വയനാട്ടില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ലോംഗ് മാര്‍ച്ചിന് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കി...

വയനാട്ടില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ലോംഗ് മാര്‍ച്ചിന് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കി. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഭരണഘടന സംരക്ഷണ റാലികളുടെ ഭാഗമായാണ് വയനാട്ടിലും റാലി സംഘടിപ്പിച്ചത്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തുടങ്ങിയവര്‍ രാഹുലിനോപ്പം മാര്‍ച്ചില്‍ പങ്കെടുത്തു.
കല്‍പ്പറ്റ എസ്‌കെഎംജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച ഭരണഘടന സംരക്ഷണ റാലിയില്‍ വന്‍ ജന പങ്കാളിത്തമായിരുന്നു.
"
https://www.facebook.com/Malayalivartha


























