കടും നിറങ്ങളൊന്നും വേണ്ട ... അധ്യാപകർക്ക് നിർബന്ധിത ഡ്രസ്സ് കോഡ് നടപ്പിലാക്കി ഹിമാചൽ പ്രദേശ് സർക്കാർ...

ഹിമാചൽ പ്രദേശിലെ 148 സർക്കാർ സിബിഎസ് ഇ സ്‌കൂളുകളിൽ അധ്യാപകർക്ക് ഇനിമുതൽ ഡ്രസ് കോഡ്. ഇളം പർപ്പിൾ, നേവി ബ്ലൂ, എന്നീ നിറങ്ങളിലെ വസ്ത്രങ്ങൾ മാത്രമേ സ്‌കൂളിലേക്ക് ധരിക്കാവൂ. പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റുന്ന കടുംനിറങ്ങളൊന്നും സ്‌കൂളിന്റെ പരിധിയിലേ വേണ്ടെന്നാണ് നിർദേശമുള്ളത്.
പുരുഷ അധ്യാപകർക്ക് പാന്റും ഷർട്ടും ടൈയും ബ്ലേസറുമാണ് അംഗീകൃത വേഷം. അധ്യാപികമാർക്ക് സാരി, സൽവാർ, ഷർട്ടും പാന്റും ധരിക്കാം. ഇതിനൊപ്പം ബ്ലേസറും നിർബന്ധമാണ്. സ്‌കൂളിന്റെ ലോഗോയും ഉണ്ടായിരിക്കേണ്ടതാണ്. ചെരുപ്പിനുമുണ്ട് നിർദേശം. കറുത്ത നിറത്തിലുള്ള ചെരുപ്പുകൾ മാത്രമേ സ്‌കൂളിൽ ഉപയോഗിക്കാൻ പാടുള്ളൂ. പ്രിൻസിപ്പൽ മുതൽ കരാർ അധ്യാപകർ ഡ്രസ് കോഡ് പാലിച്ചേ മതിയാകൂ എന്നാണ് നിർദേശം.
അടുത്ത വർഷം മുതൽ കൂടുതൽ സിബിഎസ്ഇ സ്‌കൂളുകളിൽ ഈ രീതി തുടരുമെന്നും സർക്കാർ . ഒരു ദിവസം മൂന്ന് തവണ ടീച്ചർമാരുടെ ഹാജർ രേഖപ്പെടുത്തുന്ന രീതിയും അടുത്തിടെ അവതരിപ്പിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha


























