Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ജയിച്ച സര്‍ക്കാര്‍ തോല്‍ക്കുന്നു... വനിതാ എംഎല്‍എമാരെ അപമാനിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ നീക്കം; നടപടി വന്നാല്‍ ഷിബു ബേബി ജോണിന്റെ മന്ത്രി പദം തുലാസിലാകും

21 MARCH 2015 10:51 AM IST
മലയാളി വാര്‍ത്ത.

More Stories...

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ

ഹൈലൈറ്റ് സൈബർ ടവർ നിർമ്മാണോത്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്

സ്ത്രീകള്‍ക്കെതിരെ അതിക്രമം കാണിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ വ്യവസ്ഥയാണ് ഇവിടെയുള്ളത്. ലൈംഗിക ചുവയുള്ള സംഭാഷണമോ, നോട്ടമോ പോലും സ്ത്രീക്കത് അപമാനമായി തോന്നുന്നുവെങ്കില്‍ അതെല്ലാം സ്ത്രീ പീഡനത്തില്‍ വരും. ഇനി നിയമസഭയിലാണെങ്കില്‍ കൂടി അതിന് വ്യത്യാസമില്ല. എല്ലാവരും എംഎല്‍എമാരാണെന്ന പരിഗണയുണ്ടെന്നു മാത്രം. എങ്കിലും പരാതിക്കാരി ഉറച്ചു നിന്നാല്‍ പിന്നെ രക്ഷയില്ല. അവിടെയാണ് ശിവദാസന്‍ നായരും മന്ത്രി ഷിബു ബേബിജോണും വെട്ടിലാകുന്നത്. സ്ത്രീ പീഡനമായതിനാല്‍ പോലീസ് കേസെടുത്താല്‍ ഒരു പക്ഷെ ജാമ്യം കിട്ടാത്ത വകുപ്പായിരിക്കും ചുമത്തുക. അങ്ങനെ വന്നാല്‍ ഷിബു ബേബിജോണിന് മന്ത്രി സ്ഥാനം രാജിവയ്ക്കാതിരിക്കാന്‍ കഴിയില്ല. പ്രതിപക്ഷവും മന്ത്രിയുടെ രാജിയ്ക്കായിരിക്കും മുറവിളി കൂട്ടുന്നത്.
ഭരണ കക്ഷി എംഎല്‍എമാര്‍ക്കെതിരെ സ്പീക്കര്‍ എന്ത് നടപടിയെടുത്താലും അത് കൂടുതല്‍ ബാധിക്കുക ഷിബുവിനെ തന്നെയായിരിക്കും. അത് മുന്നില്‍ കണ്ടാണ് ഭരണകക്ഷി എംഎല്‍എമാര്‍ക്കെതിരെ നടപടി എടുക്കാതിരുന്നുത് 
അതേസമയം വനിതാ എം.എല്‍.എമാരെ ലൈംഗികച്ചുവയുള്ള വാക്കുകളിലൂടെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ വെട്ടിലായി. ഈ നേതാക്കള്‍ക്കെതിരെ പോലീസ് നടപടിയെടുക്കുമെന്നാണ് അറിയുന്നത്. 
കേരളത്തിനും ഒരു വനിത അധ്യക്ഷസ്ഥാനം അലങ്കരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്കും നാണക്കേടുണ്ടാക്കുന്നതായിരുന്നു കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് കെ.സി.അബു, എം.എ. വാഹിദ് എം.എല്‍.എ. എന്നിവരുടെ പ്രസ്താവന.
സംഭവം വിവാദമായതോടെ അബുവിനെതിരേ കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ ശക്തമായി രംഗത്തുവന്നു. പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നു സുധീരന്‍ താക്കീത് നല്‍കിയതോടെ പരസ്യമായി മാപ്പു പറയുന്നു എന്നു വ്യക്തമാക്കിക്കൊണ്ട് അബു പത്രക്കുറിപ്പിറക്കി തടിയൂരി. അതേസമയം, വാഹിദിന്റെ പ്രസ്താവനയെ എതിര്‍ത്തുകൊണ്ട് കോണ്‍ഗ്രസില്‍നിന്നാരും രംഗത്തുവന്നില്ല.
നിയമസഭയില്‍ മന്ത്രി ഷിബു ബേബി ജോണ്‍ തടഞ്ഞത് ബിജിമോള്‍ ആസ്വദിച്ചെന്നും വൃദ്ധനായ ശിവദാസന്‍ നായര്‍ക്കു പകരം ജമീലാ പ്രകാശത്തിന് കരിമ്പു പോലത്തെ ശരീരമുള്ള പി.കെ. ബഷീറിനെ കടിക്കാമായിരുന്നില്ലേ എന്നുമായിരുന്നു അബുവിന്റെ അതിരുവിട്ട പരാമര്‍ശം. ഇന്നലെ കോഴിക്കോട്ട് നടത്തിയ പത്രസമ്മേളനത്തിലായിരുന്നു അഞ്ചു വനിതാ എം.എല്‍.എമാരെയും അബു കടന്നാക്രമിച്ചത്.
