Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഫോട്ടോയ്ക്ക് മറുപടിയായി വീഡിയോ... ജമീലയ്ക്ക് സുഹൃത്തിനെയും സഹോദരനെയും പിതാവിനെയും തിരിച്ചറിയാനുള്ള വിവേകമുണ്ടാകണം

19 MARCH 2015 10:03 PM IST
മലയാളി വാര്‍ത്ത.

More Stories...

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ

ഹൈലൈറ്റ് സൈബർ ടവർ നിർമ്മാണോത്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്

തന്നെ ആക്രമിച്ചെന്ന് വ്യക്തമാക്കി ജമീലാ പ്രകാശം പുറത്തു വിട്ട 141 ഫോട്ടോകള്‍ക്ക് മറുപടിയായി ബഡ്ജറ്റ് അവതരിപ്പിച്ച ദിവസം സഭയിലുണ്ടായ സംഭവങ്ങളുടെ ദൃശ്യങ്ങളുമായി കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ രംഗത്തെത്തി. വനിതാ എം.എല്‍.എമാരുടെ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.

വളരെ ദൂരത്ത് നിന്ന് ഷൂട്ട് ചെയ്ത ദൃശ്യങ്ങളാണ് ശിവദാസന്‍ നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചത്. വാച്ച് ആന്‍ഡ് വാര്‍ഡര്‍മാരേയും പ്രതിപക്ഷം ആക്രമിച്ചു. മുഖ്യമന്ത്രിയെ സംരക്ഷിക്കാനുള്ള അവകാശം ഭരണപക്ഷ എംഎല്‍എമാര്‍ക്കുണ്ട്. ഞങ്ങള്‍ ആരേയും അങ്ങോട്ട് പോയി ആക്രമിച്ചിട്ടില്ല. എന്നാല്‍ പരമാവധി ആത്മസംയമനത്തോടെയാണ് സഭയില്‍ നിന്നത്. മുഴുവന്‍ കടിയും കൊണ്ടിട്ടും ആത്മസംയമനം കൈവിട്ടില്ല. തിരിച്ച് ഒന്നും പറഞ്ഞതു പോലുമില്ല. ആത്മസംയമനം പാലിച്ചതിന് ജീവിതം മുഴുവന്‍ ദുഃഖം അനുഭവിച്ച കര്‍ണ്ണന്‍ നമുക്ക് മുന്നിലുണ്ട്. അതു തന്നെയാണ് ഇവിടേയും സംഭവിച്ചത്‌കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസ്സനുമൊന്നിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ശിവദാസന്‍ നായര്‍ വിശദീകരിച്ചു

എല്ലാവര്‍ക്കും അവനവന്റെ സഹോദരനേയും പിതാവിനേയും സുഹൃത്തുക്കളേയും തിരിച്ചറിയാനുള്ള വിവേകമുണ്ടാകണമെന്നാണ് തന്റെ പക്ഷമെന്നും ശിവദാസന്‍ നായര്‍ പറഞ്ഞു. മുഴുവന്‍ കടിയും കൊണ്ട ശേഷവും താന്‍ കമാ എന്നൊരക്ഷരം മിണ്ടിയില്ല, തന്റെ ഭാഗത്തുനിന്നും ഒരു ആക്ഷനും ഉണ്ടായില്ല. ഇതില്‍ കൂടുതല്‍ സംയമനം പാലിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നില്‍ നിന്നും തള്ളിയതിനാലാണ് ജമീലാ പ്രകാശത്തിനു നേരെ താന്‍ വീണത്. പഠിക്കുന്ന കാലം മുഴുവന്‍ അറിയാവുന്ന ജമീലാ പ്രകാശത്തെ സഹോദരിയെന്നും സുഹൃത്തെന്നുമുള്ള നിലയില്‍ മാത്രമേ താന്‍ കണ്ടിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ജമീല പ്രകാശം മുഖ്യമന്ത്രിയുടെ മടിയിലേക്ക് കറുത്ത തുണി എറിഞ്ഞതോടെയാണ് പ്രകോപനമുണ്ടായത്. ഡൊമിനിക് പ്രസന്റേഷന്‍ അവരെ ആക്രമിച്ചിട്ടില്ല. അവരാണ് ഡൊമിനിക്കിനെ ഇടിച്ചത്. ജമീല പ്രകാശം ധനമന്ത്രിക്കു നേരെ പത്രങ്ങള്‍ എറിഞ്ഞു. അവര്‍ ഒന്നും ചെയ്തില്ല എന്നു പറയുന്നത് കള്ളമാണ്. അവര്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു. ജമീലയ്ക്ക് സുഹൃത്തിനെയും സഹോദരനെയും പിതാവിനെയും തിരിച്ചറിയാനുള്ള വിവേകമുണ്ടാകണം. ജീവിതകാലം മുഴുവന്‍ ദുഃഖമനുഭവിച്ച കര്‍ണ്ണനെ പോലെയാണ് അപമാനിതനായ താനെന്നും ശിവദാസന്‍ നായര്‍ പറഞ്ഞു. തിരക്കിനിടയില്‍പെട്ടാണ് താന്‍ ജമീലയുടെ അടുക്കലെത്തിയതെന്നും അതിനിടെയാണ് കടി നടന്നതും. മുഖ്യമന്ത്രിയുടെ മുഖത്തുപോലും നോക്കിയില്ലെന്ന ജമീലയുടെ വാദം തെറ്റാണെന്നും ശിവദാസന്‍ നായര്‍ പറഞ്ഞു.
തനിക്കുണ്ടായ ദുരനുഭവം സ്പീക്കറെ അറിയിച്ചിരുന്നു. ദൃശ്യമാദ്ധ്യമങ്ങളിലൂടെ എല്ലാവരും കണ്ടത് പ്രത്യേകിച്ച് വിശദീകരിക്കേണ്ട കാര്യമില്ല. എന്നാല്‍ പ്രതിപക്ഷ നേതാവ് തന്നെ ക്രൂരമായി ആക്ഷേപിക്കുന്ന വിധത്തില്‍ പരസ്യ പ്രസ്താവനകള്‍ നടത്തി. 
ധനമന്ത്രിയെ നേരിടാന്‍ ആരോഗ്യമുള്ള ചുറുചുറുക്കുള്ള യുവാക്കള്‍ ഉണ്ടായിരിക്കേയാണ് പ്രതിപക്ഷം വനിതകളെ ഇറക്കിയത്. വനിതകളെ സംരക്ഷിക്കുന്നതിനു പകരം അവരെ മുന്നിലിറക്കി. രാഷ്ട്രീയ വിഷയമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കമെന്നും ശിവദാസന്‍ നായര്‍ പറഞ്ഞു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (31 minutes ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (40 minutes ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (45 minutes ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (58 minutes ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (1 hour ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (1 hour ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (1 hour ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (2 hours ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (2 hours ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (2 hours ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (2 hours ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (3 hours ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (3 hours ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (3 hours ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (3 hours ago)

Malayali Vartha Recommends