കൈയ്യേറ്റം ചെയ്‌തോ? ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ പ്രതിപക്ഷം തടഞ്ഞ സംഭവത്തെ തള്ളിപ്പറഞ്ഞ് ഗവര്‍ണര്‍; നിയമസഭയിലെത്തിയ ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞത് സംഭവിക്കാന്‍ പാടില്ലാത്ത നടപടി; പ്രതിപക്ഷാംഗങ്ങളെ വാച്ച് ആന്‍ഡ് വാര്‍ഡ് കൈയേറ്റം ചെയ്തതായി പരാതി ലഭിച്ചിട്ടുണ്ട്

ഏറെ ആകാംക്ഷ നിറഞ്ഞതായിരുന്നു കഴിഞ്ഞ ദിവസത്തെ നിയമസഭയിലെ സംഭവങ്ങള്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം തടഞ്ഞത് ഏറെ വിവാദമായിരുന്നു. അതിന് പിന്നാലെ ഈ നടപടിയ്‌ക്കെതിരെ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും രംഗത്തെത്തി. നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിലെത്തിയ ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞത് സംഭവിക്കാന്‍ പാടില്ലാത്ത നടപടിയെന്ന് എന്നാണ് ശ്രീരാമകൃഷ്ണന്‍ പറഞ്ഞത്. പ്രതിപക്ഷത്തിനെതിരെ നടപടിയെടുക്കണമോ എന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും പറഞ്ഞു.
പ്രതിപക്ഷാംഗങ്ങളെ വാച്ച് ആന്‍ഡ് വാര്‍ഡ് കൈയേറ്റം ചെയ്തതായി പരാതി ലഭിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ അറിയിച്ചു. പ്രതിപക്ഷത്തിന്റെ പരാതി പരിശോധിക്കും. ബലംപ്രയോഗം കൂടാതെ ഗവര്‍ണര്‍ ഉള്‍പ്പടെയുളളവര്‍ക്ക് വഴിയൊരുക്കാനുള്ള നിര്‍ദേശമാണ് വാച്ച് ആന്‍ഡ് വാര്‍ഡിന് നല്‍കിയിരുന്നത്. മന്ത്രിസഭ അംഗീകരിച്ച പോളിസിയാണ് ഗവര്‍ണര്‍ സഭയെ അറിയിക്കുന്നത്. അതിന് മാറ്റം വരുത്താന്‍ മുന്‍കാലങ്ങളിലെ ഗവര്‍ണര്‍മാരും തയ്യാറായിട്ടില്ല. ഇപ്പോഴത്തെ ഗവര്‍ണറും തയ്യാറായിട്ടില്ല.
പ്രതിപക്ഷം സമര്‍പ്പിച്ച പ്രമേയം ചട്ടപ്രകാരം നിലനില്‍ക്കുന്നതാണെന്നും സ്പീക്കര്‍ പറഞ്ഞു. അതിനുസമയം നിശ്ചയിക്കണോ എന്ന കാര്യത്തില്‍ കാര്യോപദേശ സമിതിയുമായി കൂടിച്ചേര്‍ന്ന് തീരുമാനമെടുക്കും. സര്‍ക്കാര്‍ നിശ്ചയിച്ച പരിപാടികള്‍ക്ക് ശേഷം മാത്രമേ പ്രമേയം പരിഗണിക്കൂ.
അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍എസ്എസിന്റെയും അമിത്ഷായുടെയും ഏജന്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്രസര്‍ക്കാരുമായി സംസ്ഥാന സര്‍ക്കാറിന്റെ പാലമാണ് ഗവര്‍ണറെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. നിയമസഭയില്‍ ബജറ്റ് സമ്മേളത്തിന് തുടക്കം കുറിച്ച് കൊണ്ടുള്ള ഗവര്‍ണറുടെ നയപ്രഖ്യാപനം ബഹിഷ്‌ക്കരിച്ച് നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധം തുടരുന്നതിനിടയില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ചെന്നിത്തല ആഞ്ഞടിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്റേത് ഇരട്ടത്താപ്പാണ്. സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്ന് വ്യക്തമായെന്ന് ചെന്നത്തല കൂട്ടിച്ചേര്‍ത്തു. ചങ്ങല പിടിച്ചതെല്ലം മുഖ്യമന്ത്രിയുടെ നാടകമാണെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് നയം ജനങ്ങള്‍ക്ക് ബോധ്യമായി.
ഗവര്‍ണറുടെ കാല്‍ പിടിക്കേണ്ട ഗതികേട് മുഖ്യമന്ത്രിക്കുണ്ടായി. കേരളത്തെ അപമാനിച്ച ഗവര്‍ണര്‍ക്കെതിരെ എന്തുകൊണ്ട് മുഖ്യമന്ത്രി പിണറായി മൗനം പാലിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ചോദിക്കുന്നു. ലാവ്‌ലിന്‍ കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള മുഖ്യമന്ത്രിയുടെ നീക്കമാണിത്. മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ പ്രമേയം പിന്തുണയ്ക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതിഷേധത്തിനിടെ വാച്ച് ആന്‍ഡ് വാര്‍ഡ് പ്രതിപക്ഷാംഗങ്ങളെ ക്രൂരമായി മര്‍ദിച്ചതായും ചെന്നിത്തല ആരോപിച്ചു. സഭയിലേക്ക് വാച്ച് ആന്റ് വാര്‍ഡിനെ വിളിക്കേണ്ടെന്ന രീതി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ തെറ്റിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡ് ഡയസുകള്‍ അക്രമിക്കുകയും എംഎല്‍എമാരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തിന്റെ ഗവര്‍ണറായിരുന്ന ജസ്റ്റിസ് പി.സദാശിവത്തെ നിലവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാതൃകയാക്കണം. ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈയൊരു ചുറ്റുപാടിലാണ് സ്പീക്കര്‍ നിലപാട് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha


























