Widgets Magazine
26
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.. പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍..


കാലാവസ്ഥ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്..അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ..


സ്വർണം ലക്ഷത്തിലേക്ക് കുതിക്കുമ്പോൾ താനും ഒട്ടുംപിന്നിലല്ലെന്ന്, തെളിയിക്കുകയാണ് വെള്ളിയും...ഒരു കിലോ വെള്ളി നാല് ലക്ഷത്തിലേക്ക് കടക്കുകയാണ്..


16 വയസ്സുകാരനെ സഹപാഠികളായ രണ്ടുപേർ ചേർന്ന് ക്രൂരമായി മർദിച്ച സംഭവം..ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൂരമായി തല്ലുകയും ചവിട്ടുകയും ചെയ്തു..കാലുപിടിച്ച് മാപ്പ് പറയിക്കുകയും ചെയ്തു..


ശബരിമലയിലെ സ്വർണപ്പാളികളുടെ പൂജയുമായി ബന്ധപ്പെട്ട് നടൻ ജയറാം നൽകിയ വിശദീകരണത്തിൽ ആശയകുഴപ്പം: അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയ ജയറാമിനെ കാത്തിരിക്കുന്നത്...

വധുവിന് ഭരണഘടന മഹറായി നല്‍കി വരന്‍; ഇജാസ് -അജ്ന ദമ്പതികൾക്ക് പിന്നാലെ തരംഗമായി മറ്റൊരു മഹർ

25 FEBRUARY 2020 04:15 PM IST
മലയാളി വാര്‍ത്ത

മുസ്ലീം മത വിശ്വാസികൾക്കിടയിൽ വിവാഹത്തിന് വേണ്ടി വരൻ വധുവിന് നൽകാനായി നിശ്ചയിക്കുന്ന വിവാഹ മൂല്യമാണ് മഹർ. സ്ത്രീകള്‍ക്കുള്ള അവകാശമാണ് മെഹര്‍. പുരുഷന്‍ സ്ത്രീക്ക് അവളുടെ മാന്യതക്കും നിലവാരത്തിനും യോജിച്ച രീതിയിലുള്ള വിവാഹമൂല്യം നൽകുന്നു എന്നാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. കാലങ്ങളായി സ്വർണവും ധനവുമാണ് മഹറായി നൽകിവരുന്നത്. എന്നാൽ, മാറ്റങ്ങളുടെ കാലത്ത് മഹർ എന്ന സങ്കൽപ്പത്തിലും മാറ്റം കൊണ്ടുവന്നിരിക്കുകയാണ് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം സ്വദേശികളായ അഡ്വ പി.എ നിഷാദും ഭാര്യ നജ്‌മ തബ്ഷീരയും.

ഇരുവരുടെയും വിവാഹത്തിന് മഹാറായി നജ്‌മ ആവശ്യപ്പെട്ടത് ഇന്ത്യൻ ഭരണഘടനയുടെയും ഖുറാന്റെയും ഓരോ പതിപ്പാണ് . തുടർന്ന് , പിന്നീട് രണ്ടാമത് ഒന്നു ചിന്തിക്കേണ്ടി വന്നില്ല നിഷാദിന്. വളരെ ഏറെ സന്തോഷത്തോടെ കൂടി തന്നെ നിഷാദ് തന്റെ പ്രിയസഖിയ്ക്ക് ഇന്ത്യൻ ഭരണഘടനയും ഖുറാനും സമ്മാനമായി നൽകി. ഇതോടെ മുസ്ലിം വിവാഹങ്ങളുടെ ചരിത്രത്തിൽ തന്നെ പുതിയ ഒരു നാഴികക്കല്ലായി മാറിയിരിക്കുകയാണ് ഈ ആചാരം.

രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധങ്ങൾ അലയടിക്കുന്നതിന്റെ പശ്ചാത്തലത്തിലുമാണ് ഇന്ത്യൻ ഭരണഘടനയുടെയും, ഖുറാന്റെയും ഓരോ പതിപ്പ് കാലിക്കറ്റ് സർവ്വകലാശാലയിലെ എൽ. എൽ. എം വിദ്യാർത്ഥിനി കൂടിയായ നജ്മ ആവശ്യപ്പെട്ടത്. കഴിഞ്ഞ ആഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.

