നരേന്ദ്ര മോദിയുടെ മുന്‍പില്‍ പൗരത്വം തെളിയിക്കേണ്ട കാര്യം ഇന്ത്യക്കാര്‍ക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

നരേന്ദ്ര മോദിയുടെ മുന്‍പില്‍ പൗരത്വം തെളിയിക്കേണ്ടകാര്യം ഇന്ത്യക്കാര്‍ക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യക്കാരോട് പൗരത്വം തെളിയിക്കാന്‍ പറയാന്‍ മോദിക്ക് ആരാണ് അധികാരം നല്‍കിയതെന്നും രാഹുല്‍ ചോദിച്ചു. നരേന്ദ്ര മോദിയും ഗോഡ്‌സെയും ഒരേ ആശയക്കാരാണ്. ഇന്ത്യയുടെ ആശയങ്ങളെ ഇന്ന് ഒരാള്‍ വെല്ലുവിളിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
വെറുപ്പിന്റെ രാഷ്ട്രീയമാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ഗോഡ്‌സെയുടെ ആശയങ്ങളെ മോദി ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. ഗോഡ്‌സെ ഗാന്ധിയുടെ കണ്ണിലേക്ക് നോക്കാതെയാണ് വെടിവച്ചത്. അത് തന്നെയാണ് മോദി രാജ്യത്തോടും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി രാജ്യത്തെ വിഭജിച്ച് വെറുപ്പ് വളര്‍ത്തി കൊള്ളയടിക്കുകയാണ്. തുറമുഖങ്ങളെല്ലാം അദാനിക്ക് വിറ്റുകഴിഞ്ഞു.
ഇന്ത്യക്കെതിരെ ഇന്ത്യക്കാര്‍ യുദ്ധം ചെയ്യുന്ന സാഹചര്യമുണ്ടാക്കിയെന്നും രാഹുല്‍ വിമര്‍ശിച്ചു. പാക്കിസ്ഥാനോ എന്‍ആര്‍സിയോ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കില്ല. വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്‌നേഹവും സഹവര്‍ത്തിത്വവും കൊണ്ട് നേരിടുമെന്നും രാഹുല്‍ കല്‍പ്പറ്റയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























