ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾക്ക് പരിശീലനത്തിനുള്ള അവസരങ്ങൾ ലഭ്യമാക്കും; സാമൂഹിക- സാമ്പത്തിക പിന്നോക്കാവസ്ഥ നേരിടുന്ന വിഭാഗങ്ങളിൽ നിന്നുൾപ്പടെയുള്ള വിദ്യാർത്ഥികളെ സിവിൽ സർവീസിലേക്ക് എത്തിക്കുമെന്ന് മന്ത്രി റോജി.എം.ജോൺ

കേരളത്തിലെ വിവിധ ഗ്രാമപ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് പരിശീലനം ലഭ്യമാക്കി സിവിൽ സർവീസ് മേഖലയിലേക്ക് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ " സിവിൽ സർവീസ് ഗ്രാമങ്ങളിലേക്ക് " പദ്ധതി നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ. ജില്ലാ പഞ്ചായത്തുകളുടെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക.
യു.പി.എസ്.സി 2026-ൽ നടത്തിയ സിവിൽ സർവീസ് മെയിൻസ് പരീക്ഷ കഴിഞ്ഞ് അഭിമുഖത്തിനായി യോഗ്യത നേടിയ കേരളത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കായി കേരളാ സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "അഭിമുഖ പരിശീലന പരിപാടി"യുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾക്ക് പരിശീലനത്തിനുള്ള അവസരങ്ങൾ ലഭ്യമാക്കുന്നതിലൂടെ സാമൂഹിക- സാമ്പത്തിക പിന്നോക്കാവസ്ഥ നേരിടുന്ന വിഭാഗങ്ങളിൽ നിന്നുൾപ്പടെയുള്ള വിദ്യാർത്ഥികളെ സിവിൽ സർവീസിലേക്ക് എത്തിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും മന്ത്രി റോജി.എം.ജോൺ വ്യക്തമാക്കി. അതേസമയം, കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ നിലവാരം ഉയർത്തുമെന്നും, 14 ജില്ലകളിലും അക്കാഡമിയുടെ സേവനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























