കൈവിട്ട വാക്കുകള്‍ പൊല്ലാപ്പിലേക്ക്... ഒരു പിന്‍വലിക്കലുമില്ല പറഞ്ഞത് പറഞ്ഞത് തന്നെ സൗകര്യമില്ലെങ്കില്‍ ഇറങ്ങിപ്പോകാം; മാതൃഭൂമി സൂപ്പര്‍ പ്രൈം ടൈമിലെ വേണുവിന്റെ പ്രകടനം ഒരിക്കല്‍ കൂടി പ്രവര്‍ത്തകര്‍ ഏറ്റെടുത്തതോടെ പരുങ്ങലില്‍ മാനേജ്‌മെന്റ്; ശബരിമലയ്ക്ക് ശേഷം ഭക്തരെ തിരികെ പിടിച്ച മാതൃഭൂമിയില്‍ വേണുവിനെതിരെ അമര്‍ഷം പുകയുന്നു

കഴിഞ്ഞ വര്‍ഷം ചിത്തിര ആട്ട വിശേഷ സമയത്താണ് ഒരു ഭക്തന്‍ മാതൃഭൂമി ഓഫീസില്‍ വിളിച്ച് നാമജപയാത്ര എന്തേ ലൈവ് ചെയ്തില്ല എന്ന് ചോദിച്ചത് വൈറലായിരുന്നു. എന്ത് കാണിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്നാണ് ഫോണെടുത്ത ജീവനക്കാരന്‍ പറഞ്ഞത്. അതോടെ എന്ത് കാണണമെന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്നാണ് ഭക്തര്‍ പറഞ്ഞത്. ഇത് വലിയ കാമ്പയിന്‍ ആയി മാറിയതോടെ മാതൃഭൂമി പത്രത്തേയും ചാനലിനേയും വല്ലാതെ ബാധിച്ചു. മുമ്പ് മീശ നോവല്‍ പ്രസിദ്ധീകരിച്ചതും ഇതേ അനുഭവമുണ്ടാക്കി. എന്നാല്‍ മീശ പിന്‍വലിക്കുന്ന അവസ്ഥപോലുമുണ്ടായി. ഭക്തരുടെ എതിര്‍പ്പിനെ മറികടക്കാന്‍ ശബരിമല അനുകൂല ലൈവുകള്‍ കാണിച്ചാണ് മാതൃഭൂമി പിടിച്ച് നിന്നത്. ഇതിനിടെ മാതൃഭൂമിയെ സംഘിചാനലായി പോലും സഖാക്കള്‍ കളിയാക്കി. അങ്ങനെ റേറ്റിംഗില്‍ മുന്നില്‍ നില്‍ക്കുമ്പോഴാണ് സന്ദീപ് വാര്യരെ ചാനല്‍ ചര്‍ച്ചയില്‍ വച്ച് വേണു പുറത്താക്കിയത്.
വേണുവിന്റെ നിലപാടിനെതിരെ അണികള്‍ ശക്തമായ പ്രതിഷേധമാണ് ഒഴുക്കുന്നത്. പഴയ കാമ്പയിന്‍ വീണ്ടും അവര്‍ പൊടിതട്ടിയെടുത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയ നിറയെ വേണുവിനും മാതൃഭൂമിക്കും എതിരായ കാമ്പയിനാണ് അവര്‍ നടത്തുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ ക്ഷണിച്ചു വരുത്തി അപമാനിക്കാനുള്ള ശ്രമം മാതൃഭൂമിയല്ല, ആരു കാണിച്ചാലും വച്ചുപൊറുപ്പിക്കില്ലെന്ന് യുവമോര്‍ച്ചയും വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് മാപ്പര്‍ഹിക്കുന്നില്ലെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു വ്യക്തമാക്കി. സന്ദീപ് വാര്യര്‍ മാതൃഭൂമി സ്റ്റുഡിയോവില്‍ വലിഞ്ഞുകയറി വന്നവനല്ല, ക്ഷണിച്ചു വരുത്തിയതാണ്. സൗകര്യമുണ്ടെങ്കില്‍ ഇരുന്നാല്‍ മതിയെന്ന ധാര്‍ഷ്ട്യം കാണിക്കാന്‍ അവതാരകന്റെ വീട്ടിലേക്ക് ഭിക്ഷ യാചിച്ച് വന്നതുമല്ല. നട്ടെല്ല് ആരുടെയെങ്കിലും മുന്നില്‍ പണയം വച്ച്, അതിഥികളെ അപമാനിച്ചിറക്കി വിടുന്ന, സാമൂഹ്യ പ്രതിബദ്ധത തൊട്ടു തീണ്ടാത്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാപ്പില്ലെന്നും അദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ച രാത്രി എട്ടിന് നടന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് യുവമോര്‍ച്ച് സെക്രട്ടറി സന്ദീപ് വാര്യരെ അപമാനിക്കുന്ന പരാമര്‍ശം വേണു ബാലകൃഷ്ണന്‍ നടത്തിയത്. സംസാരിക്കാന്‍ അവസരം കൊടുക്കാതെ ചോദ്യം ചോദിച്ച് കൊണ്ടിരിക്കുന്ന വേണുവിനെ സന്ദീപ് ചോദ്യം ചെയ്തു. അവസാനം ബ്രേക്കിലേക്ക് പോകുന്നുവെന്ന് വേണു പറഞ്ഞപ്പോള്‍ അതാണ് നിങ്ങള്‍ക്ക് നല്ലതെന്ന് സന്ദീപ് പറഞ്ഞു. അതിഷ്ടപ്പെടാതെയാണ് വേണു തട്ടിക്കയറിയത്.
