Widgets Magazine
09
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയെഴുത്ത് തുടങ്ങി... തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.... ബൂത്തുകളിൽ വോട്ടർമാരുടെ നിര, ഏഴ് ജില്ലകൾ വിധിയെഴുതുന്നു, പ്രതീക്ഷയോടെ മുന്നണികൾ


രണ്ട് സ്ഥലത്ത് വോട്ടെടുപ്പ് മാറ്റിവെച്ചു.... സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് വോട്ടെടുപ്പ് രണ്ടിടങ്ങളിൽ മാറ്റിവെച്ചു....


ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരം... കർശനനിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ


തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴു മണി മുതൽ വൈകുന്നേരം 6 മണി വരെ....ജനവിധി തേടി 36630 സ്ഥാനാർത്ഥികൾ, ഫലപ്രഖ്യാപനം ശനിയാഴ്ച


ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി വന്നപ്പോൾ ചാനൽ ചർച്ചകളിൽ പ്രതികരിക്കാൻ രാഹുൽ ഈശ്വറിന് സാധിക്കാതെ വന്നത് സോഷ്യൽ മീഡിയയിൽ ചർച്ച: പിന്നാലെ രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പേജിൽ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാര്യ ദീപ; 'സത്യമേവ ജയതേ' ...

കേരളത്തില്‍ ആശങ്ക... കൊറോണയ്ക്ക് പിന്നാലെ ചില ജില്ലകളില്‍ താപതരംഗത്തിനു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് , ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാമെന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

03 APRIL 2020 12:29 PM IST
മലയാളി വാര്‍ത്ത

തൃശൂര്‍, കോഴിക്കോട്, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളില്‍ താപതരംഗത്തിനു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ചൂട് പതിവിലും 3 മുതല്‍ 4 വരെ ഡിഗ്രി സെല്‍ഷ്യസ് വര്‍ധിക്കാനാണു സാധ്യതയെന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം വിശദീകരിച്ചു.
തൃശൂരിലെ വെള്ളാനിക്കരയില്‍ ഇന്നലെ ചൂട് 40 ഡിഗ്രിയോടടുത്തെത്തി. കേരളത്തിലെ പല ജില്ലകളിലും 38 ഡിഗ്രിയും കടന്ന് ചൂടേറിയ ദിനമായിരുന്നു ഇന്നലെ.

അതേസമയം ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും നേരിയ വേനല്‍ മഴയ്ക്കുസാധ്യതയുണ്ട്. ചിലയിടങ്ങളില്‍ മിന്നലും കാറ്റും പ്രതീക്ഷിക്കാമെന്നും അറിയിപ്പില്‍ പറയുന്നു. നേരത്തെ തൃശൂര്‍ ജില്ലയില്‍ ഉഷ്ണ തരംഗ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. ഇപ്പോഴിതാ രണ്ട് ദിവസത്തെ മുന്നറിയിപ്പ്. ഒരു പ്രദേശത്തെ ഉയര്‍ന്ന ദിനാന്തരീക്ഷ താപനില സാധാരണ താപനിലയെക്കാള്‍ 4.5 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ വര്‍ധിക്കുന്ന ഗുരുതരമായ സാഹചര്യമാണ് ഉഷ്ണതരംഗം അഥവാ താപതരംഗം. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. ആയതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അഭ്യര്‍ത്ഥിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ നേരിടുന്നതിനായുള്ള ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു. കടലോര സംസ്ഥാനമായതിനാല്‍ ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയും താപസൂചിക ഉയര്‍ത്തുന്ന ഘടകമാണ്. സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ വേണ്ടി താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്. സംസ്ഥാനത്ത് കോവിഡ്-19 ജാഗ്രതയുടെ ഭാഗമായുള്ള ലോക്ക് ഡൌണ്‍ തുടരുകയാണ്.

ഈ സാഹചര്യത്തില്‍ പകല്‍ സമയത്ത് പുറംജോലികളില്‍ ഏര്‍പ്പെടുന്ന പോലീസുകാര്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, കമ്മ്യൂണിറ്റി കിച്ചണില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേകമായ കരുതലും ജാഗ്രതയും പാലിക്കുക. ആവശ്യമായ വിശ്രമത്തോടെയും തണല്‍ ഉറപ്പു വരുത്തിയും മാത്രം ജോലിയില്‍ ഏര്‍പ്പെടുക. ധാരാളമായി ശുദ്ധജലം കുടിക്കുക. പൊതുജനങ്ങള്‍ ഇവരോട് സഹകരിക്കുക. ഉഷ്ണ തരംഗ മുന്നറിയിപ്പ് നിലനില്‍ക്കുന്ന തൃശൂര്‍ ജില്ലയില്‍ ആരും പുറത്തിറങ്ങുകയോ നേരിട്ട് വെയിലേല്‍ക്കുകയോ ചെയ്യാതിരിക്കേണ്ടതാണ്.

