അധ്യാപകന് 60 വര്‍ഷം കഠിനതടവ് : കാഴ്ചാവൈകല്യമുള്ള വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിനാണ് ശിക്ഷ

കോഴിക്കോട് പോക്സോ കോടതി കാഴ്ചാവൈകല്യമുള്ള വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് അറുപത് വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചു. ഒരുമാസത്തിനുള്ളില്‍ വിദ്യാര്‍ത്ഥിനിക്ക് സര്‍ക്കാര്‍ രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും വിധിയില്‍ നിര്‍ദേശിക്കുന്നു.
75% കാഴ്ചാവൈകല്യമുള്ള ആറാം ക്ലാസ് വിദ്യാര്‍്ത്ഥിനിയെ, 2016 മുതല്‍ 2017 വരെയുള്ള കാലത്താണ് സ്‌കൂളില്‍ വെച്ച് അധ്യാപകന്‍ പീഡിപ്പിച്ചത്. മറ്റു വിദ്യാര്‍ത്ഥികളാണ് ഇക്കാര്യം സ്‌കൂള്‍ അധികൃതരുടെ മുന്നിലെത്തിച്ചത്. ആദ്യം സ്‌കൂള്‍ തലത്തില്‍ അന്വേഷണം നടത്തി. പിന്നീട് 2017 മാര്‍ച്ചില്‍ പ്രധാനാധ്യാപകന്‍ പോലീസിന് പരാതി നല്‍്കുകയായിരുന്നു. അധ്യാപകരും സഹപാഠികളും സാക്ഷികളായ കേസില്‍ കഠിനമായ ശിക്ഷയാണ് കോഴിക്കോട് പോക്സോ കോടതി വിധിച്ചത്.
സര്‍ക്കാര്‍, ഒരു മാസത്തിനുള്ളില്‍ വിദ്യാര്ത്ഥിനിക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. ബാങ്കില്‍ സ്ഥിരനിക്ഷേപമായി ഈ പണം സൂക്ഷിച്ച് പലിശ, വിദ്യാര്‍ത്ഥിനിയുടെ പഠനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും കോടതി വ്യക്തമാക്കി.
അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ കൂടിവരികയാണെന്നും അതിനാല്‍ കഠിനമായ ശിക്ഷയിലൂടെ ഇത് തടയണമെന്നും കോഴിക്കോട് പോക്സോ കോടതി ജഡ്ജി കെ സുഭദ്രാമ്മ വിധിയില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha


