ബ്രേക്കിന് ശേഷവും തനിക്ക് സംസാരിക്കാന്‍ അവസരം കിട്ടുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയ സന്ദീപ് വാര്യരോട് സൗകര്യമുണ്ടെങ്കില്‍ ഇരുന്നാല്‍ മതിയെന്നായിരുന്നു വേണുവിന്റെ പ്രതികരണം. ഇതിന് പിന്നാലെ ക്ഷണിച്ചു വരുത്തിയ തന്നോട് മാന്യമായി പെരുമാറണമെന്നും, വേണു വാക്കുകള്‍ പിന്‍വലിക്കണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു വാക്ക് പോലും പിന്‍വലിക്കില്ല എന്നായിരുന്നു വേണുവിന്റെ ധാര്‍ഷ്ട്യത്തോടെയുള്ള മറുപടി. സൗകര്യമുണ്ടെങ്കില്‍ ഇരുന്നാല്‍ മതിയെന്ന വേണുവിന്റെ കമന്റും കൂടിയായപ്പോള്‍ എല്ലാം ഓക്കെയായി. ഇതിന് പിന്നാലെ സന്ദീപ് വാര്യര്‍ ചര്‍ച്ച ബഹിഷ്‌ക്കരിച്ച് പുറത്തിറങ്ങുകയായിരുന്നു. ഇതാണ് പുലിവാല് പിടിച്ചിരിക്കുന്നത്.
സന്ദീപ് വാര്യര്‍ മാതൃഭൂമി സ്റ്റുഡിയോവില്‍ വലിഞ്ഞുകയറി വന്നവനല്ല, ക്ഷണിച്ചു വരുത്തിയതാണെന്നാണ് അഡ്വ. പ്രകാശ് ബാബു പ്രതികരിച്ചത്. ക്ഷണിച്ചു വരുത്തി അപമാനിക്കാനുള്ള ശ്രമം മാതൃഭൂമിയല്ല ആരു കാണിച്ചാലും വച്ചുപൊറുപ്പിക്കില്ല, മാപ്പര്‍ഹിക്കുന്നില്ല. സൗകര്യമുണ്ടെങ്കില്‍ ഇരുന്നാല്‍ മതിയെന്ന ധാര്‍ഷ്ട്യം കാണിക്കാന്‍ അവതാരകന്റെ വീട്ടിലേക്ക് ഭിക്ഷ യാചിച്ച് വന്നതുമല്ല. നട്ടെല്ല് ആരുടെയെങ്കിലും മുന്നില്‍ പണയം വച്ച്, അതിഥികളെ അപമാനിച്ചിറക്കി വിടുന്ന, സാമൂഹ്യ പ്രതിബദ്ധത തൊട്ടു തീണ്ടാത്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാപ്പില്ല എന്നാണ് പ്രകാശ്ബാബു പ്രതികരിച്ചത്. ഈ കാമ്പയിന്‍ മാതൃഭൂമി മാനേജ്‌മെന്റിനെ അസ്വസ്തമാക്കുന്നുണ്ട്. ഇന്നലത്തെ സൂപ്പര്‍ പ്രൈം ടൈമില്‍ വേണു മാപ്പ് പറഞ്ഞു. അതിനിടെ വ്യാജ പ്രചരണങ്ങള്‍ക്കെതിരെ മാതൃഭൂമി കേസും കൊടുത്തു. ഇതോടെ എല്ലാം അവസാനിക്കുമോ എന്ന് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha


