ഡ്യൂട്ടിയിലുള്ള പോലീസുകാര്‍, മറ്റ് ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ തണല്‍ ഉറപ്പ് വരുത്തി, ശരീരം തണുപ്പിച്ച് കൊണ്ട് മാത്രം ഡ്യൂട്ടി തുടരാന്‍ നിര്‍ദേശിക്കുന്നു. ധാരാളമായി വെള്ളം കുടിക്കുകയും തണലില്‍ വിശ്രമിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ലോക്ക് ഡൗണിന്റെ ഭാഗമായി വീട്ടിലിരിക്കുന്നവര്‍ പകല്‍ 11 മണി മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ വെയിലേല്‍ക്കുന്നത് ഒഴിവാക്കുക. അത്യാവശ്യ ഘട്ടങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ തൊപ്പിയോ കുടയോ ഉപയോഗിക്കേണ്ടതാണ്.

വീട്ടില്‍ ഇരിക്കുന്നവരും ധാരാളമായി ശുദ്ധജലം കുടിക്കുക. വീട്ടിലും മുറികളിലും വായുസഞ്ചാരം ഉറപ്പാക്കുക.നിര്‍ജ്ജലീകരണം വര്‍ധിപ്പിക്കാന്‍ ശേഷിയുള്ള മദ്യം, ചായ, കാപ്പി പോലെയുള്ള പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ലൈറ്റ് കളര്‍, കട്ടി കുറഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ കുറവ്.  (10 minutes ago)

4 മണിക്കൂർ പൂങ്കുഴലിക്ക് മുന്നിൽ പൊട്ടിയകരഞ്ഞ് യുവതി..! തെളിവ് ഇറക്കി വെട്ടാൻ രാഹുൽ നേരിട്ട് കോടതിയിൽ  (14 minutes ago)

വിശേഷപ്പെട്ട പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ ഇന്ന് അവസരം ലഭിക്കും  (22 minutes ago)

'ഞാൻ ഉമ്മുമ്മയെ കൊന്ന് സാറേ' ..!കൊച്ചുമോനെ വളഞ്ഞ് പൂട്ടി നാട്ടുകാർ...! കൊന്ന് ചാക്കിൽ കയറ്റി..!ചാവാൻ ഇറങ്ങി ഉമ്മ  (27 minutes ago)

പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ  (32 minutes ago)

ദിലീപിന്റെത് മന്ത്രവാദമോ കൂടോത്രമോ മാനേജ് മെന്റോ ? അകാലവിയോഗങ്ങൾ ചർച്ചയാവുന്നു  (39 minutes ago)

സ്‌പെഷൽ ട്രെയിനുകളുടെ സർവീസ് റെയിൽവേ ജനുവരി അവസാനം...  (42 minutes ago)

കുലുങ്ങി വിറച്ച് രാജ്യം.. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത വീട് വിട്ട് ചിതറിയോടി ജനം മുന്നറിയിപ്പ്..! അടുത്ത മണിക്കൂറിൽ  (45 minutes ago)

തെരഞ്ഞെടുപ്പ് മാറ്റി പ്രചരണം കഴിഞ്ഞ് വീട്ടിലെത്തി 5 മിനിറ്റ്...യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു  (54 minutes ago)

സുതാര്യവും സുഗമവുമായ പോളിംഗിന് രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും  (57 minutes ago)

രാഹുലിന്റെ വീട്ടിൽ നിന്ന് ഒറ്റയൊരണ്ണം വോട്ട് ഇടില്ല..! ഇത് അമ്മയുടെ ശപഥം...! പക്ഷേ രാഹുൽ എത്തും..!  (1 hour ago)

കനകമ്മ സോമരാജനെ മകൻ കൊലപ്പെടുത്തിയത്  (1 hour ago)

നടന്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല...  (1 hour ago)

ഏഴ് ജില്ലകളില്‍ പരസ്യപ്രചാരണത്തിന് ...  (1 hour ago)

ആദ്യ ടി20 മത്സരം ഇന്ന്  (2 hours ago)

Malayali Vartha Recommends