Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ വീടുകളിൽ ആർക്കും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; കമ്മ്യൂണിറ്റി കിച്ചൻ ഉടൻ നടപ്പിലാക്കും

25 MARCH 2020 08:40 PM IST
മലയാളി വാര്‍ത്ത

കൊവിഡ് വ്യാപനം തടയാൻ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ കാലത്ത് സംസ്ഥാനത്ത് ആരും വീടുകളിൽ പട്ടിണി കിടക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവർക്ക് ഭക്ഷണം തദേശ സ്ഥാപനങ്ങൾ ഉറപ്പാക്കും. പഞ്ചായത്തു തോറും കമ്മ്യൂണിറ്റി കിച്ചൻ തുറക്കും. പഞ്ചായത്തുകൾ കണക്ക് ശേഖരിക്കണം. ഭക്ഷണം വേണ്ടവർക്ക് വിളിച്ചു പറയാൻ ഒരു ഫോണ് നമ്പർ ക്രമീകരിക്കും . വിതരണം ചെയ്യുന്നവർ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാവർക്കും റേഷൻ കടകൾ വഴി അരിയും മറ്റ് സാധനങ്ങളും വിതരണം ചെയ്യും. മുൻഗണന പട്ടികയിൽ പെട്ടവർക്ക് നേരത്തെ നൽകുന്ന അരി ലഭ്യമാക്കും . മുൻഗണന പട്ടികയിൽ ഇല്ലാത്തവർക്ക് 15 കിലോ അരി വീതം നൽകും. ഒപ്പം എല്ലാ കുടുംബത്തിനും പല വ്യഞ്ജന കിറ്റും നൽകും. ഇതിനായി സംസ്ഥാനത്തെ വൻകിട വ്യാപാരികളുടെ സഹകരണം ആവശ്യപ്പെടും . ഐസൊലേഷനിൽ കഴിയുന്നവർക്ക് തദ്ദേശ സ്ഥാപനങ്ങൾ പാകം ചെയ്ത ഭക്ഷണം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളാ പകർച്ചവ്യാധി തടയൽ ഓർഡിനൻസ് മന്ത്രിസഭ അംഗീകാരം നൽകി . പകർച്ചവ്യാധി തടയുന്നതിനുള്ള ഈ ഓർഡിനൻസ് സർക്കാരിന് കൂടുതൽ അധികാരം നൽകുന്നതാണ്. ഇതോടെ പൊതുജനങ്ങളും സംഘങ്ങളും നടത്തുന്ന പരിപാടികൾ തടയാനും നിയന്ത്രണം ഏർപ്പെടുത്താനും സംസ്ഥാന സർക്കാരിന് കഴിയും.

ഇതിന് പുറമെ സംസ്ഥാന സർക്കാരിന് പൊതുഗതാഗതം തടയാനാവും. സാമൂഹ്യ നിയന്ത്രണം ഏർപ്പെടുത്താം. അതിർത്തികൾ അടയ്ക്കാം, പൊതുപരിപാടികൾ തടയാനും സാധിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്.

കൊവിഡ് ബാധയുമായി ബന്ധപ്പെട്ട് കേരളത്തിലെ ഇന്നത്തെ സാഹചര്യം വിലയിരുത്തിയ ശേഷം വൈകിട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. രാവിലെ ചേർന്ന മന്ത്രിസഭാ യോഗമാണ് ഓർഡിനൻസിന് അംഗീകാരം നൽകിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെക്കുന്നതോടെ ഈ ഓർഡിനൻസ് നിയമമാകും.

ഇതിന് പുറമെ കൊവിഡിന്റെ മരുന്ന് വാങ്ങാൻ ടെണ്ടർ ഒഴിവാക്കാൻ കേരള മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇപ്പോഴത്തെ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ആളുകൾക്ക് വീട്ടിൽ നിന്നും പുറത്ത് ഇറങ്ങാൻ ഐഡി കാർഡോ പാസ്സോ കയ്യിൽ കരുത്തണമെന്ന നിബന്ധന മുന്നോട്ട് വച്ചു. ഒഴിച്ചു കൂടാൻ പറ്റാത്ത സ്ഥിയിൽ മാത്രമേ ആളുകൾ പുറത്തു ഇറങ്ങാവൂവെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (7 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (8 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (11 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (12 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (13 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (14 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends