Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുസാറ്റിൽ പെൺകുട്ടികളെ കർട്ടനിട്ട് മറച്ച് പരിപാടി ; ഇത് അഫ്ഘാനിസ്ഥാനിലല്ല , നമ്പർ വൺ കേരളത്തിലാണ് എന്ന് ടി. പി സെൻകുമാർ; ശബരിമല യുവതി പ്രവേശന നവോത്ഥാന മതിലിൽ പങ്കെടുത്തവരാകുമെന്ന് സോഷ്യൽ മീഡിയ


ഓൺലൈനിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള അശ്ലീലസാഹിത്യവും പ്രണയവും തടയാൻ വടക്ക് , കിഴക്കൻ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഇന്റർനെറ്റ് വിച്ഛേദിച്ചു


ഹമാസ് ഭരണത്തിന് ബദൽ തേടുന്ന ഗാസക്കാർക്ക് ഖാൻ യൂനിസിൽ സ്ഥലം ഒരുക്കാൻ സായുധ സംഘം തയ്യാർ എന്ന് അവകാശവാദം ; ഇസ്രായേലുമായി ഏകോപനം ഉണ്ടെന്ന് തുറന്നു സമ്മതിച്ച് നേതാവ് ; സ്വയം പ്രതിരോധിക്കാൻ ആയുധങ്ങളുണ്ടെന്നും വെളിപ്പെടുത്തൽ


റഷ്യയില്‍ ശക്തമായ ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി, ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്, ഭൂചലനത്തിന് പിന്നാലെ ആറുതവണ തുടര്‍ചലനങ്ങളുമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍


റൂംമേറ്റുമായുള്ള തർക്കത്തെ തുടർന്ന് ഇന്ത്യൻ ടെക്കിയെ യുഎസ് പോലീസ് വെടിവച്ചു കൊന്നു, വംശീയ പീഡനം ആരോപിച്ച് കുടുംബം

പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു... കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരി അന്തരിച്ചു; മരണം വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്

21 MARCH 2015 10:47 PM IST
മലയാളി വാര്‍ത്ത.

More Stories...

നിയമസഭയ്ക്കുള്ളില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കവേ മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം...

കുസാറ്റിൽ പെൺകുട്ടികളെ കർട്ടനിട്ട് മറച്ച് പരിപാടി ; ഇത് അഫ്ഘാനിസ്ഥാനിലല്ല , നമ്പർ വൺ കേരളത്തിലാണ് എന്ന് ടി. പി സെൻകുമാർ; ശബരിമല യുവതി പ്രവേശന നവോത്ഥാന മതിലിൽ പങ്കെടുത്തവരാകുമെന്ന് സോഷ്യൽ മീഡിയ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മൊഴി കൊടുത്ത് ലക്ഷ്മി പദ്മ ; രാഹുല്‍ കാരണം നാണംകെട്ടെന്ന് യൂത്ത് കോണ്‍ഗ്രസ് വനിത നേതാവ്

തിരുവനന്തപുരം വെഞ്ഞാറമ്മൂട് ബൈക്ക് മോഷണ കേസില്‍ ഒരാള്‍ അറസ്റ്റില്‍...

പച്ചകള്ള പരാമർശം, നിയമസഭയിൽ മന്ത്രി ജി.ആർ അനിലിനോട് മാപ്പ് ചോദിച്ച് പ്രതിപക്ഷ നേതാവ്

കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരി വിടവാങ്ങി. 81 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വൈകിട്ട് അഞ്ചു മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അലട്ടിയിരുന്ന അസുഖം ഇന്ന് ഉച്ചയോടെ കൂടുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇന്ന് രാത്രി തന്നെ ഭൗതീകശരീരം സ്വദേശമായ കേച്ചേരിയിലേക്ക് കൊണ്ടുപോകും. സംസ്‌ക്കാരം സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനമായിട്ടില്ലെന്നാണ് വിവരം.
1934 മെയ് 16ന് തൃശൂര്‍ ജില്ലയിലെ കേച്ചേരി എന്ന സ്ഥലത്ത് ചീമ്പയില്‍ അഹമ്മദിന്റെയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകനായിട്ടായിരുന്നു ജനനം. സംസ്‌കൃതവും സാഹിത്യവും സമന്വയിപ്പിച്ച രചനകളിലൂടെ മലയാളത്തിന് അനേകം ഹിറ്റ് സിനിമാഗാനങ്ങള്‍ സംഭാവന ചെയ്ത യൂസുഫലി എണ്ണപ്പെട്ട പാട്ടെഴുത്തുകാരുടെ പട്ടികയില്‍ പെടുന്നയാളാണ്. 1962 ല്‍ മൂടുപടം എന്ന ചിത്രത്തിന് ഗാനങ്ങള്‍ രചിച്ചുകൊണ്ട് ചലച്ചിത്ര ഗാനരചനാ രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം 600 ലധികം സിനിമാഗാനങ്ങളാണ് സമ്മാനിച്ചത്. അദ്ദേഹം രചിച്ച ധ്വനി, സര്‍ഗ്ഗം, മഴ എന്നീ സിനിമകളിലെ ഗാനങ്ങള്‍ വന്‍ ഹിറ്റായിരുന്നു. മഴയിലെ രചനയ്ക്ക് 2000 ല്‍ ദേശീയ പുരസ്‌കാരം ലഭിക്കുകയുണ്ടായി.
സംവിധായകന്‍ എന്ന നിലയിലും അദ്ദേഹം മികച്ച സംഭാവനകള്‍ നല്‍കി. 1979 ല്‍ സംവിധാനം ചെയ്ത നീലത്താമര ഉള്‍പ്പെടെ മൂന്ന് ചലച്ചിത്രങ്ങളും യൂസഫലി സംവിധാനം ചെയ്തിട്ടുണ്ട്. എം.ടിയുടേതായിരുന്നു ഈ സിനിമയുടെ തിരക്കഥ. മധു സംവിധാനം ചെയ്ത സിന്ദൂരച്ചെപ്പ് എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ എഴുതി തിരക്കഥാ രചനയിലും യുസുഫലി കൈവെച്ചിരുന്നു. ഒട്ടേറെ കവിതകളും രചിച്ചിട്ടുള്ള അദ്ദേഹം കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. സംസ്‌കൃതത്തിലുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യം ഏറെ പ്രശസ്തമാണ്.
കേരള വര്‍മ്മ കോളേജില്‍ നിന്ന് ബി.എ. പിന്നീട് ബി.എല്‍ (ഇന്നത്തെ ഘഘആ) നേടി. വക്കീലായി ജോലിചെയ്തിട്ടുണ്ട് അദ്ദേഹം. മൂത്ത സഹോദരന്‍ എ.വി. അഹമ്മദിന്റെ പ്രോത്സാഹനവും പ്രേരണയുമാണ് യൂസഫലിയെ സാഹിത്യരംഗത്ത് ചുവടുറപ്പിക്കാന്‍ സഹായിച്ചത്. 1954 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ച ആദ്യ കവിതയിലൂടെയാണ് സാഹിത്യലോകത്ത് ശ്രദ്ധയാകര്‍ഷിച്ചത്.
മനസില്‍ തങ്ങുന്ന ചില ഗാനങ്ങള്‍
സുറുമയെഴുതിയ മിഴികളേ പ്രണയമധുരത്തേന്‍ തുളുമ്പും സൂര്യകാന്തിപ്പൂക്കളെ.... 
അക്കരെയിക്കരെ നിന്നാല്‍ എങ്ങനെ ആശതീരും... 
ഉല്ലാസപ്പൂത്തിരികള്‍ കണ്ണിലണിഞ്ഞവളെ...
രതിസുഖസാരമായി ദേവി നിന്മയ് വാര്‍ത്തൊരാ ദൈവം കലാകാരന്‍... 
വൈശാഖ സന്ധ്യേ നിന്‍ ചുണ്ടില്‍ എന്തേ... 
കണ്ണാടി ആദ്യമായെന്‍... 
വടക്കു നിന്നു പാറിവന്ന വാനമ്പാടി കൂടൊരുക്കി കാത്തിരിപ്പൂ നിന്നെയും തേടി... 
അഞ്ചുശരങ്ങളും പോരാതെ മന്മഥന്‍ നിന്‍ ചിരി സായകമാക്കി - നിന്‍ പുഞ്ചിരി സായകമാക്കി... 
ഓമലാളെ കണ്ടു ഞാന്‍ പൂങ്കിനാവില്‍ താരകങ്ങള്‍ പുഞ്ചിരിച്ച നീലരാവില്‍.... 
ഇത് മധുരിക്കുമോ പ്രേമം ഇത്ര കുളിരേകുമോ... 

തേനാണു നിന്‍ സ്വരം പാട്ടുകാരി... 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചോദ്യോത്തര വേളയില്‍ സംസാരിക്കവേ മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം...  (5 minutes ago)

നവോത്ഥാന മതിലിൽ പങ്കെടുത്തവരാകുമെന്ന്  (10 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മൊഴി കൊടുത്ത് ലക്ഷ്മി പദ്മ ; രാഹുല്‍ കാരണം നാണംകെട്ടെന്ന് യൂത്ത് കോണ്‍ഗ്രസ് വനിത നേതാവ്  (13 minutes ago)

ബൈക്ക് മോഷണ കേസില്‍ ഒരാള്‍ അറസ്റ്റില്‍...  (15 minutes ago)

നിയമസഭയിൽ ക്ഷമ ചോദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ  (18 minutes ago)

സൈനികനെ അധിക്ഷേപിച്ചു മുംബൈ ബാങ്കർ  (27 minutes ago)

സ്‌കൂള്‍ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം... 11 കുട്ടികള്‍ക്ക് പരുക്ക്  (36 minutes ago)

പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...  (47 minutes ago)

"ക്ലാസിക്കൽ വഞ്ചന"  (1 hour ago)

ഒമാനില്‍ പ്രവാസി മലയാളി യുവാവ് മരിച്ച നിലയില്‍.  (1 hour ago)

സഭയിൽ കുഴഞ്ഞ് വീണ് മന്ത്രി ശിവൻകുട്ടി..! ഇടപെട്ട് ഷംസീർ...! ആശുപത്രിയിൽ...!  (1 hour ago)

തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി....  (1 hour ago)

ശബരിമല വിഷയം നിയമസഭയില്‍ ഉന്നയിക്കാനുള്ള പ്രതിപക്ഷ ശ്രമം വിജയിച്ചില്ല, പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് വാക്ക് ഔട്ട് നടത്തി  (1 hour ago)

കരിങ്കൊടി പ്രതിഷേധം  (1 hour ago)

ബോണസ്സായി 17 പുതിയ ഐഫോണുകൾ  (1 hour ago)

Malayali Vartha Recommends