തിരുവനന്തപുരത്തു നിന്നും കാസര്‍കോട്ടേക്ക് പുറപ്പെട്ട മെഡിക്കല്‍ സംഘം സഞ്ചരിക്കുന്ന ലോ ഫ്ലോര്‍ ബസ് യാത്ര പുനരാരംഭിച്ചു... ഡെപ്യുട്ടി സൂപ്രണ്ട് ഡോ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ 10 ഡോക്ടര്‍മാരും 10 നേഴ്‌സുമാരും അഞ്ച് നേഴ്സിങ്ങ് അസിസ്റ്റന്റുമാരുമാണ് സംഘത്തിലുള്ളത്... വൈകിട്ടോടെ സംഘം കാസർകോട്ടെത്തും

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരത്തു നിന്നും കാസര്‍കോട്ടേക്ക് പുറപ്പെട്ട മെഡിക്കല്‍ സംഘം സഞ്ചരിക്കുന്ന ലോ ഫ്ലോര്‍ ബസ് യാത്ര പുനരാരംഭിച്ചു. ഞായറാഴ്ച രാവിലെ 11 മണിയോടെ ഹരിപ്പാട് വെച്ച് ബസ് തകരാറിലായിരുന്നു. ഹരിപ്പാട് എത്തിയതോടെ അല്‍പനേരം ബസ് നിര്‍ത്തിയിരുന്നു. തുടര്‍ന്ന് വാഹനമെടുത്തപ്പോഴാണ് തകരാറിലായത്.
ബാറ്ററി കേടായതായിരുന്നു കാരണം. തുടര്‍ന്ന് കേടായ ബാറ്ററി കെ എസ് ആര്‍ ടി സി ഹരിപ്പാട് ഡിപ്പോയില്‍ നിന്നും മാറ്റിയശേഷം 12 മണിയോടെയാണ് യാത്ര തുടര്‍ന്നത്. കാസര്‍കോട് ജില്ലയിലെ കൊറോണ വൈറസ് ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദ്ദേശപ്രകാരം 25 പേരടങ്ങുന്ന പ്രത്യേക മെഡിക്കല്‍ സംഘം കാസര്‍കോട്ടേക്ക് തിരിച്ചത്.
ഡെപ്യുട്ടി സൂപ്രണ്ട് ഡോ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ 10 ഡോക്ടര്‍മാരും 10 നേഴ്‌സുമാരും അഞ്ച് നേഴ്സിങ്ങ് അസിസ്റ്റന്റുമാരുമാണ് സംഘത്തിലുള്ളത്.വൈകിട്ടോടെ സംഘം കാസര്കോട്ടെത്തുമെന്നാണ് കരുതുന്നത്. തിങ്കളാഴ്ച രാവിലെ മുതല്‍ പ്രത്യേക സംഘം ഉക്കിനടുക്കയിലെ കോവിഡ് ആശുപത്രിയില്‍ ചുമതല ഏല്‍ക്കും.
https://www.facebook.com/Malayalivartha