നിയമവും നടപടിക്രമങ്ങളും പാലിച്ചാൽ പങ്കാളികളിൽ ഒരാൾ ഇന്ത്യനായിരിക്കണമെന്ന നിബന്ധന ഇല്ലാതെ തന്നെ വിദേശ പൗരർക്ക് സ്‌പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് ഡൽഹി ഹൈക്കോടതി

നിയമവും നടപടിക്രമങ്ങളും പാലിച്ചാൽ പങ്കാളികളിൽ ഒരാൾ ഇന്ത്യനായിരിക്കണമെന്ന നിബന്ധന ഇല്ലാതെ തന്നെ വിദേശ പൗരർക്ക് സ്‌പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് വ്യക്തമാക്കി ഡൽഹി ഹൈക്കോടതി.
സ്വീഡിഷ് പൗരത്വമുള്ള ഇന്ത്യൻ വംശജയും സ്വീഡിഷുകാരനായ യുവാവും തമ്മിലുള്ള വിവാഹ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഡൽഹി ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഹിന്ദു ആചാരപ്രകാരമാണ് ഇരുവരും മാർച്ച് 14ന് ഡൽഹിയിൽ വിവാഹിതരായത്. വിവാഹം രജിസ്റ്റർ ചെയ്യണമെങ്കിൽ ഡൽഹിയിലെ താമസക്കാരനായിരിക്കണമെന്ന വ്യവസ്ഥയുണ്ട്. ഈ സാഹചര്യത്തിൽ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് തടസ്സങ്ങൾ വന്നതോടെ യുവതിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹിന്ദു വിവാഹ നിയമപ്രകാരം നടപടികൾ പൂർത്തിയാക്കാൻ തടസ്സമുണ്ടെങ്കിലും സ്‌പെഷ്യൽ മ്യാരേജ് ആക്ടിൽ ഇതിനുള്ള വ്യവസ്ഥയുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി തള്ളിയത്.
"
https://www.facebook.com/Malayalivartha


























