്തിലെത്തിയാൽ ഹിന്ദു വോട്ടുകൾ അങ്ങോട്ട് മറിയുമെന്ന് ബി ജെ പി വിശ്വസിക്കുന്നു. പൗരത്വ നിയമത്തിനെതിരെ നടക്കുന്ന സമരങ്ങൾ ബി ജെ പിയെ സംബന്ധിച്ചടത്തോളം തീർത്തും ഗുണകരമാണ്. ഹിന്ദു കൺസോൾഡേഷൻ ഉണ്ടായാൽ അത് ഗുണം ചെയ്യുന്നത് ബി ജെ പിക്കായിരിക്കും.
മുഖ്യമന്ത്രിയെ സംബന്ധിച്ചടത്തോളം ഇത് വലിയൊരു നേട്ടം തന്നെയാണ്. മുഖ്യമന്ത്രിയെ വിജയിപ്പിക്കാൻ ബിജെപിക്ക് ഒരു അജണ്ട ഉണ്ടെന്ന പ്രതിപക്ഷ ആരോപണം ശരിയാണെന്ന് തെളിഞ്ഞു എന്നാണ് ആക്ഷേപം.
https://www.facebook.com/Malayalivartha


























