അധ്യാപകന്റെ പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി

അധ്യാപകന്റെ പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതായി പരാതി. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് ഈ വര്‍ഷത്തെ പരീക്ഷ എഴുതാനായില്ല. പാലക്കാട് ജില്ലയിലെ കിണാശേരി തണ്ണീര്‍പ്പന്തലിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം.
2014 ഓഗസ്റ്റിലാണ് പ്രശ്‌നങ്ങളുടെ തുടക്കം. സ്‌കൂളില്‍ മിടുക്കിയായി പഠിച്ചിരുന്ന കൊച്ചുസുന്ദരിയോട് എറണാകുളം സ്വദേശിയായ ചിത്രകലാ അധ്യാപകനാണ് പ്രണയാഭ്യര്‍ഥന നടത്തിയത്. വിവാഹം കഴിക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ച് ഫോണിലും ഫേസ്ബുക്കിലും ഇതുസംബന്ധിച്ച് സംസാരിക്കാനും പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു. അധ്യാപകന്റെ ശല്യത്തിനെതിരെ പ്രതികരിച്ചതോടെ പെണ്‍കുട്ടിയെ അധദ്ധ്യാപകന്‍ മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങി. പെണ്‍കുട്ടി തനിക്കെതിരെ തിരിയുമെന്ന് കണ്ട അധ്യാപകന്‍ പെണ്‍കുട്ടി തന്നോട് പ്രണയാഭ്യര്‍ഥന നടത്തിയെന്ന രീതിയില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി കൊടുത്തു.
ഈ വിവരം നവംബറിലാണ് സ്‌കൂള്‍ അധികൃതര്‍ വീട്ടുകാരെ അറിയിച്ചത്. പെണ്‍കുട്ടിയെ കുറ്റപ്പെടുത്തിക്കൊണ്ട് ഏകപക്ഷീയമായ നിലപാടായിരുന്നു സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ചത്. മകളെ
കുറിച്ച് ഒരു അമ്മയോട് പറയാന്‍ പാടില്ലാത്തതെല്ലാം അവര്‍ പറഞ്ഞുവെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, സ്‌കൂളിലെ ഒരു അദ്ധ്യാപിക എന്നിവരാണ് പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയുടെ പേരില്‍ രക്ഷിതാക്കളെ അപമാനിച്ചുവിട്ടത്.
പ്രശ്‌നം ശാന്തമാകുന്നതുവരെ സ്‌കൂളില്‍ വരേണ്ടെന്നും പരീക്ഷക്ക് വന്നാല്‍ മതിയെന്നും സ്‌കൂള്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചതായാണ് രക്ഷിതാക്കള്‍ പറയുന്നത്. ഇതേ തുടര്‍ന്ന് നവംബര്‍ 10ന് ശേഷം പെണ്‍കുട്ടി സ്‌കൂളില്‍ പോയില്ല. പക്ഷേ പിന്നീട് പരീക്ഷ എഴുതാന്‍ സ്‌കൂള്‍ അധികൃതര്‍ സമ്മതിച്ചുമില്ല.
ഡിസംബര്‍ 12ന് രക്ഷിതാക്കള്‍ ചൈല്‍ഡ്‌ലൈനില്‍ പരാതി നല്‍കി. എന്നാല്‍ ഇവിടെയും പെണ്‍കുട്ടിയെ ചോദ്യം ചെയ്ത് അപമാനിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് വനിതാസെല്ലിലും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.
വിശദമായ പരാതിയെഴുതി ജില്ലാപൊലീസ് മേധാവിക്കു നല്‍കി നീതിക്കായി കാത്തിരിക്കുകയാണ് പെണ്‍കുട്ടി. ഇതേ സ്‌കൂളില്‍നിന്നുതന്നെ നന്നായി പഠിച്ചു വളര്‍ന്നുവന്ന പെണ്‍കുട്ടിയെക്കുറിച്ച് ആര്‍ക്കും എതിരഭിപ്രായമില്ല. എന്നാല്‍ പ്രണയവിഷയമുണ്ടായതോടെ പെണ്‍കുട്ടിയില്‍ കുറ്റമാരോപിച്ച് ഒറ്റപ്പെടുത്തിയിരിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