അതേസമയം,ഭരണഘടനയും ഖുറാനും മഹറായി നൽകുന്നതിൽ തങ്ങളുടെ വീട്ടുകാർ ശക്തമായി തന്നെ എതിർത്തിരുന്നുവെന്ന് അഡ്വ. നിഷാദ് പറയുന്നു. വളരെയധികം ശ്രമപ്പെട്ടാണ് വീട്ടുകാരെ പറഞ്ഞു മനസിലാക്കിയത്. എന്റേത് ഒരു യഥാസ്ഥിതിക സുന്നി കുടുംബമാണ്. അതുകൊണ്ട് തന്നെ അവരെ പറഞ്ഞു മനസിലാക്കാൻ കുറെ കഷ്ടപ്പെട്ടു. നിഷാദ് പറഞ്ഞു. ഞങ്ങൾക്ക് ഒന്നേ പറയാനുള്ളു, രാജ്യത്തെ മുസ്‌ലീംങ്ങൾക്ക് ഖുറാനെ പോലെ തന്നെ ഇന്ത്യൻ ഭരണഘടനയും അതീവ പ്രാധാന്യമുള്ളതാണ്. ഭരണഘടനയാണ്ഖുറാനെ സംരക്ഷിക്കുന്നത്. അതുകൊണ്ട് തന്നെവിവാഹച്ചടങ്ങുകളിൽ സ്വർണ്ണത്തിനും ധനത്തിനും പകരമായി ഭരണഘടനാ സമ്മാനിക്കുന്നതിൽ ഞാൻ സംതൃപതി നേടുന്നു. നിഷാദ് വ്യക്തമാക്കി.

മുസ്ലിം മത പണ്ഡിതനും രാഷ്ട്രീയ നിരീക്ഷകനുമായ സയ്യദ് ഹൈദരാലി ശിഹാബ് തങ്ങൾ ചടങ്ങിൽ നാട്ടുനടപ്പനുസരിച്ച് ചിന്തിക്കാതെ മാറ്റത്തിന്റെ മാർഗം സ്വീകരിച്ചതിനെ ഇരുവരെയും അഭിനന്ദിച്ചു.

നേരെത്തെ ഇത്തരത്തിൽ പൊന്നിനും പണത്തിനും പകരം അതിനേക്കാള്‍ വിലപ്പെട്ട നൂറ് പുസ്തകങ്ങൾ മെഹറായി ലഭിച്ച ഇജാസ് -അജ്ന ദമ്പതികൾ വാർത്തകളിൽ ഇടം നേടിയിരുന്നു. ഖുറാനും ബൈബിളും ഗീതയും ഉള്‍പ്പടേയുള്ള ഗ്രന്ഥങ്ങളും ഇജാസ് നല്‍കിയവയില്‍ ഉണ്ടായിരുന്നു. മലയാളികള്‍ക്ക് അത്ര കണ്ട് പരിചിതമല്ലാത്ത ഈ വിവാഹ രീതി നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി മാറുകയായിരുന്നു. അങ്ങനെ തീർത്തും വ്യത്യസ്തമായ വിവാഹം.

