പെണ്‍കുട്ടിയെ കണ്ട് ഇഷ്ടം തോന്നിയാൽ നമ്പർ ഒപ്പിച്ച് കൂടെക്കൂടും! അവസരം നോക്കി തട്ടിപ്പും പീഡനവും... നാട്ടിലെ ചക്കരയെന്ന പീഡനവീരന് കോവിഡൊന്നും പ്രശ്നമില്ല... കോട്ടയത്ത് 17കാരിയെ പീഡിപ്പിച്ചശേഷം ഒരു പവന്റെ മാലയുമായി കടന്ന യുവാവിനെ കയ്യോടെ പൊക്കി പോലീസ്; പണയം വയ്ക്കാന്‍ സഹായിച്ച സൃഹൃത്തും അഴിക്കുള്ളിൽ

കഴിഞ്ഞ ദിവസമാണ് സംഭവം. 17കാരിയെ പീഡിപ്പിച്ചശേഷം ഒരു പവന്റെ മാലയുമായി കടന്ന യുവാവ് പിടിയില്‍. കവര്‍ന്ന മാല പണയം വയ്ക്കാന്‍ സഹായിച്ച സൃഹൃത്തും അഴിക്കുള്ളിലായി. പുഞ്ചവയല്‍ 504 കോളനിയിലെ ബന്ധുവീട്ടില്‍ താമസിച്ചുവന്നിരുന്ന ചക്കരയെന്ന് വിളിക്കുന്ന ഉപ്പുതറ ചെമ്ബേരില്‍ പ്രശാന്ത് സാന്റോ (20), ഇയാളുടെ സുഹൃത്ത് കോരൂത്തോട് കുഴിമാവ് ഐനിപ്പള്ളി സതീഷ് സജി (20) എന്നിവരാണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയുടെ പരാതിയെതുടര്‍ന്ന് മുണ്ടക്കയം സി.ഐ വി.ഷിബുകുമാറാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ കണ്ട് ഇഷ്ടം തോന്നിയ ഇയാള്‍ മൊബൈല്‍ നമ്ബര്‍ സംഘടിപ്പിച്ച് വിളിക്കുകയായിരുന്നു.
സൗഹൃദം സ്ഥാപിച്ചെടുത്ത പ്രശാന്ത് പെണ്‍കുട്ടിയെ കഴിഞ്ഞ 13ന് പുലര്‍ച്ചെ രണ്ടു മണിയോടെ വീട്ടില്‍നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനിടയില്‍ പെണ്‍കുട്ടി അറിയാതെ കഴുത്തില്‍ക്കിടന്ന മാല പൊട്ടിച്ചെടുത്തിരുന്നു. തിരികെ വീട്ടിലേക്ക് പോവുന്നതിനിടയില്‍ മദ്യലഹരിയിലായിരുന്ന ഇയാള്‍ പുഞ്ചവയലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ പൂട്ടു തകര്‍ക്കാന്‍ ശ്രമിച്ചു. ഫിനാന്‍സ് സ്ഥാപനത്തിലെ കവര്‍ച്ചാശ്രമം സി.സി ടി.വി കാമറയില്‍ പതിഞ്ഞിരുന്നു.
പൊലീസ് പ്രതിയെ തെരയുന്നതിനിടയാലാണ് പെണ്‍കുട്ടി പരാതിയുമായി സ്റ്റേഷനിലെത്തിയത്. ഇതോടെ രണ്ട് കേസുകളിലും പ്രതി ഒരാളാണെന്ന് പൊലീസിന് മനസിലായി. തുടര്‍ന്നായിരുന്നു അറസ്റ്റ്. മോഷ്ടിച്ച മാല സുഹൃത്തായ സതീഷ് മുഖാന്തിരമാണ് കോരൂത്തോടിലെ ഫിനാന്‍സ് സ്ഥാപനത്തില്‍ 19,500 രൂപയ്ക്ക് പണയപ്പെടുത്തിയത്. ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha