കര്‍ണാടകയില്‍ നിന്നും മറ്റും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിലെ റിസോര്‍ട്ടുകളില്‍ എത്തിച്ച് പെണ്‍വാണിഭ ബിസിനസ് പൊടിപൊടിച്ചു... പോലീസില്‍ നിന്നും രക്ഷ പെടാനായി വാടക വീടുകള്‍ മാറി മാറി താമസിച്ചു; പോലീസ് വലയിൽപ്പെട്ടതോടെ സുഹൃത്തുക്കള്‍ക്ക് ഒപ്പം കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത്

കര്‍ണാടകയില്‍ നിന്നും പതിനാറുകാരിയെ കേരളത്തില്‍ റിസോര്‍ട്ടുകളില്‍ എത്തിച്ച് പെണ്‍വാണിഭം നടത്തി വന്ന കേസില്‍ ഒരാള്‍ കൂടി പിടിയില്‍. മുഖ്യ പ്രതിയുടെ കൂട്ടാളിയാണ് പോലീസ് വലയിലായത്. വയനാട് ബത്തേരി സ്വദേശിയായ ഇല്ല്യാസ് എന്നറിയപ്പെടുന്ന റിച്ചുവിനെയാണ് പോലീസ് പിടികൂടിയത്. കേസിലെ മുഖ്യ പ്രതിയായ കര്‍ണാടക ചിക്കമംഗലൂര്‍ സ്വദേശിനിയായ ഫര്‍സാനയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇല്ല്യാസ് ആണ് വയനാട്ടിലെ റിസോര്‍ട്ടുകളില്‍ പെണ്‍കുട്ടികളെ എത്തിച്ച് നല്‍കിയിരുന്നത്. ഇയാളുടെ കീഴില്‍ വന്‍ സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലീസ് കണ്ടെത്തി. മുഖ്യപ്രതിയായ ഫര്‍സാനയുടെ സഹായത്തോടെ കര്‍ണാടകയില്‍ നിന്നും മറ്റും കേരളത്തിലേക്ക് വാണിഭത്തിനായി പെണ്‍കുട്ടികളെ എത്തിക്കുകയായിരുന്നു പതിവ്. പോലീസില്‍ നിന്നും രക്ഷ പെടാനായി വാടക വീടുകള്‍ മാറി മാറി താമസിച്ച് വരികയായിരുന്നു ഇല്യാസ്. സുഹൃത്തുക്കള്‍ക്ക് ഒപ്പം വാടക വീട്ടില്‍ ഇരുന്ന് മദ്യപിക്കവെയാണ് ഇയാളെ പോലീസ് പിടികൂടുന്നത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായി എന്ന് ഇടപാടുകാരെ വിശ്വസിപ്പിച്ചായിരുന്നു സംഘം പെണ്‍വാണിഭം നടത്തി വന്നത്.
https://www.facebook.com/Malayalivartha


