ഭരണഘടനയും അതേച്ചൊല്ലിയുള്ള വിവാദങ്ങളും കൊഴുക്കുമ്പോൾ അതേപ്പറ്റി ആഴത്തിൽ അറിയണമെന്ന ആഗ്രഹമാണ് അജിന മഹറായി ഭരണഘടന ചോദിക്കാനുള്ള തീരുമാനത്തിനുപിന്നിൽ. വിവാഹം ഉറപ്പിക്കുമ്പോൾ മെഹറായി എന്തുവേണമെന്ന ചോദ്യത്തിന് അജിനയ്ക്ക് ഇന്ത്യൻ ഭരണഘടന എന്ന ഉത്തരമേ ഉണ്ടായിരുന്നുള്ളു. വരന്റെയും വധുവിന്റെയും ബന്ധുക്കൾ ഇത് കേട്ട് ഞെട്ടിയെങ്കിലും വരന്റേയും വധുവിന്റേയും വീട്ടുകാർക്ക് ഇത് ഉൾക്കൊള്ളാനായി. ഇതോടെ ഇവർ ഒരുമിച്ചു. ഭരണ ഘടന ചോദിച്ച വധുവിന് ഭാവി വരൻ നൽകിയത് അക്ഷര വെളിച്ചം. ഖുർആനും ബൈബിളും കൂടാതെ എം ടി.യുടെയും മാധവിക്കുട്ടിയുടെയും അരുന്ധതി റോയിയുടെയും ബെന്യാമിന്റെയും സുഭാഷ് ചന്ദ്രന്റെയും കെ.ആർ. മീരയുടെയുമെല്ലാം പുസ്തകങ്ങളുമാണ് ചടയമംഗലം പേരേടം വെള്ളച്ചാലിൽവീട്ടിൽ ഇജാസ് അജിനയ്ക്ക് നൽകിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്‌ലാമാബാദ് വിമാനത്താവളം ഏറ്റെടുക്കാനുള്ള കരാറില്‍നിന്ന് യുഎഇ പിന്‍മാറി  (13 minutes ago)

എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യനീക്കം തകര്‍ന്നതില്‍ യുഡിഎഫിന് പങ്കില്ലെന്ന് വി.ഡി. സതീശന്‍  (41 minutes ago)

വര്‍ഷങ്ങള്‍ക്കുശേഷം അടൂര്‍ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്നു  (54 minutes ago)

പദ്മഭൂഷണ്‍ പുരസ്‌കാര നേട്ടത്തില്‍ നന്ദിയറിയിച്ച് നടന്‍ മമ്മൂട്ടി  (1 hour ago)

ചികിത്സ കിട്ടാതെ യുവാവ് മരിച്ചെന്ന ആരോപണം സത്യമാക്കുന്ന സി.സി ടിവി ദൃശ്യങ്ങള്‍ പുറത്ത്  (1 hour ago)

അമേരിക്കയിലെ ശക്തമായ മഞ്ഞുവീഴ്ചയില്‍ മൂന്ന് മരണം  (2 hours ago)

സ്വര്‍ണവിലയില്‍ നേരിയ കുറവ്; സ്വര്‍ണവില പവന് 560 രൂപ കുറഞ്ഞു  (2 hours ago)

ദിവസവും മാറുന്ന കലാപ്രതിഷ്ഠ ; മാറ്റങ്ങൾ മാത്രമാണ് ശാശ്വതം എന്ന സന്ദേശവുമായി കലാകാരി ആന്യ ഈബ്ഷ്  (2 hours ago)

Govindan വിവാദത്തിന് സിപിഎമ്മില്ല  (3 hours ago)

ഉണ്ണിയുടെ കുഞ്ഞിന്റെ അമ്മയാകണം, മരിക്കും മുമ്പ് ഗ്രീമ പറഞ്ഞ ആ​ഗ്രഹം!  (3 hours ago)

‘റോബോട്ട് നായ്ക്കുട്ടി’ ‘ഗോര്‍ബി’യെ സുനിത വില്യംസിന് സമ്മാനിച്ച് യുണീക് വേള്‍ഡ് റോബോട്ടിക്സ്: ‘ഗോര്‍ബി’യെ യുഡബ്ല്യആര്‍ ഉണ്ടാക്കിയത് രണ്ട് ദിവസം കൊണ്ട്...  (3 hours ago)

സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശവുമായി കേന്ദ്രം  (3 hours ago)

GOD RATE പവന്റെ വില 1.20 ലക്ഷം രൂപയിലേയ്ക്ക്  (3 hours ago)

ശൈഖ് അബൂബക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഡർഷിപ്പ് പ്രൊജക്ട് ലോഞ്ച് ചെയ്തു...  (3 hours ago)

ജഗൻ ഷാജികൈലാസ് ദിലീപ് ചിത്രം (D 152) ഫുൾ പായ്ക്കപ്പ്  (3 hours ago)

Malayali Vartha Recommends