ഐരാവതം വന്നത് പോലെയാണ് ബിജിമോള്‍ 13നു നിയമസഭയില്‍ വന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം ശ്രീകാര്യത്ത് ചേര്‍ന്ന യു.ഡി.എഫിന്റെ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ വാഹിദ് പറഞ്ഞത്. മന്ത്രി ഷിബു ബേബി ജോണുമായി പ്രേമസല്ലാപത്തില്‍ ഏര്‍പ്പെട്ടു നില്‍ക്കുകയായിരുന്നു ബിജിമോളെന്നും യു.ഡി.എഫ്. എം.എല്‍.എമാര്‍ ഞരമ്പ് രോഗികളല്ലെന്നും ആരോഗ്യമുള്ള ഭാര്യമാരാണ് തങ്ങളുടെ വീട്ടിലുള്ളതെന്നുകൂടി എം.എ. വാഹിദ് പറഞ്ഞു. എന്നാല്‍, ബിജിമോള്‍ക്കെതിരേ താന്‍ നടത്തിയ പരാമര്‍ശം നാവു പിഴയാണെന്നും അതില്‍ ഖേദിക്കുന്നുവെന്നും എം.എ. വാഹിദ് പിന്നീട് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.
\'മന്ത്രി ഷിബു ബേബി ജോണ്‍ തടഞ്ഞതില്‍ ബിജിമോള്‍ക്ക് പരാതിയുണ്ടാകില്ല. അവരുടെ മുഖഭാവം അതു പറയുന്നുണ്ട്. എനിക്ക് 62 വയസായി. ഇത്രയും കൊല്ലത്തെ കുടുംബജീവിതം കൊണ്ട് എനിക്കു കാര്യങ്ങള്‍ മനസിലാകും. രണ്ടു പേര്‍ക്കും പരാതിയൊന്നും ഉണ്ടാകാനിടയില്ല. ജമീല പ്രകാശം എന്തിനാണ് വൃദ്ധനായ ശിവദാസന്‍ നായരെ കടിച്ചതെന്ന് അറിയില്ല. നിയമസഭയില്‍ വനിതാ എം.എല്‍.എമാര്‍ക്കും സീറ്റ് അനുവദിച്ചിട്ടുണ്ട്. എങ്ങനെയാണ് അവര്‍ മുഖ്യമന്ത്രിയുടെ സീറ്റിന് അരികിലെത്തെിയതെന്നു തനിക്കറിയില്ല. ധനമന്ത്രി കെ.എം. മാണിക്കു സംരക്ഷണം നല്‍കാന്‍ കെ.എം. ഷാജിയും വിഷ്ണുനാഥും ഹൈബി ഈഡനും പി.കെ. ബഷീറും ഉള്‍പ്പെടെയുള്ള യുവ എം.എല്‍.എമാരെയാണ് യു.ഡി.എഫ്. ഏര്‍പ്പാടാക്കിയത്. കുരങ്ങനെക്കൊണ്ട് ചുടുചോറ് വാരിക്കുന്നതുപോലെ വനിതാ എം.എല്‍.എമാരെ മുന്നില്‍ നിര്‍ത്തി. അബു പറഞ്ഞു.
വിവാദം കൊഴുത്തതോടെയാണ് സുധീരന്‍ ഇടപെട്ടത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (32 minutes ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (41 minutes ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (46 minutes ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (59 minutes ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (1 hour ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (1 hour ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (1 hour ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (2 hours ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (2 hours ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (2 hours ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (2 hours ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (3 hours ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (3 hours ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (3 hours ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (4 hours ago)

Malayali Vartha Recommends