വളർത്ത് നായയെ അഴിച്ച് വിട്ടു; ഗതിക്കെട്ട നാട്ടുക്കാർ അത് ചെയ്തു ; പോലീസെത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച

വളർത്ത് നായയെ അഴിച്ച് വിട്ട് ആൾക്കാരെ ആക്രമിക്കുന്ന ക്രൂരത പതിവക്കിലായ യുവാവിനെ നാട്ടുക്കാരും പോലീസും ചേർന്ന് പിടികൂടി. വളർത്ത് നായയെ വിട്ട് നാട്ടുകാരെ ആക്രമിക്കുന്നത് ഇയാളുടെ പതിവായിരുന്നു. ഒളരി എൽത്തുരുത്ത് ബാറിനു സമീപം താമസിക്കുന്ന തടി മില്ലുടമയായ യുവാവാണ് ഇത്തരത്തിലുള്ള ക്രൂരത നാട്ടുകാരോട് ചെയ്തുകൊണ്ടിരുന്നത്. പിടികൂടുന്ന സമയം പ്രതി കഞ്ചാവ് ലഹരിയിലായിരുന്നെന്ന് പോലീസ് പറയുകയും ചെയ്തു. അതുകൊണ്ട് തന്നെ അല്പം സാഹസികമായിട്ടായിരുന്നു പോലീസ് ഈ നായയെ പിടികൂടിയത്. വളർത്തുനായയെ വിട്ട് നാട്ടുകാരെ കടിപ്പിക്കുക എന്ന രീതി ഒരു ശല്യമായി മാറി കഴിഞ്ഞിരുന്നു. ബാറിൽ നിന്നും മദ്യപിച്ചിറങ്ങുന്നവർക്കായിരുന്നു കൂടുതലും ഈ നായയുടെ കടിയേറ്റിരുന്നത്. കഴിഞ്ഞദിവസം വൈകീട്ട് നാലുപേരെയായിരുന്നു ഈ നായ കടിച്ചത്. ഇങ്ങനെ ഈ പ്രവർത്തിയിൽ സഹികെട്ട നാട്ടുകാരും വഴിയാത്രികരും ഇയാളുടെ വീടിനു മുന്നിൽ തടിച്ചുകൂടുകയും ചെയ്തു.
എന്നാൽ പ്രതിരോധിക്കാനായി യുവാവും സഹായികളും വടിവാൾ വീശുകയും ചെയ്തു. മാത്രമല്ല കല്ലും കുപ്പിയും നാട്ടുകാർക്ക് നേരെയെറിയുകയും ചെയ്തു . എന്നത് വിവരമറിഞ്ഞയുടൻ നാലുവണ്ടികളിലായി പോലീസ് ഈ സ്ഥലത്ത് എത്തി. അതോടെ പോലീസിന് നേരെയായി ആക്രമണം അഴിച്ച് വിട്ടത്. ആദ്യം ഇയാളെ പിടിക്കൂടാൻ കഴിഞ്ഞില്ല. അല്പം കഷ്ടപ്പെട്ട് സാഹസികമായിട്ടായിരുന്നു ഇയാളെ പോലീസ് പിടികൂടിയത്. ഇതോടെ തൃശ്ശൂർ-കാഞ്ഞാണി റോഡിൽ ഗതാഗതക്കുരുക്കു വരെ ഉണ്ടാകുകയും ചെയ്തു . കുരുക്കിൽപ്പെട്ടു കിടക്കുകയായിരുന്ന ഒരു വണ്ടിയുടെ ചില്ലും യുവാവ് തല്ലിപ്പൊട്ടിക്കുകയുണ്ടായി . പ്രശ്നമുണ്ടാക്കിയ സംഘത്തിെല ഒരാളെ പോലീസ് കൊണ്ടുവന്ന ആംബുലൻസിൽ കയറ്റിക്കൊണ്ടുപോകുകയും ചെയ്തു. ഇത് വീണ്ടും പ്രശ്നത്തിലേക്ക് നയിക്കുകയായിരുന്നു . കാരണം പോലീസ് കൊണ്ടുപോയത് യഥാർത്ഥ പ്രതിയെ അല്ലെന്നും യുവാവിന്റെ സഹായിയെയാണെന്നും ആരോപിച്ചായിരുന്നു നാട്ടുകാർ പ്രതിഷേധിച്ചത്. പിന്നീട് കൂടുതൽ പോലീസെത്തി രാത്രി വൈകിയായിരുന്നു യഥാർഥ പ്രതിയായ യുവാവിനെ പിടികൂടിയത്. ഇയാൾ മയക്കുമരുന്നുകൾ സ്ഥിരമായി ഉപയോഗിക്കുന്നയാളാണെന്ന് പോലീസ് പറയുകയുണ്ടായി . പോലീസ് ഇയാളെ പടിഞ്ഞാറേക്കോട്ടയിലെ മാനസികാരോഗ്യകേന്ദ്രത്തിലാക്കുകയും ചെയ്തു . ഇയാൾക്കെതിരേ നാട്ടുകാർ ഭീമഹർജി ഒപ്പിട്ട് വെസ്റ്റ് പോലീസിൽ നൽകുകയും ചെയ്തു. ഇവിടെ പട്ടിയെ വിട്ട് കടിപ്പിക്കൽ ആയിടരുന്നു ഇയാൾ തുടർന്ന് വന്ന രീതി.
https://www.facebook.com/Malayalivartha


























